-
'ലാല്‍**നായിക’ തിരിച്ചെത്തുന്നു, പൃഥ്വിയുടœ
‘ഫ്ലാഷ്’ എന്ന മോഹന്‍*ലാല്‍* ചിത്രത്തിലെ നായിക പാര്*വതി മേനോന്* ഇപ്പോള്‍* എവിടെയാണ്? സിബി മലയില്‍* സംവിധാനം ചെയ്ത ആ സിനിമയുടെ പരാജയത്തിനു ശേഷം പാര്*വതിയെ മലയാളത്തില്‍* കണ്ടിട്ടില്ല. അന്ന് മലയാളം ഉപേക്ഷിച്ച് പോയ പാര്*വതി തമിഴിലും കന്നഡയിലും ഭാഗ്യം പരീക്ഷിക്കുകയായിരുന്നു.
തമിഴില്‍* ശ്രീകാന്തിന്*റെ നായികയായി ‘പൂ’, കന്നഡയില്‍* പുനീത് രാജ്കുമാറിനൊപ്പം ‘പൃഥ്വി’ എന്നീ വന്‍* ഹിറ്റുകള്‍* സമ്മാനിച്ചതോടെ അവിടങ്ങളില്‍* തിരക്കേറിയ പാര്*വതി ഇപ്പോഴിതാ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ബിഗ്സ്റ്റാര്‍* പൃഥ്വിരാജ് നായകനാകുന്ന ‘ജം*ഗ്ഷന്*’ എന്ന ചിത്രത്തിലൂടെയാണ് പാര്*വതിയുടെ രണ്ടാം വരവ്.
ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ജംഗ്ഷനില്‍* പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും നായകതുല്യമായ വേഷത്തിലെത്തുന്നു. ഈ ചിത്രത്തിന് ആദ്യം ‘സിറ്റ് ഓഫ് ഗോഡ്’ എന്നായിരുന്നു പേരിട്ടത്. എന്നാല്‍* പിന്നീട് ജംഗ്ഷന്* എന്ന പേര് നിശ്ചയിക്കുകയായിരുന്നു.
ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്*വതി മേനോന്* സിനിമയിലെത്തുന്നത്. പിന്നീട് റോഷന്* ആന്‍*ഡ്രൂസിന്*റെ നോട്ടുബുക്കില്‍* ഒരു നായികയായി. വിനോദയാത്രയിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍* മോഹന്‍*ലാലിന്*റെ നായികയായി ഏറെ പ്രതീക്ഷയോടെ അഭിനയിച്ച ‘ഫ്ലാഷ്’ ബോക്സോഫീസ് ദുരന്തമായതോടെ പാര്*വതി മലയാളം വിട്ട് അന്യഭാഷകളില്‍* ചേക്കേറുകയായിരുന്നു.
എന്തായാലും പാര്*വതിയുടെ തിരിച്ചുവരവ് നായികാക്ഷാമം അനുഭവിക്കുന്ന മലയാളസിനിമയ്ക്ക് ഒരാശ്വാസമാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks