Results 1 to 1 of 1

Thread: നയന്*സ് പ്രഭുവിന്റെ കുത്തിനുപിടിച്ചോ?

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default നയന്*സ് പ്രഭുവിന്റെ കുത്തിനുപിടിച്ചോ?


    കോടമ്പാക്കം വിവാദതാരങ്ങളായ പ്രഭുദേവയും നയന്**താരയും അടിതുടങ്ങിയെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്*ട്ട് ചെയ്യുന്നു. ‘എങ്കേയും കാതല്*’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഹൈദരാബാദില്* വച്ചാണെത്രെ പ്രഭുദേവയും നയന്**താരയും തമ്മില്* ചൂടേറിയ വാക്കേറ്റം നടന്നത്. ഹൈദരാബാദിലെ ഒരു ഫൈവ് സ്റ്റാര്* ഹോട്ടലില്* വച്ച് നടന്ന ഈ വാക്കേറ്റം എന്തായാലും പ്രഭുദേവയുടെ ഭാര്യ റം*ലത്തിനെ സന്തോഷിപ്പിച്ചിട്ടുണ്ട്.

    ‘എങ്കേയും കാതല്*’ എന്ന സിനിമയിലെ നായികയായ ഹന്**സിക മൊട്വാനിയുമൊത്ത് ഹൈദരാബാദിലെ ഒരു ഹോട്ടലില്* പ്രഭുദേവ കറങ്ങുന്നത് നയന്**താരയുടെ ഒരു സുഹൃത്ത് കണ്ടതാണ് കുഴപ്പങ്ങള്*ക്ക് കാരണമായത്. ഉടന്* തന്നെ നയന്**താരയെ മൊബൈലില്* വിളിച്ച് സുഹൃത്ത് ‘സ്ഥിതിഗതികള്*’ അവതരിപ്പിച്ചു. ഹന്**സിക മൊട്വാനി എന്ന് കേട്ടതോടെ ‘അപ്സെറ്റ്’ ആയ നയന്**താര അടുത്ത ഫ്ലൈറ്റ് പിടിച്ച് ഹൈദരാബാദില്* എത്തുകയും ഹോട്ടലിലേക്ക് നേരെ കയറിച്ചെന്ന് പ്രഭുദേവയെ കുത്തിന് പിടിക്കുകയും ചെയ്തുവെന്നാണ് ദൃക്*സാക്ഷികള്* പറയുന്നത്. രണ്ടുപേരും തമ്മില്* ഒരു മണിക്കൂറോളം ഉച്ചത്തില്* വാഗ്വാദം നടത്തി.

    ജെയം രവി നായകനാകുന്ന ‘എങ്കേയും കാതല്*’ എന്ന സിനിമയിലെ നായിക കഥാപാത്രമായ ലോലിതയെ അവതരിപ്പിക്കുന്ന ഹന്**സിക മൊട്വാനിയെന്ന പത്തൊന്**പതുകാരിയെ പറ്റി പറയാന്* പ്രഭുദേവയ്ക്ക് നൂറ് നാവാണെത്രെ. വിജയ് അടുത്ത് അഭിനയിക്കാനിരിക്കുന്ന ‘വേലായുധം’ എന്ന സിനിമയിലേക്കും ഹന്**സിക മൊട്വാനിയെന്ന മധ്യപ്രദേശുകാരി കരാര്* ആയിട്ടുണ്ട്. പ്രഭുദേവയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്* ഒരാളാണ് വിജയ് എന്നും പ്രഭുവിന്റെ റെക്കമെന്റേഷനിലാണ് ഹന്*സികയ്ക്ക് വേലായുധത്തില്* ചാന്*സ് കിട്ടിയതെന്നും പിന്നാമ്പുറ വര്*ത്തമാനങ്ങളുണ്ട്.

    ‘എങ്കേയും കാതല്*’ (എവിടെയും പ്രണയം) എന്ന് പേരിട്ടിട്ടുള്ള സിനിമ തന്റെ ‘കാതല്*’ (പ്രണയം) ഊതിക്കെടുത്തുമോ എന്നായിരിക്കാം നയന്**താരയുടെ ഭയം. പാരീസ് അടക്കമുള്ള വിദേശ നഗരങ്ങളില്* ലൊക്കേഷന്* ഇട്ടിട്ടുള്ള ‘എങ്കേയും കാതല്*’ പ്രഭുവിന്റെയും നയന്റെയും ബന്ധത്തില്* ഉലച്ചില്* ഉണ്ടാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് റം*ലത്തും കോടമ്പാക്കവും.

    key words: film news, cinema news, cinema diary
    Last edited by sherlyk; 11-26-2010 at 04:54 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •