മഞ്ജുവാര്യര്*ക്കു മുമ്പ് തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്ന് ജനപ്രിയ നായകന്* ദിലീപ്. പത്തുവര്*ഷം നീണ്ട പ്രണയത്തിനു ശേഷം ആ പെണ്*കുട്ടി മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു എന്നും ദിലീപ് വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് തന്*റെ ജീവിതത്തിലെ ചില രഹസ്യങ്ങള്* വെളിപ്പെടുത്തുന്നത്.

“പത്തുവര്*ഷം നീണ്ട ഒരു പ്രണയമുണ്ടായിരുന്നു എനിക്ക്. എന്നാല്* മിമിക്രിയുമായി നടക്കുന്ന ഒരാളുമായി കല്യാണം കഴിക്കാന്* ആ കുട്ടിയുടെ വീട്ടുകാര്* സമ്മതിച്ചില്ല. അങ്ങനെയാണ് ഞാന്* ജയറാമേട്ടന്*റെ അടുത്ത് സഹായാഭ്യര്*ത്ഥന നടത്തിയത്. ഒന്നുകില്* നടനാവണം, അല്ലെങ്കില്* ഒരു ജോലിവേണം. അതായിരുന്നു എന്*റെ ആവശ്യം. ജയറാമേട്ടന്* എന്നെ കമല്* സാറിന് ശുപാര്*ശ ചെയ്തു. ഞാന്* അസിസ്റ്റന്*റ് ഡയറക്ടറായി. അതുകൊണ്ടും കാര്യമുണ്ടായില്ല. ഞാന്* അഭിനയിച്ചു തുടങ്ങിയപ്പോഴേക്കും ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു. ഞാന്* മാനത്തെ കൊട്ടാരത്തില്* അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്* ആ കുട്ടി ഭര്*ത്താവിനൊപ്പം നടന്നുപോകുന്നതുകണ്ടു” - ദിലീപ് വെളിപ്പെടുത്തുന്നു.

മഞ്ജുവാര്യരും താനും ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു എന്നും പിന്നീട് അറിയാതെ പ്രണയത്തിലേക്ക് വീഴുകയായിരുന്നു എന്നും ദിലീപ് പറയുന്നു. “ഞങ്ങള്* നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളെക്കുറിച്ച് ഒരു വാരികയില്* വാര്*ത്ത വന്നു. അത് മഞ്ജുവിന്*റെ വീട്ടില്* പ്രശ്നമായി. എല്ലാ വീട്ടുകാര്*ക്കും മകളുടെ ഭാവിയല്ലേ പ്രധാനം? ഞാന്* അഭിനയിക്കുന്നുണ്ടെങ്കില്* മഞ്ജു അഭിനയിക്കില്ല എന്ന സ്ഥിതിയായി. എനിക്ക് ഒരുപാട് സിനിമകള്* നഷ്ടമായി. അതോടെ ആ ബന്ധം തന്നെ അവിടെ അവസാനിപ്പിച്ചതാണ്. പക്ഷേ അത് അങ്ങനെ അവസാനിപ്പിക്കാന്* പറ്റുമോ? ഞങ്ങള്* കല്യാണം കഴിച്ചു. മുമ്പത്തെ പ്രണയപരാജയം കാരണം കല്യാണം തന്നെ വേണ്ടെന്നു തീരുമാനിച്ചിരുന്നയാളാണ് ഞാന്*. പക്ഷേ, മഞ്ജുവിനെപ്പോലൊരാള്*ക്കുവേണ്ടി ചില വിട്ടുവീഴ്ചകളൊക്കെ ആവാമല്ലോ” - ദിലീപ് ചോദിക്കുന്നു.


Tags: Malayalam film news,cinema diary, today news