-
ദിവ്യാ ജോഷിയായി കാവ്യാ മാധവന്*!

വിവാദ സന്യാസിനി ദിവ്യാ ജോഷിയായി കാവ്യാ മാധവന്* അഭിനയിക്കുന്നതായി റിപ്പോര്*ട്ട്. പ്രിയനന്ദനന്* സംവിധാനം ചെയ്യുന്ന ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയില്* കാവ്യ അവതരിപ്പിക്കുന്നത് ദിവ്യാ ജോഷിയുമായി സാദൃശ്യമുള്ള സന്യാസിനി കഥാപത്രമാണത്രേ. സുമംഗല എന്നാണ് കാവ്യയുടെ കഥാപാത്രത്തിന്*റെ പേര്.
ദിവ്യാ ജോഷിയുടെ അത്ഭുത പ്രവര്*ത്തികളും ആരാധനകളും വിവാദങ്ങള്* സൃഷ്ടിച്ചിരുന്നു. എല്ലാ വിവാദങ്ങള്*ക്കുമൊടുവില്* അവര്* ആത്മഹത്യയില്* അഭയം തേടിയത് കേരളത്തെ ഇളക്കിമറിക്കുകയും ചെയ്തു. ദിവ്യാ ജോഷിയുടെ ‘വിഷ്ണുമായ അവതാര’പ്രകടനങ്ങളാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ പ്രിയനന്ദനന്* ഹാസ്യാത്*മകമായി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്*ട്ടുകള്*.
മുളങ്ങ് രുദ്രത്ത് സന്യാസിയുടെ വേഷത്തില്* ആശ്രമത്തില്* കഴിഞ്ഞിരുന്ന ദിവ്യാ ജോഷിയുടെ വളര്*ച്ച വളരെ പെട്ടെന്നായിരുന്നു. കൊട്ടാരസദൃശ്യമായ വീട്, സഞ്ചരിക്കാന്* നാല്*പ്പത്തിരണ്ട് ലക്ഷം രൂപ വിലയുള്ള ആഡംബര കാര്*, എന്ത് ആജ്ഞാപിച്ചാലും ചെയ്യാല്* കെല്*പ്പുള്ള അംഗരക്ഷകര്* തുടങ്ങി ദിവ്യാജോഷി ആകെ മിന്നിത്തിളങ്ങി. പുതുക്കാട് വിഷ്ണുമായ ക്ഷേത്രത്തില്* ബ്രാഹ്മമുഹൂര്*ത്തത്തില്* കുളിച്ച് ഈറനണിഞ്ഞ് ഒറ്റമുണ്ടില്* ദര്*ശനം നല്*കുന്ന യുവ സന്യാസിനിയെ കാണാന്* സാധാരണക്കാര്* മാത്രമല്ല തമിഴ്, തെലുങ്ക് സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്*പ്പെടെ പലരും എത്തിയിരുന്നു. ചലച്ചിത്ര താരങ്ങളുടെയും വി*വി*ഐ*പികളുടെയും കാണപ്പെട്ട ദൈവമായിരുന്നു ദിവ്യാ ജോഷി.
സന്തോഷ് മാധവന്* കേസ് ഉയര്*ന്നു വന്നതോടെ ദിവ്യാ ജോഷിയുടെ പ്രതാപകാലം അസ്തമിച്ചു. ആ സംഭവത്തെ തുടര്*ന്ന് ദിവ്യയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി. കുന്നംകുളം സ്വദേശി ജോര്*ജില്* നിന്ന് പലപ്പോഴായി 90 ലക്*ഷം രൂപ തട്ടിയെടുത്ത കേസില്* ഭര്*ത്താവ് ജോഷിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്*ന്ന് തട്ടിപ്പ് കേസില്* തന്നെയും അറസ്റ്റ് ചെയ്യുമെന്ന ഭീതിയാണ് ദിവ്യ ആത്മഹത്യ ചെയ്യാന്* കാരണമെന്നാണ് കരുതപ്പെടുന്നത്.
ഡിസംബറില്* തിയേറ്ററുകളിലെത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് പ്രിയനന്ദനന്*റെ ആദ്യ കൊമേഴ്സ്യല്* ചിത്രമാണ്. രഞ്ജിത്താണ് ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. ഇര്*ഷാദ്, ജഗദീഷ്, ഗീതാവിജയന്* തുടങ്ങിയവരും അഭിനയിക്കുന്നു. എന്തായാലും കാവ്യയുടെ സന്യാസിനി വേഷം വരും നാളുകളില്* കൂടുതല്* ചര്*ച്ചകള്*ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Keywords : malayalam film news, cinema news, etc.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks