കേരളത്തെ പിടിച്ചുകുലുക്കുകയാണ് ഷങ്കറിന്*റെ ‘യന്തിരന്*’. മലയാളത്തിലെ സൂപ്പര്*സ്റ്റാര്* സിനിമകളെ വെല്ലുന്ന കളക്ഷനാണ് ഈ ചിത്രം നേടുന്നത്. യന്തിരന്* കേരളത്തില്* വിതരണത്തിനെടുത്ത സെവന്* ആര്*ട്സിന് ശരിക്കും ഒരു ലോട്ടറിയാണ് ലഭിച്ചിരിക്കുന്നത്. 14 ദിവസത്തിനുള്ളില്* വിതരണക്കാരുടെ ഷെയറായി 4.65 കോടി രൂപയാണ് കിട്ടിയത്. അഞ്ചുകോടി രൂപ നല്*കിയാണ് സെവന്* ആര്*ട്സ് ചിത്രത്തിന്*റെ വിതരണാവകാശം സ്വന്തമാക്കിയത്.

മലയാളം വെബ്*ദുനിയ അന്യഭാഷാ ചിത്രങ്ങളുടെ ബോക്സോഫീസ് നിലവാരം ഹിറ്റ് ചാര്*ട്ടില്* നല്*കാത്തതിനാല്* ‘യന്തിരന്*’ ഹിറ്റ് ചാര്*ട്ടില്* ഉള്*പ്പെടുന്നില്ല. ഈ വാരം ഹിറ്റ്*ചാര്*ട്ട് ഇപ്രകാരമാണ്.

1. എല്**സമ്മ എന്ന ആണ്*കുട്ടി
2. അന്**വര്*
3. പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ്
4. ശിക്കാര്*
5. കോക്*ടെയില്*

യന്തിരന്* ഇഫക്ടില്* ആടിയുലയുകയാണെങ്കിലും മികച്ച കളക്ഷന്* നേടാന്* എല്**സമ്മയ്ക്കും അന്**വറിനും കഴിയുന്നുണ്ട്. സൂപ്പര്*ഹിറ്റായി മാറിയ എല്**സമ്മയ്ക്ക് ഇപ്പോഴും നല്ല തിരക്ക് അനുഭവപ്പെടുന്നു. ഗംഭീര ഇനിഷ്യല്* കളക്ഷന്* സ്വന്തമാക്കിയ ‘അന്**വര്*’ ബിഗ്സ്റ്റാര്* പൃഥ്വിരാജിന്*റെ ജനപ്രീതി വര്*ദ്ധിപ്പിച്ചിരിക്കുന്നു. അന്**വറിലെ പൃഥ്വിയുടെ പ്രകടനത്തെക്കുറിച്ച് നിരൂപകര്* പ്രശംസ ചൊരിയുകയാണ്.

മൂന്നാം സ്ഥാനത്ത് പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് കുതിച്ചെത്തിയപ്പോള്* യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിന്*റെ മെഗാഹിറ്റ് ശിക്കാര്* ഈയാഴ്ച ദയനീയ പ്രകടനമാണ് നടത്തിയത്. കളക്ഷനില്* വന്* ഇടിവു സംഭവിച്ച ഈ സിനിമ നാലാം സ്ഥാനത്തേക്ക് വീണു.

ഈ വാരം പ്രദര്*ശനത്തിനെത്തിയ ‘കോക്*ടെയില്*’ സര്*പ്രൈസ് ഹിറ്റായി മാറുകയാണ്. പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്തതയാണ് കോക്ടെയിലിനെ ജനപ്രിയമാക്കുന്നത്. ജയസൂര്യയുടെ തകര്*പ്പന്* പ്രകടനമാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്. അതേസമയം, സുരേഷ്ഗോപിയുടെ സദ്*ഗമയ നിരാശാജനകമായ പ്രകടനമാണ് ബോക്സോഫീസില്* കാഴ്ചവയ്ക്കുന്നത്.