നല്ല വിവരമുള്ളയാളാണ് ബി ഉണ്ണികൃഷ്ണന്*. അപാരമായ അറിവും മാധ്യമബോധവും വിശകലന പാടവവും. ജലമര്*മ്മരം പോലെ നല്ല വര്*ക്കുകളുടെ പിന്നണിയിലെ മുന്**നിരക്കാരന്*. ആള്* സംവിധായകനായപ്പോള്* ഒരുപാട് പ്രതീക്ഷിച്ചു ഏവരും. കാമ്പുള്ള സിനിമകളുണ്ടാക്കുമല്ലോ എന്ന്. പക്ഷേ കിട്ടിയത് മാടമ്പിയും സ്മാര്*ട്ട് സിറ്റിയും പ്രമാണിയും ഐ ജിയും. കൊമേഴ്സ്യല്* വിജയങ്ങളുടെ പിന്നാലെ ഒരു നല്ല സിനിമാക്കാരന്*, നിരാശ തോന്നിയതില്* കുറ്റം പറയാനുണ്ടോ?

പക്ഷേ ആ ലൈനിലെങ്കിലും തിളങ്ങിയിരുന്നെങ്കില്* എന്നു പ്രമാണി കണ്ടപ്പോള്* തോന്നി. ആ സിനിമ മമ്മൂട്ടി ഫാന്*സിനുപോലും പിടിച്ചുകാണില്ല എന്നാണ് കരുതുന്നത്. എന്തായാലും ‘ദി ത്രില്ലര്*’ എന്ന സിനിമ സംവിധാനം ചെയ്തത് ആ പഴയ ഉണ്ണികൃഷ്ണനല്ല, തിരക്കഥയും ആ ഉണ്ണിയുടേതല്ല! എന്താ പറയേണ്ടത്? അടിപൊളി സിനിമ. പൃഥ്വിരാജും ഉണ്ണികൃഷ്ണനും ഒരു സല്യൂട്ട്.

നല്ല ത്രില്ലര്* സിനിമകള്* മുമ്പും മലയാളത്തില്* ഉണ്ടായിട്ടുണ്ട്(എന്നാല്* മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെക്കുറവാണ് ഈ ജനുസ് ചിത്രങ്ങളുടെ എണ്ണം). യവനിക, സി ബി ഐ സീരീസ്, ഷാജി കൈലാസിന്*റെ ചില ചിത്രങ്ങള്*, അടുത്തകാലത്ത് ജീത്തു ജോസഫിന്*റെ ‘ഡിറ്റക്ടീവ്’. അക്കൂട്ടത്തില്* ബി ഉണ്ണികൃഷ്ണന്* തന്നെ രചന നിര്*വഹിച്ച ‘ദി ടൈഗര്*’ എന്ന ചിത്രത്തെ പ്രത്യേകം പരാമര്*ശിക്കണം. കാരണം ആ സിനിമയുടെ ഘടനതന്നെയാണ് ഉണ്ണികൃഷ്ണന്* ത്രില്ലറിലും പരീക്ഷിക്കുന്നത്.

നമ്മുടെ ‘പോള്* വധക്കേസ്’ ആണ് ഈ സിനിമയ്ക്ക് ഉണ്ണികൃഷ്ണന്* സ്വീകരിച്ചിട്ടുള്ള പശ്ചാത്തലം. ആ സമയത്തെ പത്രവാര്*ത്തകളിലൂടെ ഒരുവട്ടം കൂടി കണ്ണോടിക്കുന്നതുപോലെ ഫസ്റ്റ് ഹാഫ് പാഞ്ഞുപോകും. ചില മാറ്റങ്ങള്* വരുത്തിയിട്ടുണ്ട്, എങ്കിലും. തമിഴിലൊക്കെ അവതാരകനായി കണ്ടിട്ടുള്ള പ്രജന്* ആണ് സൈമണ്* പാലത്തുങ്കല്* എന്ന യുവ വ്യവസായിയെ അവതരിപ്പിക്കുന്നത്. അപകടത്തില്* കക്ഷി കൊല്ലപ്പെടുന്നു. അന്വേഷണം ഡി സി പി നിരഞ്ജന്*(പൃഥ്വിരാജ്) ഏറ്റെടുക്കുന്നു.

അവതരണത്തിന്*റെ സ്പീഡ് ആണ് എടുത്തുപറയാനുള്ളത്. ഒരു നിമിഷം പോലും പ്രേക്ഷകനെ സ്ക്രീനില്* നിന്ന് കണ്ണെടുക്കാന്* അനുവദിക്കുന്നില്ല സംവിധായകന്*(ചില പാട്ടുരംഗങ്ങളൊഴികെ. പാട്ടുകള്* ഒന്നുമില്ലായിരുന്നെങ്കിലും ഒരു ചുക്കും സംഭവിക്കില്ലായിരുന്നു ഈ സിനിമയ്ക്ക്. ആരാണ് പറഞ്ഞത് മലയാളിക്ക് പാട്ടില്ലെങ്കില്* വലിയ അസ്ക്യതയാണെന്ന്?). വില്ലനു*(സമ്പത്ത് - ഉഗ്രന്* പെര്*ഫോമന്*സ്)മായുള്ള പൃഥ്വിയുടെ കോമ്പിനേഷന്* സീനുകളൊക്കെ കിടിലം. തകര്*പ്പന്* സംഭാഷണങ്ങളും ടേക്കിംഗ്സും. ‘കിംഗി’ല്* ഷാജി എടുത്തുവീശിയിട്ടുള്ള ചില ടെക്നിക്കൊക്കെ മറക്കാതെ പയറ്റിയിട്ടുണ്ട് ഉണ്ണികൃഷ്ണന്*.

എന്നാല്* സൈമണ്* പാലത്തുങ്കലിനെ ആരാണ് കൊന്നതെന്ന് അറിയാനുള്ള ഓട്ടമാണല്ലോ. ക്ലൈമാക്സ് അതിന്*റെ വെളിപ്പെടുത്തലാണ്. അപ്രതീക്ഷിതമായ ക്ലൈമാക്സ് തന്നെ. ‘ടൈഗറി’ന്*റെ ക്ലൈമാക്സില്* ഞെട്ടിയ ആ ഞെട്ടല്* ആവര്*ത്തിച്ചു. പടം തീര്*ന്നപ്പോള്* തകര്*പ്പന്* കയ്യടി. ഫാമിലി ഓഡിയന്*സൊക്കെ എഴുന്നേറ്റുനിന്നു കയ്യടിക്കുന്നു. ആക്ഷന്* ത്രില്ലറുകള്*ക്ക് മലയാളത്തില്* ഭാവിയില്ലെന്ന് ആരാണ് പറഞ്ഞത്?

പൃഥ്വിരാജിന്*റെ മിന്നുന്ന പ്രകടനം, സൂപ്പര്* ഡയറക്ഷന്*, നല്ല തിരക്കഥ, തീ പാറുന്ന സംഭാഷണങ്ങള്*, ഗംഭീര ക്ലൈമാക്സ് - ഈ സിനിമ ഒരു കം*പ്ലീറ്റ് ആക്ഷന്* എന്*റര്*ടെയ്നറാണ്. ഇന്**വെസ്റ്റിഗേഷന്* സ്റ്റോറീസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്* ഒരു നിമിഷം വൈകാതെ ത്രില്ലറിനൊരു ടിക്കറ്റെടുക്കുക. ഡോണ്ട് മിസ് ഇറ്റ്!