-
ഒബാമ തമിഴ് സിനിമയില്* നായകന്*!
ഒബാമ ഒരു തമിഴ് സിനിമയില്* നായകനാകുന്നു! അത്ഭുതപ്പെടേണ്ട കാര്യമില്ല, ശാരീരിക സാന്നിധ്യം കൊണ്ടല്ല കട്ടൌട്ടുകളിലൂടെയും പോസ്റ്ററുകളിലൂടെയുമാണ് “ഓം ഒബാമ” എന്ന ചിത്രത്തില്* യുഎസ് പ്രസിഡന്റ് സജീവ സാന്നിധ്യമാവുന്നത്.
മാധ്യമപ്രവര്*ത്തക കൂടിയായ ജാനകി വിശ്വനാഥനാണ് ‘ഓം ഒബാമ’യുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ആര്* കെ നാരായണ്* തന്റെ കഥയില്* സൃഷ്ടിച്ച പ്രശസ്തമായ മാല്*ഗുഡിപോലെ ഒരു തനി തമിഴ് ഗ്രാമമായ കേദാരപാളയത്തെ ചുറ്റിയാണ് ഒബാമ ചിത്രത്തിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്.
ഒബാമ പ്രസിഡന്റ് ആയാല്* തങ്ങളെ സാമ്പത്തിക ദുരിതങ്ങളില്* നിന്ന് കരകയറ്റുമെന്നാണ് ഗ്രാമവാസികള്* വിശ്വസിക്കുന്നത്. പ്രണയവും രാഷ്ട്രീയവുമൊക്കെയായി മുന്നേറുന്ന കഥയില്* കേന്ദ്ര കഥാപാത്രമായ ഒബാമ പക്ഷേ പോസ്റ്ററുകളിലൂടെയും മറ്റുമാണ് പ്രത്യക്ഷനാവുന്നത്.
തിരുപ്പൂരില്* നിന്നുള്ള തുണി കയറ്റുമതിക്ക് സാമ്പത്തിക മാന്ദ്യം തിരിച്ചടിയായ സമയത്ത് അതേക്കുറിച്ച് വന്ന ഒരു ഇന്റര്*നെറ്റ് ലേഖനത്തിന് ഒരു പ്രദേശവാസി എഴുതിയ കമന്റാണ് സിനിമയ്ക്ക് “ഓം ഒബാമ” എന്ന പേരു നല്*കാന്* കാരണമെന്നും ജാനകി വിശ്വനാഥന്* പറയുന്നു. വ്യാപാര സ്ഥാപനങ്ങളില്* ഇനി മുതല്* “ഓം ലാഭം” എന്ന് എഴുതുന്നതിനു പകരം “ഓം ഒബാമ” എന്ന് എഴുതണമെന്നായിരുന്നു ആ കമന്റ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks