അല്*ഷൈമേഴ്*സ്* ഓര്*മയുടെ അറകള്* ശൂന്യമാകാതിരിക്കാന്*



മനുഷ്യനെ മനുഷ്യനാക്കുന്ന സവിശേഷമായ കഴിവാണ് ഓര്*മ. ഓര്*മ പോയാല്* പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം അല്ലേ. എല്ലാമറിയാമെന്ന അഹങ്കാരത്തില്* നിന്ന് ഒന്നുമറിയില്ല എന്ന അവസ്ഥയിലേക്കുള്ള ആ പതനം എത്ര വേദനാജനകമാണ്. മറവിയുടെ നിലയില്ലാകയമാണ് അല്*ഷൈമേഴ്*സ് എന്നു പറയാം.

2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 30 മില്യണ്* അള്*ഷൈമേഴ്*സ് രോഗികള്* ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവില്* അല്*ഷൈമേഴ്*സ് രോഗികളില്* 60 ശതമാനവും വികസിത രാജ്യങ്ങളിലാണുള്ളത്. പ്രായം ചെന്നവരുടെ ജനസംഖ്യയില്* ഏറ്റവുമധികം വളര്*ച്ചയുള്ള ചൈനയിലും ഇന്ത്യയിലും അല്*ഷൈമേഴ്*സ് രോഗികള്* വര്*ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ കണക്കുകള്*.

കേരളത്തിലും അല്*ഷൈമേഴ്*സ് അടക്കമുള്ള മേധാക്ഷയ രോഗങ്ങള്* ഏറിക്കൊണ്ടിരിക്കുകയാണ്. ആയുര്*ദൈര്*ഘ്യം കൂടിയതാണ് പ്രായമായവരില്* കാണപ്പെടുന്ന ഇത്തരം അസുഖങ്ങള്* വര്*ധിക്കാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യയില്* 10 ശതമാനത്തിലധികം പേര്* അറുപതുകഴിഞ്ഞവരാണെന്ന് ഓര്*ക്കുക. ഡിമന്*ഷ്യ രോഗികളില്* പകുതിയലധികം പേര്*ക്കും മസ്തിഷ്*ക കോശങ്ങളെ ബാധിക്കുന്ന അല്*ഷൈമേഴ്*സ് രോഗമാണുള്ളത്.

തലച്ചോറിലെ ചില ഭാഗങ്ങള്* രക്തയോട്ടമില്ലാതെ നിര്*ജീവമായിത്തീരുന്നതുകൊണ്ടുണ്ടാകുന്ന മള്*ട്ടി ഇന്*ഫാര്*ക്ട് ഡിമന്*ഷ്യയാണ് നമ്മുടെ നാട്ടില്* അധികമായി കണ്ടുവരുന്നത്. അല്*ഷൈമേഴ്*സ് രോഗത്തിന് ഫലപ്രദമായ ചികില്*സ ഇന്നും ലഭ്യമല്ല എന്നുതന്നെ പറയാം. പ്രമേഹരോഗികളിലും അധിക രക്തസമ്മര്*ദമുള്ളവരിലും ഈ രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും ബി.പി.യും അമിത കൊളസ്*ട്രോളുമടക്കമുള്ള ജീവിത ശൈലീരോഗങ്ങളുടെ തലസ്ഥാനമായിക്കൊണ്ടിരിക്കുന്ന കേരളത്തില്* അതുകൊണ്ടുതന്നെ അല്*ഷൈമേഴ്*സ് രോഗപ്രതിരോധത്തിന് പ്രസക്തിയേറെയാണ്.

ഓര്*മക്കുറവില്* തുടക്കം
ചെറിയ ഓര്*മക്കുറവും ആശയക്കുഴപ്പവുമായിട്ടായിരിക്കും പലപ്പോഴും അല്*ഷൈമേഴ്*സിന്റെ തുടക്കം. തുടര്*ന്ന് പതിയെ മാനുഷിക ശേഷികള്* നഷ്ടമാവും. ഓര്*മശക്തി, കാര്യകാരണശേഷി, ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുകള്*, കാര്യങ്ങള്* മനസ്സിലാക്കാനുള്ള ശേഷി, സങ്കല്*പ്പിക്കാനുള്ള കഴിവുകള്* അങ്ങനെ സ്ഥലകാലങ്ങളില്* നമ്മെ ഉറപ്പിച്ചുനിര്*ത്താനുള്ള കഴിവുകളൊന്നൊന്നായി ചോര്*ന്നുപോകും. എന്നുവെച്ച് എല്ലാ ഓര്*മക്കേടുകളും അല്*ഷൈമേഴ്*സ് ആകണമെന്നില്ല. അതുകൊണ്ട് സാധാരണ പലര്*ക്കുമുണ്ടാകുന്ന ചെറിയ ഓര്*മക്കേടുകളെക്കുറിച്ച് വേവലാതിപ്പെടേണ്ട. അവയില്* പലതും പിന്നീട് തിരിച്ചുകിട്ടുന്നതാണ്.

ഒരേ കാര്യംതന്നെ ആവര്*ത്തിച്ചു ചെയ്യുക, പറഞ്ഞതും കേട്ടതുമൊക്കെ മറക്കല്* പതിവാകുക, നമുക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത സ്ഥലത്ത് സാധനങ്ങള്* സ്ഥാനം തെറ്റിച്ചുവെക്കുക, അക്കങ്ങള്* തിരിച്ചറിയാതാവുക, സംസാരിക്കുമ്പോഴും മറ്റും അനുയോജ്യമായ വാക്കുകള്* കണ്ടെത്താന്* കഴിയാതാവുക, സ്ഥലകാലബോധം നഷ്ടമാവുക, വിഷാദം, ഉത്കണ്ഠ, അടിക്കടി ഭാവമാറ്റം, ദൈനംദിന കാര്യങ്ങള്* പോലും ചെയ്യാനാവാത്ത വിധമുള്ള മറവി തുടങ്ങിയവയൊക്കെയാണ് അല്*ഷൈമേഴ്*സിന്റെ സാധാരണ ലക്ഷണങ്ങള്*. ഇവയില്* ചില ലക്ഷണങ്ങള്* മറ്റു ചില രോഗങ്ങളോടൊപ്പവും കാണാറുള്ളതുകൊണ്ട് കൃത്യമായ പരിശോധനകളിലൂടെയേ രോഗം അല്*ഷൈമേഴ്*സ് ആണെന്ന് ഉറപ്പു വരുത്താവൂ. സ്*കാനിങ്, ന്യൂറോസൈക്കോളജിക്കല്* ടെസ്റ്റിങ്, രക്തപരിശോധന തുടങ്ങിയവയൊക്കെ രോഗനിര്*ണയത്തിന് സഹായകരമാവും.

സ്ത്രീകളില്* കൂടുതല്*
അല്*ഷൈമേഴ്*സിന് ഒന്നിലധികം ഘടകങ്ങള്* കാരണമാകുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങള്*, ജനിതക പ്രത്യേകതകള്* ഇവയൊക്കെ രോഗകാരണമാകാം. ഇവ മൂലം മസ്തിഷ്*ക കോശങ്ങള്* തകരാറിലാവുകയും നശിക്കുകയുമാണ് അല്*ഷൈമേഴ്*സില്* സംഭവിക്കുന്നത്. ഇത് രണ്ടുവിധത്തില്* സംഭവിക്കാറുണ്ട്. മസ്തിഷ്*ക കോശങ്ങള്*ക്കിടയില്* പ്*ളാക്കുകളുണ്ടായി അവയ്ക്കിടയില്* ആശയവിനിമയം തടസ്സപ്പെടുന്നതുമൂലവും പ്രോട്ടീനുകളില്* മാറ്റങ്ങളുണ്ടായി കോശങ്ങളിലെ ആന്തര ഘടനതന്നെ മാറിപ്പോയും കോശങ്ങള്* നശിക്കും.

പ്രായം, പാരമ്പര്യം, ജീവിത ശൈലീരോഗങ്ങള്*, ബുദ്ധിപരമായ തകരാറുകള്*, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ അപകട ഘടകങ്ങളാണ്. ലിംഗപരമായി സ്ത്രീകളിലാണ് രോഗം കൂടുതലായി കാണുന്നത്. 65 വയസ്സിനുമേല്* പ്രായമുള്ളവരെയാണ് രോഗം സാധാരണ ബാധിക്കാറ്. 85 കഴിഞ്ഞ 50 ശതമാനം പേര്*ക്കും അല്*ഷൈമേഴ്*സ് ഉണ്ടാകും. രോഗം പൂര്*ണമായി ഭേദമാക്കാന്* സഹായിക്കുന്ന ചികിത്സകള്* ഇന്നും ലഭ്യമല്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകളാണ് നല്*കുന്നത്. രോഗികള്*ക്ക് മികച്ച പരിചരണം നല്*കുന്നതിനുള്ള ശ്രമങ്ങള്*ക്കാണ് ഇന്ന് പ്രധാന പരിഗണന നല്*കുന്നത്.

ജീവിത ശൈലീമാറ്റാം
അല്*ഷൈമേഴ്*സ് പ്രതിരോധത്തിന് നിലവില്* വാക്*സിനുകളൊന്നും ലഭ്യമല്ല. രോഗം പൂര്*ണമായി ഭേദമാക്കാന്* കഴിയുന്ന മരുന്നുകളും ഇല്ല. അപ്പോള്*പ്പിന്നെ എന്താണ് വഴി? ജീവിതശൈലിയില്* ആരോഗ്യകരമായ ക്രമീകരണങ്ങളാണ് ഏക പോംവഴി. ആരോഗ്യകരമായ ശീലങ്ങളിലൂടെ അല്*ഷൈമേഴ്*സിനെ പ്രതിരോധിക്കാനും വൈകിക്കാനും കഴിയും. ശാരീരികമായും മാനസികമായും സാമൂഹികമായും സജീവത നിലനിര്*ത്താന്* സഹായിക്കുന്ന കാര്യങ്ങളാണ് ജീവിതശൈലീ ക്രമീകരണങ്ങള്* കൊണ്ടുദ്ദേശിക്കുന്നത്. അവയില്* പ്രധാനപ്പെട്ടത് ഇവയാണ്.

' വ്യായാമം പതിവാക്കുക. അത് തലച്ചോറിന് നവോന്മേഷം പകരും

' ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്* ഉള്*പ്പെടുത്തുക

' ബി.പി, അമിതകൊളസ്*ട്രോള്*, പ്രമേഹം എന്നിവയുണ്ടെങ്കില്* അവ മരുന്നുകഴിച്ച് കൃത്യമായി നിയന്ത്രിക്കുക.

' ബുദ്ധിക്ക് വ്യായാമമേകുന്ന വിനോദങ്ങളില്* ഏര്*പ്പെടുക. യുക്തിവിചാരവും വിശകലന ശേഷിയും മെച്ചപ്പെടുത്തുന്ന ചര്*ച്ചകളിലും സംവാദങ്ങളിലും ഏര്*പ്പെടുക

' മീനെണ്ണ ആഹാരത്തില്* ഉള്*പ്പെടുത്തുക

' മഞ്ഞളടങ്ങിയ കറികള്* ധാരാളമായി കഴിക്കുക

വിറ്റാമിന്* ഇ ധാരാളമുള്ള ഇലക്കറികള്*, അണ്ടിവര്*ഗങ്ങള്* എന്നിവ പതിവാക്കുക

' മാനസിക പിരിമുറുക്കം കുറയ്ക്കുക

' നിത്യവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക

' വായനയും എഴുത്തും പതിവാക്കുക

' പാട്ട് കേള്*ക്കുക

' പുകവലിയും മദ്യപാനവും ഒഴിവാക്കുക

' ശുഭചിന്തകള്* സദാ നിലനിര്*ത്തുക

' ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുക

' നല്ല സൗഹൃദങ്ങള്* സജീവമായി നിലനിര്*ത്തുക