-
2013ല്* ഐസിസി ടെസ്റ്റ് ചാമ്പ്യന്*ഷിപ്പ്
ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളുടെ നിലനില്*പ്പിനായി ലോക ടെസ്റ്റ് ചാമ്പ്യന്*ഷിപ്പും നടത്തുന്നു. ആദ്യ ടെസ്റ്റ് ചാമ്പ്യന്*ഷിപ്പ് 2013ല്* നടത്താനാണ് ഐ സി സി ലക്*ഷ്യമിടുന്നത്. ഇപ്പോഴുള്ള റാംഗിങ്ങിന്*റെ അടിസ്ഥാനത്തില്* ചാമ്പ്യന്*ഷിപ്പ് പ്ലേ ഓഫില്* പങ്കെടുക്കേണ്ട ടീമുകളെ തെരഞ്ഞെടുക്കുമെന്ന് ഐ സി സി ചീഫ് എക്സിക്യൂട്ടിവ് ഹരൂണ്* ലൊര്*ഗറ്റ് അറിയിച്ചു.
റാംഗിങ്ങില്* ആദ്യ നാല് സ്ഥാനത്തുള്ള ടീമുകള്* പരസ്പരം മത്സരിക്കും. ഈ ഫലത്തിന്*റെ അടിസ്ഥാനത്തിലാകും ടെസ്റ്റ് ക്രിക്കറ്റിലെ ലോക ജേതാവിനെ തീരുമാനിക്കുക. ഭാവിയില്* ടെസ്റ്റ് ക്രിക്കറ്റ് രാജ്യങ്ങളെ ഉള്*പ്പെടുത്തി പോയിന്*റ് ടേബിള്* രൂപീകരിക്കാനും ഇതിന്*റെ അടിസ്ഥാനത്തില്* നാലു ടീമുകളെ കണ്ടെത്താനും പദ്ധതിയുണ്ടെന്നും ലൊര്*ഗറ്റ് വ്യക്തമാക്കി.
2015ല്* നടക്കുന്ന ഏകദിന ലോകകപ്പില്* പത്ത് ടീമുകള്* മാത്രമെ പങ്കെടുക്കൂവെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ പതിനാല് ടീമുകള്* ആയിരുന്നു മത്സരിച്ചിരുന്നത്. 2015 ലോകകപ്പ് ഓസ്ട്രേലിയയിലും ന്യൂസിലാന്*ഡിലും സംയുക്തമായാണ് നടത്തുന്നത്.
എന്നാല്*, അടുത്ത ട്വന്റി-20 ലോകകപ്പില്* പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പന്ത്രണ്ടില്* നിന്ന് പതിനാറാക്കി വര്*ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തില്* ക്രിക്കറ്റ് പ്രചരിപ്പിക്കാന്* ടി20യാണ് നല്ലതെന്നും അതിനലാണ് കൂടുതല്* ടീമുകളെ ലോകകപ്പില്* ഉള്*പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks