ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ഇന്ന് മലയാള സിനിമ ഭരിക്കുന്നത്. മള്*ട്ടിസ്റ്റാര്* ചിത്രങ്ങളുടെ, കോടികള്* ബജറ്റുള്ള സിനിമകളുടെ തിരക്കഥാകൃത്തുക്കളായുള്ള അവരുടെ മാറ്റം വേഗത്തിലായിരുന്നു. ട്വന്*റി20യുടെ മെഗാവിജയമാണ് സിബി - ഉദയന്* ടീമിനെ കച്ചവട സിനിമയുടെ രാജാക്കന്**മാരാക്കിയത്. ‘പോക്കിരിരാജ’ ആ കിരീടം ഒന്നുകൂടി ഉറപ്പിച്ചു.

ദിലീപിന്*റെ ‘കാര്യസ്ഥന്*’ ആണ് സിബി - ഉദയന്* ടീമിന്*റെ ഏറ്റവും പുതിയ ഹിറ്റ്. സിബിയുടെ അനുജന്* തോംസണ്* ആയിരുന്നു കാര്യസ്ഥന്*റെ സംവിധായകന്*. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപിന് വീണ്ടും ഒരു ഹിറ്റ് ചിത്രം ലഭിച്ചതും കാര്യസ്ഥനിലൂടെയായിരുന്നു. എന്തായാലും ‘കാര്യസ്ഥന്* ടീം’ വീണ്ടും ഒന്നിക്കുകയാണ്. തോംസണ്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* ദിലീപ് ആണ് നായകന്*. ‘തിരുട്ടുറാസ്കല്*’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ രചന സിബി - ഉദയന്* തന്നെ.

ദിലീപിന്*റെ ഡബിള്* റോളാണ് ഈ സിനിമയുടെ പ്രത്യേകത. കുഞ്ഞിക്കൂനനു ശേഷം ദിലീപിന്*റെ ഇരട്ടവേഷങ്ങള്* തിരുട്ടുറാസ്കലിലൂടെ പ്രേക്ഷകര്*ക്കു മുന്നിലെത്തുകയാണ്. തന്ത്രശാലിയായ ഒരു കള്ളനായും ഒരു ഗ്രാമത്തെ വിറപ്പിക്കുന്ന ഗുണ്ടയായുമാണ് ദിലീപ് അഭിനയിക്കുന്നത്.

അടുത്ത വര്*ഷം ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കാന്* കഴിയുന്ന വിധത്തില്* ചര്*ച്ചകള്* പുരോഗമിക്കുകയാണ്. കാര്യസ്ഥനില്* നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കും തിരുട്ടുറാസ്കലെന്ന് അണിയറ പ്രവര്*ത്തകര്* പറയുന്നു.

Tags: malayalam film news, cinema diary, today film news