-
10 പേരുടെ കാഴ്ച പോയി, അസിന് വക്കീല്* നോട്ടീസ
10 പേരുടെ കാഴ്ച പോയി, അസിന് വക്കീല്* നോട്ടീസ്

അസിനെതിരെ വക്കീല്* നോട്ടീസ്. ശ്രീലങ്കയിലെ തമിഴ് വംശജര്*ക്കായി അസിന്* സംഘടിപ്പിച്ച കണ്ണുശസ്ത്രക്രിയയില്* പങ്കെടുത്ത പത്തുപേരുടെ കാഴ്ചശക്തി പോയെന്നും അതിന്*റെ ഉത്തരവാദിത്തം അസിന്* ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കയിലെ തമിഴ് സംഘടനയായ എച്ച് എം കെയാണ് അസിനെതിരെ വക്കീല്* നോട്ടീസ് അയച്ചിരിക്കുന്നത്.
കാഴ്ചശക്തി നഷ്ടപ്പെട്ടവര്*ക്ക് അസിന്* നഷ്ടപരിഹാരം നല്*കണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് വക്കീല്* നോട്ടീസിലെ ആവശ്യം. അസിന്*റെ കൊച്ചിയിലെ വസതിയിലേക്കാണ് എച്ച് എം കെയുടെ അഭിഭാഷകന്* വക്കീല്* നോട്ടീസ് അയച്ചിരിക്കുന്നത്.
തമിഴ് ജനതയോടു ക്രൂരത കാണിക്കുന്ന ശ്രീലങ്കന്* സര്*ക്കാരിന്*റെ ആതിഥ്യം സ്വീകരിച്ചെന്നാരോപിച്ച് അസിനെതിരെ തമിഴ് സംഘടനകള്* വന്* പ്രതിഷേധ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. അസിന്* നായികയാവുന്ന ‘കാവലന്*’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തി പ്രതിഷേധക്കാര്* പ്രശ്നങ്ങള്* സൃഷ്ടിച്ചിരുന്നു.
‘റെഡി’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനായാണ് അസിന്* ശ്രീലങ്കയില്* പോയത്. തമിഴ് സിനിമാപ്രവര്*ത്തകരൊന്നും ലങ്കയില്* ഷൂട്ടിംഗിനായി പോകരുതെന്ന തീരുമാനം നിലനില്*ക്കെയാണ് അസിന്* അത് ലംഘിച്ചത്. എന്നാല്* ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് നേരത്തേ തന്നെ തീരുമാനിച്ചതായതിനാല്* അതില്* നിന്ന് പിന്**മാറാനായില്ലെന്നായിരുന്നു അസിന്*റെ വിശദീകരണം.
അതിനിടയിലാണ് അസിന്* തമിഴ് വംശജര്*ക്കായി ലങ്കയില്* നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചതും അത് കൂടുതല്* വിവാദങ്ങള്*ക്ക് വഴിവച്ചതും.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks