-
എനിക്കും ചിലത് പറയാനുണ്ടായിരുന്നു: രഞ്ജ&

സ്വാമി നിത്യാനന്ദയ്ക്കൊപ്പം കിടപ്പറ പങ്കിട്ടു എന്ന വിവാദത്തിന് ശേഷം സിനിമാലോകത്തുനിന്നും മാറ്റിനിര്*ത്തപ്പെട്ടിരിക്കുകയാണ് ഇപ്പോള്* രഞ്ജിത എന്ന നടി. മണിരത്നത്തിന്*റെ രാവണനു ശേഷം അവര്* ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. എന്നാല്* തന്നെച്ചൊല്ലിയുണ്ടായ വിവാദങ്ങളൊന്നും ഇപ്പോള്* രഞ്ജിതയെ ബാധിക്കുന്നില്ല. ആത്മീയതയുടെ പാതയിലാണ് ഈ നായിക ഇപ്പോള്*.
“ആ സംഭവത്തില്* ഒരു സത്യവുമില്ല. എനിക്ക് അതേപ്പറ്റി പറയാന്* കുറേ കാര്യങ്ങളുണ്ടായിരുന്നു. എന്നാല്* മീഡിയയുണ്ടാക്കിയ കോലാഹലത്തില്* എന്*റെ ശബ്ദം ഒറ്റപ്പെട്ടുപോയി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഭര്*ത്താവും അദ്ദേഹത്തിന്*റെ കുടുംബവും എന്നെ പൂര്*ണമായും മനസിലാക്കിയതുകൊണ്ട് ജീവിതയാത്ര തടസമില്ലാതെ ഒഴുകുന്നു” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* രഞ്ജിത വ്യക്തമാക്കി.
“മുഖത്ത് ചായം പുരട്ടിപ്പോയതുകൊണ്ട് ഒരു നടി ഒരു സ്ത്രീ അല്ലെന്നു വരുമോ? അവള്*ക്കും കുടുംബവും ബന്ധുമിത്രാദികളും വികാരവിചാരങ്ങളുമുണ്ടെന്ന കാര്യം ദയവുചെയ്ത് മറക്കരുത്” - എല്ലാവരോടുമായി രഞ്ജിത അഭ്യര്*ത്ഥിക്കുന്നു.
“ഇപ്പോള്* ഞാന്* ധാരാളം പുസ്തകങ്ങള്* ബാധിക്കുന്നു. മനസിനെ ബാധിക്കുന്ന പ്രശ്നങ്ങള്* കുറിച്ചുവയ്ക്കുന്നു. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു. അങ്ങനെ എന്*റെ ശ്രദ്ധ മറ്റു വഴികളിലേക്ക് തിരിച്ചുവിടുകയാണ്. ടെന്*ഷനില്* നിന്ന് രക്ഷ നേടാന്* മെഡിറ്റേഷന്* തുടങ്ങി. കുട്ടിക്കാലം മുതലേ ആത്മീയതയില്* താല്*പ്പര്യമുണ്ടായിരുന്നു. അതെനിക്ക് പക്വത തന്നു. ഇന്ന് എന്*റെ മനസിനെ ഒരു പ്രശ്നവും ബാധിക്കുന്നില്ല” - രഞ്ജിത അറിയിച്ചു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks