-
സ്മാര്*ട്ട് ഖാന്*, സല്*മാന്* ഖാന്*!

ബോളിവുഡിലെ ‘സ്മാര്*ട്ട്’ ഖാന്* സല്*മാന് ആകാരത്തില്* മാത്രമല്ല മനസ്സിലും സൌകുമാര്യമുണ്ട്. അല്ലെങ്കില്*, തന്നെ ഉപേക്ഷിച്ചു പോയ ആഷിന്റെ സിനിമയുടെ സ്വകാര്യ പ്രീമിയര്* നടത്തി അഭിപ്രായം പറയുമോ?
തനിക്കും കുടുംബാംഗങ്ങള്*ക്കുമായി ഐശ്വര്യറായിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗുസാരിഷി’ന്റെ സ്വകാര്യ പ്രീമിയര്* നടത്തിയതാണ് സല്*മാന്റെ വിശാല മനസ്കത വെളിവാക്കുന്നത്. സുഹൃത്തായ സംവിധായകന്* സഞ്ജയ് ലീല ബന്*സാലിയുടെ ആഗ്രഹപ്രകാരമാണത്രേ സല്*മാന്* സിനിമ കണ്ട് അഭിപ്രായം പറഞ്ഞത്. ചിത്രത്തിന്റെ പ്രീമിയറില്* സല്*മാന്റെ പുതിയ നായിക സൊണാക്ഷി സിന്**ഹയും ഹാജരായിരുന്നു.
ബോക്സോഫീസ് വിജയം നേടാന്* കഴിയുന്ന ചിത്രമാണ് ഗുസാരിഷ് എന്നാണ് സല്*മാന്റെ കമന്റ്. എന്നാല്*, തുടക്കത്തില്* ശ്രദ്ധ നേടാന്* കഴിയാതെ പോയാല്* അതിനെ അതിജീവിക്കാന്* ശക്തമായ പ്രചരണം ആവശ്യമാണെന്നും സല്ലു ബന്*സാലിക്ക് ഉപദേശം നല്*കി.
എന്തായാലും സല്*മാന്* വളരെ വലിയൊരു കാര്യമാണ് ചെയ്തതെന്ന് ബോളിവുഡ് വൃത്തങ്ങള്* പറയുന്നു - ബന്*സാലി പറഞ്ഞിട്ടാണെങ്കിലും ആഷിന്റെ ചിത്രം വിലയിരുത്താന്* സമ്മതം മൂളിയല്ലോ!
Last edited by sherlyk; 11-22-2010 at 09:45 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks