പൃഥ്വിരാജിനെയും തന്നെയും ചേര്*ത്ത് പരക്കുന്ന ഗോസിപ്പുകളെ കാര്യമാക്കുന്നില്ലെന്ന് നടി സംവൃതാ സുനില്*. അത്തരം ഗോസിപ്പുകള്*ക്കൊന്നും വലിയ പ്രാധാന്യം നല്*കുന്നില്ലെന്നും സംവൃത പറഞ്ഞു. ഒരു വനിതാ പ്രസിദ്ധീകരണത്തിനനുവദിച്ച അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം പറയുന്നത്.

“ഗോസിപ്പു വാര്*ത്തകളൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്* സിനിമയില്* അഭിനയിക്കാന്* പറ്റുമോ? ഇതൊക്കെ ഈ ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് അത്ര പ്രാധാന്യമേ ഞാന്* നല്*കുന്നുള്ളൂ. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയും. അത്രതന്നെ” - സംവൃത വ്യക്തമാക്കുന്നു.

‘രസികന്*’ എന്ന ചിത്രത്തിലെ നായികയായി സിനിമാലോകത്തേക്കെത്തുമ്പോള്* ഒരു ‘പാവം കുട്ടി’യായിരുന്നു സംവൃത. ഇപ്പോഴും പാവം കുട്ടി തന്നെ. എങ്കിലും ചോദ്യങ്ങള്*ക്കൊക്കെ വളരെ ആലോചിച്ചുറപ്പിച്ച മറുപടി. തീരുമാനങ്ങളില്* കൃത്യത.

“വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഞാന്* സ്വപ്നം കണ്ടിട്ടില്ല. ശരിയായ ആളെക്കാണുമ്പോള്* ഇതാണെന്*റെ ആള്* എന്ന് മനസു പറയും എന്നാണ് വിശ്വാസം. ഈ നാട്ടുകാരന്* വേണം, ഈ ജോലിക്കാരന്* വേണം ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്* അര്*ത്ഥമൊന്നുമില്ല. പരസ്പരം മനസിലാക്കുക എന്നതിലാണ് കാര്യം. എനിക്ക് പ്രണയവിവാഹത്തോട് താല്*പ്പര്യക്കുറവൊന്നുമില്ല. എങ്കിലും ഒരാളെ പ്രണയിച്ചു മനസിലാക്കി വിവാഹം കഴിക്കാന്* കുറച്ചു സമയം വേണ്ടേ?എന്*റെ സ്വഭാവം അനുസരിച്ച് അറേഞ്ച്ഡ് മാര്യേജ് ആകാനാണ് സാധ്യത” - സംവൃത പറയുന്നു.

വിവാഹത്തിനു ശേഷം സിനിമയോട് ഗുഡ്ബൈ പറയില്ലെന്നും സിനിമയ്ക്ക് തന്നെ ആവശ്യമുള്ളിടത്തോളം താന്* സിനിമയിലുണ്ടാകുമെന്നും സംവൃത ഉറപ്പുനല്*കുന്നു.

Tags: Malyalam film news, cinema diary, today news