-
രജനിക്കും കമലിനുമൊപ്പം അഭിനയിക്കില്ല: വ&
രജനീകാന്തിനും കമലഹാസനുമൊപ്പം താന്* അഭിനയിക്കില്ലെന്ന് ചിയാന്* വിക്രം. അവരുടെ സിനിമകളില്* തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും വിക്രം പറയുന്നു. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിക്രമിന്*റെ ഈ വെളിപ്പെടുത്തല്*.
“രജനീകാന്തിനും കമലഹാസനുമൊപ്പം ഞാന്* സിനിമകളില്* അഭിനയിക്കില്ല. അവരുടെ ചിത്രങ്ങളില്* എനിക്ക് ലഭിക്കാവുന്ന പ്രാധാന്യത്തേക്കുറിച്ച് ഞാന്* ബോധവാനാണ്. ഒന്നുകില്* ഒരു അതിഥിവേഷം, അല്ലെങ്കില്* കഥയില്* വഴിത്തിരിവാകുന്ന ഒരു കഥാപാത്രം. അങ്ങനെയൊരു കഥാപാത്രമാകാന്* ഞാന്* ഒരുക്കമല്ല. ഞാന്* നായകനായ പിതാമഹനില്* സൂര്യ അഭിനയിച്ച വേഷം കമലഹാസന്* ചെയ്യാന്* തയ്യാറാകുമോ?” വിക്രം ചോദിക്കുന്നു.
സിനിമ തന്*റെ ശ്വാസമാണെന്നും എന്നും സിനിമയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വിക്രം പറയുന്നു. എന്തായാലും കമലിനും രജനിക്കുമൊപ്പം അഭിനയിക്കില്ലെന്ന വിക്രമിന്*റെ തുറന്നുപറച്ചില്* കോടമ്പാക്കത്ത് ചര്*ച്ചാവിഷയമായിട്ടുണ്ട്.
പത്തുവര്*ഷത്തിലധികം മലയാളം, തമിഴ് സിനിമകളില്* ചെറിയ വേഷങ്ങളില്* അഭിനയിച്ചിട്ടുള്ള വിക്രം ‘സേതു’ എന്ന സിനിമ ഹിറ്റായതോടെയാണ് സ്റ്റാറായി മാറിയത്. പിന്നീട് ജെമിനി, ദൂള്*, പിതാമഹന്*, അന്ന്യന്*, രാവണന്* തുടങ്ങി ഒട്ടേറെ വമ്പന്* ചിത്രങ്ങള്* വിക്രമിന്*റേതായി പുറത്തുവന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks