Results 1 to 1 of 1

Thread: വാവ കരഞ്ഞു; ഒപ്പം നവ്യാനായരും കരഞ്ഞു

Threaded View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default വാവ കരഞ്ഞു; ഒപ്പം നവ്യാനായരും കരഞ്ഞു


    ‘പിറന്നുവീണയുടന്* എന്റെ വാവ കരഞ്ഞപ്പോള്* ഞാനും കരഞ്ഞുപോയി’ എന്ന് സിനിമാതാരം നവ്യാനായര്*. തിങ്കളാഴ്ച പിറന്ന തന്റെ കണ്**മണിയെ പറ്റി പറയുമ്പോഴാണ് നവ്യ താന്* കരഞ്ഞുപോയ കഥ പറഞ്ഞത്. സന്തോഷക്കണ്ണീര്* അണിയാന്* നവ്യക്ക് ഒന്നിലേറെ കാരണങ്ങളുണ്ട്. കൃഷ്ണഭഗവാന്റെ ജന്മ നക്ഷത്രമായ രോഹിണിയാണ് നവ്യയുടെ കുഞ്ഞിന്റെയും നക്ഷത്രം. കുട്ടിക്ക് എന്ത് പേരിട്ടാലും അതില്* ‘കൃഷ്ണന്*’ എന്നോ കൃഷ്ണന്റെ പര്യായപദങ്ങളിലൊന്നോ ഉണ്ടാകുമെന്നും നവ്യ പറയുന്നു. അമ്മയും കുഞ്ഞും ഇപ്പോള്* തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്* സുഖമായി കഴിയുന്നു.

    “പ്രസവത്തോടനുബന്ധിച്ച്* മൂന്ന്* മാസം മുമ്പ്* തന്നെ ഞാന്* സന്തോഷേട്ടനുമൊത്ത് ആലപ്പുഴയിലെ വീട്ടിലെത്തി. ഡോക്*ടര്*മാര്* പറഞ്ഞ തീയതിക്കും ഒന്നുരണ്ടു ദിവസം മുമ്പേ ആശുപത്രിയില്* വരേണ്ടിവന്നു. തിങ്കളാഴ്ചയായിരുന്നു പ്രസവം. കുഞ്ഞിന്* അച്ഛന്റെ ഛായയാണെന്നാണ്* എനിക്ക് തോന്നുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്* അനുഭവിക്കുമ്പോള്* അതിനെ വിശേഷിപ്പിക്കുവാന്* വാക്കുകളില്ല. അമ്മയാവുക എന്ന സാഫല്യമറിഞ്ഞപ്പോള്* അത്* എത്ര വലിയ അനുഭവമാണെന്ന്* എനിക്ക് ബോധ്യപ്പെട്ടു.”

    “ജീവിതത്തിന്* പുതിയൊരര്*ത്ഥം കൂടി ഉണ്ടായിരിക്കുന്നു. ജനിച്ചു വീണശേഷം വാവ കരഞ്ഞപ്പോള്* ഞാനും കരഞ്ഞു. മോന്* പിറന്ന ഉടന്* അച്ഛന്* എല്ലാവര്*ക്കും എസ്*.എം.എസ്* അയച്ചു. അപ്പോള്* മുതല്* ഫോണിലൂടെ ആശംസകളുടെ പ്രവാഹമാണ്*. ചലച്ചിത്രരംഗത്തെ ഉറ്റചങ്ങാതിമാര്* എല്ലാവരും വിളിച്ചു. തിരുവനന്തപുരത്തുള്ളവര്* നേരില്* സന്ദര്*ശിക്കുന്നുമുണ്ട്*. ഇപ്പോളാര്*ക്കും വാവയെ വന്നുകാണാം. നൂലകെട്ടിനുശേഷമേ, അവന്റെ ഫോട്ടോയെടുക്കാന്* ഞങ്ങള്* അനുവദിക്കൂ” - നവ്യ പറയുന്നു

    3.200 കിലോഗ്രാം തൂക്കമുണ്ട്* കുട്ടിക്ക്*. ‘ക്യൂട്ട്’ ആണ് കുഞ്ഞെന്ന് അച്ഛന്* സന്തോഷ് കമന്റ് പാസാക്കുന്നു.

    ഇഷ്*ടം, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളില്* അഭിനയിച്ചതിന് ശേഷമാണ് ‘നന്ദന’ത്തിലെ കൃഷ്ണഭക്തയായ ‘ബാലാമണി’യെ നവ്യ അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷം നവ്യ അഭിനയം നിര്*ത്തിയെങ്കിലും ഇപ്പോഴും നവ്യയെ പറ്റി ഓര്*ക്കുമ്പോള്* മലയാളികളുടെ മനസിലേക്കോടി വരിക ‘ബാലാമണി’ എന്ന നാടന്** പെണ്**കുട്ടി തന്നെ. ബാലാമണിയെ പോലെ തന്നെ ജീവിതത്തിലും കൃഷ്ണഭക്തയായ നവ്യക്ക് രോഹിണി നക്ഷത്രത്തില്* തന്നെ മകന്* പിറന്നത് ഈശ്വരകടാക്ഷമാണെന്ന് ബന്ധുക്കളും ആരാധകരും പറയുന്നു.



    Last edited by sherlyk; 11-26-2010 at 04:40 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •