രജനീകാന്തിനെയും എന്നെയും താരതമ്യം ചെയ്യരുതെന്നും രണ്ടുപേര്*ക്കും അവരവരുടെ ശൈലി ഉണ്ടെന്നും കമലാഹാസന്*. കമലാഹാസന്* അഭിനയിക്കുന്ന മന്മഥന്* അമ്പ് എന്ന സിനിമയുടെ ഓഡിയോ റിലീസ് സിങ്കപ്പൂരില്* വച്ച് നടന്നിരുന്നു. സിങ്കപ്പൂരില്* നടന്ന ഓഡിയോ റിലീസ് ചടങ്ങിന്റെ വീഡിയോ ക്ലിപ്പുകള്* ശനിയാഴ്ച ചെന്നൈയിലെ പാര്*ക്ക് ഷെരിട്ടണ്* ഹോട്ടലില്* ചെന്നൈയിലെ മാധ്യമപ്രവര്*ത്തകരെ കാണിക്കുകയുണ്ടായി. ഈ ചടങ്ങില്* വച്ച് മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി നല്**കുമ്പോഴാണ് കമല്* ഇങ്ങിനെ അഭിപ്രായപ്പെട്ടത്.