-
കണ്ണുകള്*ക്ക് വേണം'വിഷ്വല്* ബ്രെയ്ക്'

കാഴ്ചയുടെ ലോകം കംപ്യൂട്ടറില് ഒതുക്കുന്നവര് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകള്ക്ക് 'വിഷ്വല് ബ്രെയ്ക്' ആവശ്യമാണ്.
ദീര്*ഘനേരം കംപ്യൂട്ടറില് തന്നെ കണ്ണുംനട്ട് ജോലി ചെയ്യുമ്പോള്, കണ്ണുകള് അടുത്തുള്ള വസ്തുവില് മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കണം. ഒരു മണിക്കൂറില് അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പച്ചപ്പുള്ളിടത്തേയ്ക്കു നോക്കുന്നത്, മനസിനെന്നതുപോലെ കണ്ണുകള്ക്കും ഫ്രഷ്നെസ് പകരുന്നു.
തുടര്ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുമ്പോള്, ഇടയ്ക്ക് അല്പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും. വെറുതെ ഇമ ചിമ്മുന്നതു പോലും കണ്ണുകളുടെ 'ഡ്രൈനസ്' കുറയ്ക്കും.
ആവശ്യത്തിന് പ്രകാശമുളളിടത്ത് കംപ്യൂട്ടര് വയ്ക്കുക. കംപ്യൂട്ടറില് ഗ്ലെയര് അടിക്കാതെയും ശ്രദ്ധിക്കണം.
മോനിട്ടറില്* നിന്നും 20- 28 ഇഞ്ച് അകന്നിരിക്കുക.
ഇടയ്ക്ക് തണുത്ത വെള്ളം കൊണ്ട് കണ്ണുകള് കഴുകണം.
കണ്ണുകള്ക്ക് ക്ഷീണം തോന്നുമ്പോള്, സീറ്റില് നിവര്*ന്നിരുന്ന ശേഷം ഉള്ളംകൈ രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക. കൈകളില് ചൂട് അനഭവപ്പെടുമ്പോള് ഉള്ളംകൈ കൊണ്ട് കണ്ണ് മെല്ലെ മൂടുക. ഒരു മിനിറ്റ് അങ്ങനെ ഇരിക്കുക. ഇങ്ങനെ ചെയ്താല് കണ്ണുകളെ ക്ഷീണം കുറയും.
വൈകിട്ട് വീട്ടില് വരുമ്പോള്, തണുപ്പിച്ച കട്ടന്ചായയില് മുക്കിയ പഞ്ഞി കണ്ണുകള്ക്കു മുകളില് വച്ച് 10 മിനിറ്റുനേരം വിശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ, മുറിച്ച വെള്ളരിക്ക കണ്ണുകള്ക്കു മുകളില് വയ്ക്കുന്നതും കണ്ണിന്റെ ക്ഷീണമകറ്റും.
ക്യാരറ്റ്, ഇലക്കറികള്, മുട്ട, പാല്, പാല് ഉല്പ്പന്നങ്ങള് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണ്.
കാഴ്ചക്കു മങ്ങല്, തലവേദന, കണ്ണുകള്ക്ക് അസ്വസ്ഥത, കംപ്യൂട്ടറില് ജോലി ചെയ്തതിനു ശേഷം ദൂരെയുള്ള വസ്തുക്കളില് നോക്കുമ്പോള്* ഫോക്കസ് ചെയ്യാന് പ്രയാസം തോന്നുക തുടങ്ങിയ പ്രശ്നങ്ങള് അനുഭവപ്പെടുന്നുണ്ടെങ്കില് ഡോക്ടറെ കാണാന് മടിക്കരുത്.
Last edited by RenuCK; 09-15-2010 at 04:56 AM.
-
thanks for sharing this info :)
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks