-
രജനി വേറെ, ഞാന്* വേറെ: കമലാഹാസന്*
രജനീകാന്തിനെയും എന്നെയും താരതമ്യം ചെയ്യരുതെന്നും രണ്ടുപേര്*ക്കും അവരവരുടെ ശൈലി ഉണ്ടെന്നും കമലാഹാസന്*. കമലാഹാസന്* അഭിനയിക്കുന്ന മന്മഥന്* അമ്പ് എന്ന സിനിമയുടെ ഓഡിയോ റിലീസ് സിങ്കപ്പൂരില്* വച്ച് നടന്നിരുന്നു. സിങ്കപ്പൂരില്* നടന്ന ഓഡിയോ റിലീസ് ചടങ്ങിന്റെ വീഡിയോ ക്ലിപ്പുകള്* ശനിയാഴ്ച ചെന്നൈയിലെ പാര്*ക്ക് ഷെരിട്ടണ്* ഹോട്ടലില്* ചെന്നൈയിലെ മാധ്യമപ്രവര്*ത്തകരെ കാണിക്കുകയുണ്ടായി.
ഈ ചടങ്ങില്* വച്ച് മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി നല്**കിക്കൊണ്ട് കമലാഹാസന്* സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങളിതാ -
“ശങ്കര്* സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ യന്തിരനില്* രജനീകാന്ത് അഭിനയിച്ചതുപോലെ എനിക്കും ആയിക്കൂടെ എന്ന് ഇവിടെ ആരോ ചോദിച്ചത് കേട്ടു. ഞാന്* ആരെയും അനുകരിക്കാന്* ശ്രമിക്കാറില്ല. രജനിയെയും ഞാന്* അനുകരിക്കില്ല. എന്റെ അഭിനയശൈലി എന്റേത് മാത്രമാണ്. രജനിയുടെ ശൈലി മറ്റൊന്നും. പരസ്പരം താരതമ്യം ചെയ്യരുതെന്നും ഒരുമിച്ച് അഭിനയിക്കേണ്ടെന്നും ഞങ്ങള്* രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാണ്.”
“അഭിനയത്തില്* എനിക്കെന്തെങ്കിലും സംശയം ഉണ്ടെങ്കില്* ഞാനുടനെ ശിവാജി ഗണേശനെ ഓര്*ക്കാറാണ് പതിവ്. യന്തിരന്* ബിഗ് ബജറ്റ് സിനിമയാണ്. ഞാന്* അഭിനയിച്ച ദശാവതാരവും ഇപ്പോള്* റിലീസാകാനുള്ള മന്മഥന്* അമ്പും ബിഗ് ബജറ്റ് സിനിമകള്* തന്നെ.”
“അമ്പത്തിയാറ്* വയസിലും യുവത്വം കാത്തുസൂക്ഷിക്കാന്* ഞാന്* തങ്കഭസ്മം കഴിക്കാറുണ്ടോ എന്ന ചോദ്യം എനിക്ക് വളരെ ഇഷ്*ടപ്പെട്ടു. യുവത്വം എന്നത് മനസിന്റെ ഒരു നിലയാണ്. യുവത്വം ഉണ്ടെന്ന് നിങ്ങള്* കരുതിയാല്* യുവത്വം താനേ ഉണ്ടാകും. സൌന്ദര്യവും യുവത്വവും നിലനിര്*ത്താന്* വേണ്ടി ഭക്ഷണമൊക്കെ ചുരുക്കി കഷ്*ടപ്പെടുന്ന ഒരാളല്ല ഞാന്*. മൂന്നുനേരവും ഞാന്* ഭക്ഷണം കഴിക്കുന്നു. പിന്നെ തങ്കഭസ്മത്തിന്റെ കാര്യം. തങ്കഭസ്മം ഉണ്ടാക്കി കഴിക്കാന്* മാത്രം സ്വര്*ണം എന്റെ പക്കല്* ഉണ്ടായിരുന്നെങ്കില്* ഞാനൊരു സിനിമ എടുത്തേനേ!”
“നാടകത്തില്* എന്ന പോലെ സിനിമയിലെ അഭിനയത്തിനും റിഹേഴ്സല്* ആവശ്യമാണ്. അഞ്ച് ലക്ഷം ചെലവിട്ട് രൂപപ്പെടുത്തുന്ന നാടകത്തിന് പരിശീലനം ആവശ്യമുള്ളപ്പോള്* അമ്പത് കോടി രൂപാ ചെലവില്* എടുക്കുന്ന സിനിമയിലെ അഭിനയത്തിന് പരിശീലനം വേണമെന്നത് വ്യക്തമല്ലേ? സിനിമയിലെ അഭിനയത്തിനും റിഹേഴ്സല്* വേണമെന്നത് എന്റെ കണ്ടുപിടുത്തമല്ല. ഹോളിവുഡില്* മോഡേണ്* തീയറ്റേഴ്സ് കാലഘത്തില്* തന്നെ റിഹേഴ്സല്* ഉണ്ടായിരുന്നു. റിഹേഴ്സലിന് മാത്രമായി ഒരു ഹോള്* മോഡേണ്* തീയേറ്റേഴ്സില്* ഉണ്ടായിരുന്നു.”
“മന്മഥന്* അമ്പില്* ഞാനൊരു എക്സ് കമാന്**ഡോ ആയിട്ടാണ് അഭിനയിക്കുന്നത്. കപ്പലിലാണ് ഷൂട്ടിംഗ് കൂടുതലും നടന്നത്. മന്മഥന്* അമ്പ് എന്ന സിനിമയുടെ തിരക്കഥയ്ക്ക് കപ്പല്* ആവശ്യമുണ്ട്. അതുകൊണ്ടാണ് കപ്പല്* ലൊക്കേഷനായി തെരഞ്ഞെടുത്തത്. എന്റെ മിക്ക സിനിമകളിലും മാധവന്* ഉണ്ട് എന്നൊരു ആരോപണം ഇവിടെ കേട്ടു. ശരിയാണ്.. മാധവനും ഞാനും തമ്മില്* നല്ലൊരു രസതന്ത്രമുണ്ട്. അതുകൊണ്ടാണ് ഞങ്ങള്* ഇടക്കിടെ ഒരുമിച്ച് അഭിനയിക്കുന്നത്.”
വീഡിയോ പ്രദര്*ശന വേളയില്* കമലാഹാസനോടൊപ്പം പടത്തിന്റെ സം*വിധായകന്* കെ*എസ് രവികുമാര്*, നിര്*മാതാവ് ഉദയാനിധി സ്റ്റാലിന്*, നടി സംഗീത, സം*ഗീത സംവിധായകന്* ദേവിശ്രീ പ്രസാദ് എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks