മമ്മൂട്ടി ഫുട്*ബോള്* കോച്ചാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിയുടെ ഈ വ്യത്യസ്ത വേഷം. ചക് ദേ ഇന്ത്യ പോലെ ഒരു സിനിമയാണ് വി കെ പ്രകാശ് ഉദ്ദേശിക്കുന്നത്.


വൈ വി രാജേഷാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ഉടന്* ഈ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. വചന്* ഷെട്ടിയും സജിത പ്രകാശും ചേര്*ന്നാണ് ഈ സിനിമ നിര്*മ്മിക്കുന്നത്.

ഉടന്* ഷൂട്ടിംഗ് ആരംഭിക്കാനുള്ള നടപടികള്* തുടങ്ങിയെങ്കിലും മമ്മൂട്ടിയുടെ നേരത്തേയുള്ള കമ്മിറ്റ്മെന്*റുകള്* കാരണം അടുത്ത വര്*ഷം ഏപ്രിലിനു ശേഷമേ ഈ ചിത്രം നടക്കാനിടയുള്ളൂ. ഷാജി കൈലാസ് തുടര്*ച്ചയായി രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത്. ആഗസ്റ്റ് 15ന്*റെ ഷൂട്ടിംഗ് തീര്*ന്നാലുടന്* കിംഗ് ആന്*റ് ദി കമ്മീഷണര്* ആരംഭിക്കും.

വി കെ പ്രകാശ് ആദ്യമായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത്. ‘ഗുലുമാല്*’ എന്ന സിനിമ വിജയിച്ചതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ തയ്യാറാക്കാന്* തിരക്കഥാകൃത്ത് വൈ വി രാജേഷിനോട് പ്രകാശ് ആവശ്യപ്പെട്ടത്