-
നയന്*സ്* പ്രഭു ബന്ധം ഉലയുന്നോ?

കാണാന്* കൊള്ളാവുന്ന ഒരുത്തി കീശയിലുള്ളപ്പോള്* കണ്ടവളുമാരുമായി കുഴഞ്ഞുമറിയുന്നത്* ശരിയാണോ? ഏതു പെണ്ണിനാണ്* അതു സഹിക്കാന്* കഴിയുക? പ്രഭുദേവയെക്കുറിച്ചുള്ള നയന്*താരയുടെ ആശങ്കയില്* കഴമ്പില്ലെന്ന്* ആരും പറയില്ല. ഉങ്ക കണവരെ കൊടുക്ക മുടിയുമാ എന്നോ മറ്റോ ചോദിച്ച്* ഒരുത്തിയുടെ കൈയില്*നിന്ന്* പിടിച്ചുകൊണ്ടുവന്നതിന്റെ ബുദ്ധിമുട്ട്* പാവം നയന്*സിനു മാത്രമേ അറിയൂ. അതിനിടയിലാണ്* ഓരോ പ്രശ്*നങ്ങള്* വീണ്ടും വരുന്നത്*.
സംഭവം ഇങ്ങനെയാണ്*: പ്രഭുദേവ വിവാഹമോചന തിരുക്കുകള്*ക്കിടയിലും എങ്കേയും കാതല്* എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്*. പതിനൊട്ടുകാരി ഹന്*സിക മോട്ട്*വാനിയാണ്* ചിത്രത്തിലെ നായിക. ഹൈദരാബാദിലാണ്* ചിത്രത്തിന്റെ ഷൂട്ടിങ്*. അവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ്* താമസം. ഇടയ്*ക്കിടയ്*ക്ക് നായികയെയും കൂട്ടി സംവിധായകന്* ഹോട്ടലിന്റെ റെസ്*റ്ററന്റില്* ചായ കുടിക്കാന്* വരും. സ്വാഭാവികമായും കുറച്ചു നേരം പൊട്ടിച്ചിരിയും കളിയുമായി അവര്* ചിലവഴിക്കുകയും ചെയ്യും.
ദോഷൈകദൃക്കുകളായ ആരോ ഈ കളിതമാശയുടെയും ചായകുടിയുടെയും രഹസ്യം നമ്മുടെ നയന്*സിനോടു വിളിച്ചു പറഞ്ഞു. ഹന്*സിക എന്ന്* കേട്ടപാതി കേള്*ക്കാത്ത പാതി അടുത്ത വിമാനത്തിന്* നയന്*സ്* ഹൈദരാബാദിന്* തിരിച്ചു. അവിടെനിന്നു നേരപോയത്* ഹോട്ടലിലേയ്*ക്കാണ്*. അവിടെയെത്തിയപ്പോള്* കണ്ട കാഴ്*ച നയന്*സിന്റെ സകല നിയന്ത്രണങ്ങളും വിടുന്നതായിരുന്നു. പ്രഭുവും ഹന്*സികയും സന്തോഷം പങ്കുവെച്ച്* ഒന്നിച്ചിരുന്നു. അവിടെ വച്ച്* ഹന്*സികയുടെ സാന്നിധ്യത്തില്* തന്നെ പ്രഭുവിനോട്* നയന്*സ്* പൊട്ടിത്തെറിക്കുകയായിരുന്നത്രേ.
മറ്റുള്ളവര്* കേള്*ക്കെ ഉച്ചത്തിലുള്ള നയന്*സിന്റെ ശകാരത്തിനു പ്രഭുവും മറുപടി കൊടുത്തതോടെ രംഗം കലുഷിതമായി. ഒടുവില്* ഹോട്ടല്* ജീവനക്കാര്* ഇടപെട്ടാണ്* രംഗം ശാന്തമാക്കിയതെന്നാണ്* കേട്ടത്*. എന്തായാലും കമിതാക്കളുടെ വാക്കേറ്റം ചൂടന്* വാര്*ത്തയാകാന്* അധിക സമയം വേണ്ടിവന്നില്ല. ഹന്*സികയുടെ പേരില്* മുമ്പും ഇവര്* ഉടക്കിയിട്ടുണ്ടത്രേ. നേരത്തെ എങ്കേയും കാതല്* എന്ന ചിത്രത്തിന്റെ പാരീസിലെ ഷൂട്ടിങ്ങിനിടെ ഹന്*സികയുടെയും പ്രഭുവിന്റെയും ഇടപെടല്* നയന്*സിനു പിടിച്ചില്ലെന്നു വാര്*ത്തകള്* ഉണ്ടായിരുന്നു.
പ്രഭുവിനാണെങ്കില്* തന്റെ ചിത്രത്തിലെ നായികയെക്കുറിച്ചു പറയാന്* നൂറുനാവാണ്*. ഹന്*സികയ്*ക്കും അങ്ങനെതന്നെ. പാരീസില്* പ്രഭുവിനോപ്പം നില്*ക്കാന്* നയന്*സ്* തയാറാക്കാത്തത്* തന്നെ ഇതുമൂലമാണെന്ന്* അന്ന്* കേട്ടിരുന്നു. ജയം രവി നായകനാകുന്ന എങ്കേയും കാതല്* എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്* മാസങ്ങള്*ക്ക്* മുമ്പേ തുടങ്ങിയതാണ്*. വിജയ്* നായകനാവുന്ന പുതിയ ചിത്രമായ വേലായുധത്തിലേയ്*ക്ക് നായികയായി ഹന്*സികയെ ശുപാര്*ശ ചെയ്*തത്* പ്രഭുവാണെന്നും തമിഴകത്ത്* സംസാരമുണ്ട്*.
എന്നാല്* വിവാഹത്തില്* എത്തുന്നതിനു മുമ്പേ പ്രഭുവിന്റെയും നയന്റെയും ബന്ധത്തില്* ഉലച്ചില്* ഉണ്ടാക്കുമോ അതോ ഇതൊരു കമിതാക്കളുടെ സാധാരണ വഴക്ക്* മാത്രമായി മാറുമോ എന്ന്* ഉറ്റുനോക്കുകയാണ്* റംലത്തും കോടമ്പാക്കവും. അതിനിടെ വഴക്കു കണ്ടുനിന്ന ഹോട്ടല്* ജീവനക്കാരിലൊരാളുടെ ആത്മഗതം ഇങ്ങനെയായിരുന്നു... ചട്ടനെ പൊട്ടന്* ചതിച്ചാല്* പൊട്ടനെ ദൈവം ചതിക്കും... അങ്ങനെ സംഭവിക്കുമോ.. ആവോ?
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks