ദിലീപിന് വീണ്ടും ആഹ്ലാദിക്കാം. ഒരു പക്ഷേ, ട്വന്*റി 20 വന്* വിജയം നേടിയതിനേക്കാള്* വലിയ സന്തോഷമാണ് നിര്*മ്മാതാവ് എന്ന നിലയില്* ‘മലര്*വാടി ആര്*ട്സ് ക്ലബ്’ എന്ന കൊച്ചുചിത്രം ദിലീപിന് നേടിക്കൊടുത്തിരിക്കുന്നത്. വെറും 1.8 കോടി മാത്രം ചെലവിട്ട മലര്*വാടി കോടികളാണ് വാരിക്കൂട്ടുന്നത്. സംവിധായകന്* എന്ന നിലയില്* വിനീത് ശ്രീനിവാസന് ഗംഭീര തുടക്കം.

25 ദിവസത്തിലെത്തി നില്*ക്കുന്ന മലര്*വാടി ആര്*ട്സ് ക്ലബ് ഒരു കോടിയിലധികം രൂപയാണ് ഷെയര്* നേടിയിരിക്കുന്നത്. തിരുവനന്തപുരം ശ്രീവിശാഖില്* മൂന്നാഴ്ച കൊണ്ട് 16 ലക്ഷം രൂപയാണ് ഈ സിനിമ നേടിയത്. സാറ്റലൈറ്റ് റൈറ്റിന്*റെ കാര്യത്തിലാണ് ഈ പുതുമുഖ ചിത്രം സിനിമാലോകത്തെ തന്നെ ഞെട്ടിച്ചത്. ഒരുകോടി ഇരുപത്തഞ്ച് ലക്ഷം രൂപ നല്*കിയാണ് മലര്**വാടിയുടെ സാറ്റലൈറ്റ് റൈറ്റ് കൈരളി ടി വി സ്വന്തമാക്കിയത്.

ബഹുതാര ചിത്രങ്ങളായ ഇന്* ഗോസ്റ്റ് ഹൌസ് ഇന്*, ഹാപ്പി ഹസ്ബന്*ഡ്സ് എന്നീ സിനിമകള്*ക്കും 1.25 കോടിയായിരുന്നു സാറ്റലൈറ്റ് റൈറ്റ് എന്നോര്*ക്കണം. അതുപോലെ തന്നെ തിയേറ്ററുകളില്* ഗംഭീര വിജയം നേടുന്ന അപൂര്*വരാഗത്തിന് 70 ലക്ഷം രൂപയാണ് സാറ്റലൈറ്റ് റൈറ്റ് ലഭിച്ചത്. ഈ രണ്ടു ചിത്രങ്ങളും ഇപ്പോള്* തന്നെ നിര്*മ്മാതാക്കള്*ക്ക് ലാഭം നേടിക്കൊടുത്തുകഴിഞ്ഞു.

മോശം തിരക്കഥയില്* നിന്ന് ഒരു വിജയചിത്രം ഉണ്ടാകുന്ന മാജിക്കിനും മലയാള സിനിമ സാക്*ഷ്യം വഹിക്കുകയാണ്. സകുടുംബം ശ്യാമള എന്ന ശരാശരിയിലും താഴ്ന്ന നിലവാരമുള്ള സിനിമയ്ക്ക് രണ്ടാഴ്ച കൊണ്ട് 60 ലക്ഷം രൂപയാണ് ഷെയര്* ലഭിച്ചത്. സാറ്റലൈറ്റ് റൈറ്റായി ഒരുകോടി രൂപയാണ് ശ്യാമള സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്*റെ സിനിമയ്ക്ക് ഒരുകോടി രൂപ സാറ്റലൈറ്റ് റൈറ്റായി ലഭിക്കുന്നത് ആദ്യമായാണ്. ഉര്*വശിയുടെ സാന്നിധ്യം, ടൈറ്റിലിന്*റെ ആകര്*ഷണീയത്, രണ്ടു സൂപ്പര്*ഹിറ്റുകള്* സമ്മാനിച്ച കൃഷ്ണ പൂജപ്പുര എഴുതിയ ചിത്രം എന്നീ കാര്യങ്ങള്* പരിഗണിച്ചതാണ് സാറ്റലൈറ്റ് റൈറ്റ് ഇത്രയും ഉയരാന്* കാരണം.

അതേസമയം പെണ്**പട്ടണം, ഒരുനാള്* വരും, അവന്*, അഡ്വക്കേറ്റ് ലക്*ഷ്മണന്* ലേഡീസ് ഒണ്**ലി, രാമരാവണന്* എന്നീ സിനിമകളില്* തിയേറ്ററുകളില്* നിലനില്*പ്പിനായി കിതയ്ക്കുകയാണ്. രമേഷ് ദാസ് സംവിധാനം ചെയ്ത തസ്കരലഹള എല്ലാ കേന്ദ്രങ്ങളിലും ഒരാഴ്ച കൊണ്ട് പ്രദര്*ശനം അവസാനിപ്പിച്ചു.