ഈമഴ കണ്ടോ?
നിറഞ്ഞു പെയ്യുന്ന മഴ വീട്ടിനുള്ളിലിരുന്നുതന്നെ കാണാനായാലോ.എന്തു രസമായിരിക്കും, അല്ലേ....

വീടിനു നടുമുറ്റം വേണമെന്നു പറയുന്നത്* അതുകൊണ്ട്*...പ്*ളാന്* വരയ്*ക്കുമ്പോള്* നടുമുറ്റം ഒഴിവാക്കരുതേ...

വീടു വയ്*ക്കാന്* തീരുമാനിച്ചുകഴിയുമ്പോള്*, ജീവിക്കാന്* സാമാന്യം ചുറ്റുപാടും കൈയില്* അത്യാവശ്യത്തിനു കാശുമുളള ഏതു കുടുംബത്തിലുമുയരുന്ന, ഉയരാവുന്ന ഒരു കാവ്യാലാപനമാണിത്*.മിക്കപ്പോഴും ഭാര്യമാരുടെ മനസ്സില്* പ്രകാശിക്കുന്ന ലളിതമായ ഒരു സ്വപ്*നം. വീട്*, കുടുംബത്തിന്* ഒരു ജീവിതകാലത്തേക്കുളള ഈടുവയ്*പ്പാണ്*.അതുകൊണ്ടുതന്നെ ഭര്*ത്താക്കന്*മാരില്* എണ്*പതു ശതമാനത്തിലേറെപ്പേരും ഭാര്യമാരുടെ ഇത്തരം സ്വപ്*നങ്ങളെ നിരുത്സാപ്പെടുത്താറില്ല. എന്നാല്* പിന്നീടു സംഭവിക്കുന്നതെന്താണ്*?

കാത്തുകാത്തിരിക്കുമ്പോള്* മഴ വരും; വീടു വച്ചതിനുശേഷമുള്ള ആദ്യമഴ. സ്വപ്*നങ്ങള്* സഫലമാവുന്ന അനുഭവം.വീടിനുള്ളില്* നിന്ന്* നടുമുറ്റത്തേക്ക്* കൈനീട്ടി മഴത്തുള്ളികള്* നെറുകയില്* തെരിപ്പിച്ച്*....

എന്നാല്* ദിവസങ്ങള്* മതി; ഭീതിവിതയ്*ക്കുന്ന ഒരു ദുരന്താനുഭവമായി ഇതു മാറാന്*. ഇരുനിലവീടിന്റെ മുപ്പതടി ഉയരത്തില്*നിന്ന്* നടുമുറ്റത്തേക്ക്* ഹുങ്കരത്തോടെ മഴവെള്ളം വീഴുമ്പോള്* ക്രമേണ കുടുംബാംഗങ്ങളുടെ നെഞ്ചിടിപ്പുയരും...

വീട്ടിനുള്ളിലേക്കുമിരച്ചെത്തുന്ന മഴവെളളം തോര്*ത്തല്* മറ്റൊരു പണിയാവും. നനവിലെ വഴുക്കലില്* ചവിട്ടി അമ്മായിയമ്മ വീണു മുട്ടുകാലുകൂടി ഒടിയുന്നതോടെ കുടുംബത്തില്* നിന്ന്* മനഃസമാധാനം പോയിക്കിട്ടും. മഴയ്*ക്കു കാല്*പനികഭാവങ്ങള്* മാത്രമല്ലയുള്ളതെന്ന്* സ്വന്തം അനുഭവങ്ങളിലൂടെ ഇവര്* തിരിച്ചറിയും. ഇതിന്* പ്രതിവിധി കാണാനുളള ശ്രമമാകും പിന്നെ. അങ്ങനെ നടുമുറ്റത്തിന്*മേല്* ആസ്*ബസേ്*റ്റാസ്* മേല്*ക്കൂരയുയരും. അടുത്ത മഴ വരുമ്പോഴാണ്* യഥാര്*ഥ ഹൊറര്* എന്തെന്ന്* വീട്ടുകാര്* തിരിച്ചറിയുക.ആസ്*ബസ്*റ്റോസ്* പന്തലില്* ചന്നം പിന്നം പതിക്കുന്ന മഴ അവഗണിച്ച്* വീട്ടിനുള്ളിലിരിക്കണമെങ്കില്* ബധിരത തന്നെ വേണ്ടിവരും....

വീട്* എന്നാല്* മലയാളിക്ക്* ഇത്തരം പൊങ്ങച്ചങ്ങളുടെയും തിരിച്ചടികളുടെയും കൂടി പ്രതീകമാണെന്നു പറയുന്നത്* ജയന്* ബിലാത്തിക്കുളം. കഴിഞ്ഞ ഇരുപതിലേറെ വര്*ഷമായി വീടുകളെക്കുറിച്ചു പഠിക്കുകയും കാലങ്ങളിലൂടെ മലയാളിയുടെ ഗൃഹസങ്കല്*പങ്ങളില്* വന്ന മാറ്റങ്ങളെപ്പറ്റി ഗവേഷണബുദ്ധിയോടെ അപഗ്രഥിക്കുകയും ചെയ്യുന്ന ഡിസൈനര്*.

പരമ്പരാഗതവും ആധുനികവുമായ ശൈലികള്* സംയോജിപ്പിച്ച്* പുതുമയുളള വീടുകള്* രൂപകല്*പനചെയ്*തു പ്രശസ്*തനായ ജയന്* പുതുതായി നിര്*മിച്ച വീടുകളേക്കാള്* പൊളിക്കാതെ നിര്*ത്താനായ അഞ്ഞൂറോളം വീടുകളാണ്* തന്റെ സംഭാവനയെന്നു തറപ്പിച്ചു പറയുന്നു.

പരിചയപ്പെട്ടാല്* മറക്കാനാവാത്ത വ്യക്*തിത്വമാണ്* ജയന്റേത്*. ഏത്ര ഗൗരവമുളള വിഷയവും തികഞ്ഞ നര്*മ്മത്തില്* പൊതിഞ്ഞാണ്* ജയന്* അവതരിപ്പിക്കുക. സംഭാഷണത്തിനിടയ്*ക്ക് മുഴക്കത്തോടെയുളള പൊട്ടിച്ചിരി.. വീടുവയ്*ക്കാന്* മോഹവുമായി മുന്നിലെത്തുന്നവരോടും പഴയവീട്* പൊളിച്ചു പുതിയതു പണിയണമെന്ന ആവശ്യവുമായി വരുന്നവരോടും തികഞ്ഞ സൗഹൃദത്തോടെയുള്ള പെരുമാറ്റം. ഇവരുടെ പൊങ്ങച്ചവും ദുരഭിമാനവും വിഡ്*ഢിത്തങ്ങളുമാണ്* പലപ്പോഴും ജയനു പൊട്ടിച്ചിരിക്കാനുളള വിഭവങ്ങള്* നല്*കുന്നത്*. ഇഷ്*ടമുള്ളവരോടു പറഞ്ഞു ചിരിക്കാന്* സ്വന്തം ജീവിതത്തിലെ അബദ്ധങ്ങളും അനുഭവങ്ങളുമുണ്ട്* ധാരാളം. പത്താംക്*ളാസ്* പാസാവാനാവാതെ ചിത്രകലയേയും നെഞ്ചോടടുക്കിപ്പിടിച്ചു നടന്ന പഴയ കൗമാരക്കാല കഥ പറയുമ്പോഴും ജയന്റ്* മുഖത്ത്* ചിരി തന്നെ.


ഒരു വീട്* എന്ന ആവശ്യവുമായി വരുന്നവരെ എങ്ങനെയാണ്* കൈകാര്യം ചെയ്യുന്നത്*...?

അതല്ലേ രസം. സത്യത്തില്* എന്റെ കഞ്ഞിയില്* പാറ്റയിടുന്ന കാര്യമാണ്* ഞാന്* ആദ്യേ അവരോടു പറയുക.അതായത്* നിങ്ങളുടെ മനസ്സിലെ വീടിന്റെ രുപരേഖ തയാറാക്കേണ്ടത്* നിങ്ങള്* തന്നെയാണ്*. എന്ന്*! കാരണമുണ്ട്*. ഓരോരുത്തരുടെയും താല്*പര്യങ്ങളും അഭിരുചികളും വ്യത്യസ്*തമാണ്*. ചിലര്*ക്ക്* നല്ല വലിപ്പമുള്ള വീടു വേണം. മറ്റുചിലര്*ക്ക്* ചെറുതെങ്കിലും വിശാലമായ മുറ്റമുള്ളത്*. ഇല്ലാത്ത കാര്* നിര്*ത്തിയിടാന്* പോര്*ച്ചുള്ള വീടാവും ഇനി ചിലരുടെ മനസ്സില്*. നിറങ്ങളെയും ഉള്ളടക്കത്തെയും കുറിച്ച്* ഒരുപാടൊരുപാട്* സ്വപ്*നങ്ങള്*. ഒരു ആര്*ക്കിടെക്*ടിനും കൃത്യമായി തയാറാക്കാനാവാത്തതാണ്* ഇവരുടെ പ്*ളാനുകള്*. വീടുവേണ്ടവര്* തന്നെ അവര്* ആഗ്രഹിക്കുന്ന രീതിയില്* പ്*ളാന്* തയാറാക്കട്ടെ. അതിലെ ശരിതെറ്റുകള്* ഞാന്* ചൂണ്ടിക്കാട്ടുകയും ആവശ്യമുള്ളതു നിലനിര്*ത്തി വേണ്ടാത്തത്* വെട്ടിക്കളയുകുയം ചെയ്യും. അതാകട്ടെ, അവര്*ക്ക്* പൂര്*ണ ബോധ്യമുണ്ടാക്കിയ ശേഷവും. എന്റെ അഭിപ്രായത്തില്* ഇതാണ്* ഏറ്റവും ഐഡിയല്* പ്*ളാന്*.

ഒരാള്*ക്ക്* വീടു വയ്*ക്കാന്* നല്ല സമയമുണ്ടോ?

വിശ്വാസപ്രകാരമുള്ള സമയമല്ല. മറിച്ച്* വീടുവയ്*ക്കണമെന്നുണ്ടെങ്കില്* അത്* അവരുടെ നല്ല പ്രായത്തില്* ആവണം. പലരും പെന്*ഷന്* പറ്റി പിരിഞ്ഞ ശേഷമൊക്കെയാണ്* വീടുപണി തുടങ്ങുക. അന്നേവരെ അധ്വാനിച്ചു നേടിയ നീക്കിയിരിപ്പാണ്* മുടക്കുമുതല്*. ചെയ്*തു ചെയ്*തു വരുമ്പോള്* ചെലവു കൈവിട്ടുപോവും. പിന്നെ കടം വാങ്ങിയും മനസു തേങ്ങിയും അധ്വാനത്താല്* തകര്*ന്നും രോഗങ്ങളിലേക്കു വീഴും. വാര്*ധക്യത്തിലെ ഈ വീടുവയ്*്ക്കല്* ബുദ്ധിശൂന്യതയാണ്*.

സാധാരണയായി ഒരു വീടു വയ്*ക്കുമ്പോള്* ശ്രദ്ധിക്കേണ്ടത്* എന്തെല്ലാമാണ്*?

വീടുവയ്*ക്കുമ്പോള്* എന്തൊക്കെ വേണമെന്നു തീരുമാനിക്കും പോലെതന്നെ പ്രധാനമാണ്* വേണ്ടാത്തതെന്തെല്ലാമെന്നു തിരിച്ചറിയുന്നതും. മുറികള്*ക്കുള്ളിലെ ചുവരിന്റെ മേല്*ഭാഗത്ത്* സ്*്ളാബു കൊണ്ട്* സ്*റ്റോറേജ്* സ്*പെയ്*സ് നിര്*മിക്കുന്നത്* സര്*വസാധാരണമാണ്*. എന്നാല്* ആവശ്യമുള്ള ഒരു സാധനവും നമ്മളാരും ഈ തട്ടുമ്പുറത്തു സൂക്ഷിക്കാറില്ല. അനാവശ്യവും ഒരിക്കലും ഉപയോഗം വരാത്തതുമായ സാധനങ്ങള്* ഡമ്പു ചെയ്യാനാണ്* ഈ സ്*്പെയ്*സ് ഉപയോഗിക്കുക. പൊടിയുടെയും മാറാലയുടെയും സ്വൈരവിഹാരകേന്ദ്രമായി ഇവ മാറാന്* അധികകാലം വേണ്ട. കേരളത്തില്* ശ്വാസകോശ രോഗങ്ങള്* വര്*ധിക്കാന്* പ്രധാനകാരണം ഇതാകാമെന്നാണ്* എനിക്കു തോന്നുന്നത്*.

പിന്നൊന്ന്*് സ്*റ്റോര്* റൂമാണ്*. പുതിയ ജീവിതസാഹചര്യത്തില്* സ്*റ്റോര്* റൂം അഥവാ നിലവറ അനാവശ്യമാണെന്നാണ്* എന്റെ കാഴ്*ചപ്പാട്*. അടുക്കളയില്* ഭംഗിയായി ക്രമീകരിക്കാവുന്ന ചുവരലമാരകളിലും ക്യാബിനിലും ശേഖരിക്കാവുന്ന സാധനങ്ങളേ ഇപ്പോള്* നമ്മള്* ഉപയോഗിക്കാറുള്ളൂ. തൊട്ടടുത്തു തന്നെ സൂപ്പര്*മാര്*ക്കറ്റുകളുള്ളപ്പോള്* പണ്ടത്തെ പോലെ നിലവറകളുടെ ആവ്*ശ്യമെന്താണ്*?

അതുപോലെ, പഠനമുറിയും അതിഥിമുറിയും പ്രത്യേകം വേണോ എന്നു നാലുവട്ടം ആലോചിച്ചിട്ടുമതി തീരുമാനിക്കാന്*. ജനാലകള്*ക്ക്* മൂന്നിലധികം പാളികള്* വേണമെന്നും അവയില്* ഗ്*ളാസ്* തന്നെ വേണമെന്നുമെല്ലാമാണ്* പൊതുവേയുള്ള ആവശ്യം. എന്നാല്* ഒന്നാലോചിച്ചു നോക്കൂ. താമസം തുടങ്ങിയ ശേഷം അതില്* ഒരു പാളിയിലേറെ നമ്മള്* എന്നെങ്കിലും തുറക്കാറുണ്ടോ? ഗ്*ളാസ്* പാളികളിലൂടെ സൂര്യപ്രകാശം ആവശ്യത്തില്* കൂടുതല്* അകത്തു കടക്കുന്നതിനാല്* രാത്രി പോലും വീടിനകം നല്ല ചൂടുമായിരിക്കും. എന്റെ അഭിപ്രായത്തില്* ഒന്നോ രണ്ടോ പാളികളുള്ള ജനലുകളില്* പകുതിയെങ്കിലും തടികൊണ്ടടച്ച പാളികളാണ്* നമ്മുടെ കാലാവസ്*ഥയ്*ക്ക് നല്ലത്*.


ഫെറോ സിമന്റില്* അത്ഭുതങ്ങള്* സൃഷ്*ടിക്കാറുണ്ടെന്നാണല്ലോ ഖ്യാതി...?


മരത്തിനു പകരമാണ്* ഞാന്* ഫെറോ സിമന്റ്* പരീക്ഷിച്ചത്*.കാഴ്*ചയില്* മാത്രമല്ല, തൊട്ടുനോക്കിയാലും പെട്ടെന്ന്*് ഇതു തടിയല്ലെന്നു തോന്നിക്കില്ല. തൂണും ചാരുപടിയും കട്ടിളയുമെല്ലാം ഇങ്ങനെ ഉണ്ടാക്കാറുണ്ട്*. കെട്ടിടം പണിക്കായി വന്* തോതിലുള്ള വനനശീകരണം തടയാന്* എന്റെ നിലയ്*ക്ക്്* ഒരു എളിയ പരിശ്രമം. അങ്ങനെയാണ്* ഞാനിതിനെ കാണുന്നത്*.

ആര്*ക്കിടെക്*ട് എന്നാണ്* പലരും ജയനെ വിളിക്കുന്നത്*.ചിലരാകട്ടെ എന്*ജിനീയറെന്നും. ഔപചാരിക വിദ്യാഭ്യാസമില്ലാത്തതുകൊണ്ട്* രണ്ടും ജയന്* കാര്യമാക്കാറില്ല. വീടിനെക്കുറിച്ചു നല്ലതു ചിന്തിക്കാന്* ഔപചാരികവിദ്യാഭ്യാസം ആവശ്യമില്ലെന്ന തിരിച്ചറിവുള്ളതുകൊണ്ടു ജയന്* മുന്നോട്ടു തന്നെ നടക്കുന്നു-ആത്മവിശ്വാസത്തെ കൂട്ടുപിടിച്ച്*. ജീവിത വിജയത്തിന്* ഫങ്*ഷ്വേ, വീടും അമ്പതു വര്*ഷവും എന്നീ പുസ്*തകങ്ങളെഴുതാനായതും ഈ കൂസലില്ലായ്*മയില്*നിന്നു തന്നെയാവണം. വാസ്*തു കണ്*സള്*ട്ടന്റും ഇന്റീരിയര്* ഡിസൈനറുമായ ഭാര്യ സവിത എല്ലാ പ്രവര്*ത്തനങ്ങള്*ക്കും താങ്ങായി തണലായി ജയന്റെ ഒപ്പമുണ്ട്*.

കോഴിക്കോട്* വിമാനത്താവളത്തിന്റെ ഡൊമസ്*റ്റിക്* ഇന്റര്*നാഷനല്* ടെര്*മിനലുകള്* രൂപകല്*പനചെയ്യാനായതാണ്* തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ജയന്* നോക്കി കാണുന്നത്*. വെങ്ങളത്ത്* അകലാപ്പുഴയ്*്കരികില്* ഒരു ആര്*ട്ട്* വില്ലേജ്* എ്*ന്നതാണ്* ഇപ്പോഴത്തെ ലക്ഷ്യം. നല്ല വീട്* ആഗ്രഹിക്കുന്നവര്*ക്ക്* ആവശ്യമുളളത്രയും വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സമ്പൂര്*ണമായ ഒരു ഭവന ഗ്രാമം ആണ്* മനസ്സില്*.


Keywords: malayalam magazines,woman's magazines, circulations,Vanitha, Kanyaka, Malayalamanoram weekly , ghruhalakshmi etc.