ടോണ്*സിലൈറ്റിസ്*

ശരീരത്തെ രോഗാണുക്കളില്* നിന്ന് രക്ഷിക്കുന്ന
ഗ്രന്ഥിയാണ് ടോണ്*സില്*. എന്നാല്* ചിലപ്പോള്*
ഈ ഗ്രന്ഥി തന്നെ അണുബാധയില്* തളരും. ടോണ്*സിലൈറ്റിസ് എന്നറിയപ്പെടുന്ന ഈ അവസ്ഥ കുട്ടികളിലാണ് കൂടുതലും കാണാറുള്ളത്.
കൃത്യമായി ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്* ടോണ്*സിലൈറ്റിസ് ചിലപ്പോള്*
സങ്കീര്*ണതകള്*ക്ക് ഇടയാക്കാം

കാവല്*ക്കാരെപ്പോലെ പ്രവര്*ത്തിക്കുന്ന കോശസമൂഹങ്ങളുണ്ട് ശരീരത്തില്*. രോഗാണുക്കളുടെ ആക്രമണത്തില്*നിന്നും അവ ശരീരത്തെ രക്ഷിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടുന്നു. ലിംഫോയ്ഡ് ടിഷ്യു എന്നാണിവ അറിയപ്പെടുന്നത്. ശരീരത്തിന്റെ പലഭാഗത്തും ഇത്തരം കാവല്*ക്കാരുണ്ട്. ഇതില്* ചിലത് ഗ്രന്ഥികളായി രൂപം പ്രാപിച്ചിരിക്കുന്നു. അതുപോലുള്ള രണ്ട് ഗ്രന്ഥികള്* തൊണ്ടയിലുണ്ട്. ഇടത്തും വലത്തുമായി ഓരോന്ന്. അതാണ് ടോണ്*സില്*. തൊണ്ടയിലെ കാവല്*ക്കാര്*.

ശ്വാസനാളത്തില്* മൂക്കിനു പിറകിലായി അഡിനോയ്ഡ് ഗ്രന്ഥിയുമുണ്ട്. അന്നനാളത്തിലൂടെയും ശ്വാസനാളത്തിലൂടേയുമെല്ലാം അണുക്കള്* എത്തിച്ചേരാം. ശ്വസിക്കുന്ന വായുവിലൂടെ ആകാം. അല്ലെങ്കില്* ഭക്ഷണത്തിലൂടെ. ഇങ്ങനെ കടന്നുവരുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്*സിലുകളാണ്. അരിപ്പപോലെയാണ് ടോണ്*സില്* പ്രവര്*ത്തിക്കുക. അണുക്കളെ അവിടെ തടയുന്നു. പ്രതിരോധ കോശങ്ങളായ വെളുത്ത രക്താണുക്കള്* അണുക്കളെ വിഴുങ്ങുന്നു.

ഒടുവില്* കീഴടക്കുന്നു. ചിലപ്പോള്* ഈ പ്രതിരോധ പരിപാടി പാളും. അണുക്കള്* കൂട്ടത്തോടെ എത്താം. അപ്പോള്* ആക്രമണത്തിന് ശക്തി കൂടും. കാവല്*ക്കാരുടെ ശക്തി കുറയുന്നതും പ്രശ്*നമാവാം. അണുക്കളെ കീഴടക്കേണ്ട കാവല്*ക്കാര്* അപ്പോള്* അണുക്കള്*ക്ക് കീഴടങ്ങുന്നു. ഇത്തരത്തില്* ടോണ്*സില്* ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയാണ് ടോണ്*സിലൈറ്റിസ്.

നാവിന്റെ ഉത്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശത്തുമായാണ് ഈ ഗ്രന്ഥികള്*. ചെറിയ ഗ്രന്ഥികളാണിത്. ഏതാണ്ട് മുട്ടയുടെ ആകൃതി. സാധാരണ നിലയില്* വായ തുറന്ന് കണ്ണാടിയില്* നോക്കിയാല്* ടോണ്*സില്* ശ്രദ്ധയില്*പ്പെടണമെന്നില്ല. തിരിച്ചറിയാന്* പ്രയാസമാണ്. എന്നാല്*, അണുബാധ ഉണ്ടായാല്* ടോണ്*സിലിനെ എളുപ്പം തിരിച്ചറിയാം. ഗ്രന്ഥി തടിക്കും. വലുതാവും. ചുവന്നിരിക്കും.
കുട്ടികളിലാണ് ടോണ്*സില്* ഗ്രന്ഥികളുടെ പ്രാധാന്യം കൂടുതല്*. കുട്ടികളില്* ഗ്രന്ഥികള്* വലുതായിരിക്കും. പ്രായം കൂടുമ്പോള്* ഇവയുടെ വലിപ്പം കുറഞ്ഞുവരും. അതുകൊണ്ടുതന്നെ ടോണ്*സിലൈറ്റിസ് കുട്ടികളിലാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്* മുതിര്*ന്നവരിലും അണുബാധ ഉണ്ടാകാം. അണുക്കള്* ടോണ്*സില്* ഗ്രന്ഥിയുടെ ഉപരിതലത്തില്* അടിഞ്ഞുകൂടി അണുബാധ ഉണ്ടാക്കാറുണ്ട്.

രോഗലക്ഷണങ്ങള്*

തൊണ്ടവേദന
പനി
ഭക്ഷണമിറക്കാന്* ബുദ്ധിമുട്ട്
ടോണ്*സിലുകളില്* നീര്
ടോണ്*സിലുകളില്* ചുവന്ന നിറം
ടോണ്*സിലുകളില്* പഴുപ്പ്, വെളുത്ത പാട
ടോണ്*സിലിനോട് ചേര്*ന്നുള്ള ഭാഗങ്ങളില്* പ്രത്യേകിച്ചും കഴുത്തിലെ കഴലകളില്* വീക്കവും വേദനയും
ചെവിവേദന
ക്ഷീണം
വൈറസുകളും ബാക്ടീരിയകളും ടോണ്*സിലൈറ്റിസ് ഉണ്ടാക്കാറുണ്ട്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകള്* തന്നെയാണ് പലപ്പോഴും ടോണ്*സില്* അണുബാധയുടേയും കാരണം. ബാക്ടീരിയല്* അണുബാധ മൂലമുള്ള അസുഖത്തിന് കാഠിന്യം അല്പം കൂടും. ഇത് പലപ്പോഴും ഗ്രൂപ്പ് എ ബീറ്റ ഹീമോലിറ്റിക് സ്*ട്രെപ്*റ്റോകോക്കസ് എന്ന ബാക്ടീരിയായിരിക്കും.

ഈ അണുക്കളുടെ ആക്രമണം മൂലം ഉണ്ടാകുന്ന ടോണ്*സിലൈറ്റിസിനെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. രോഗിക്ക് പെട്ടെന്നുതന്നെ തൊണ്ടവേദനയും നീര്*വീക്കവും പ്രത്യക്ഷപ്പെടും. ശക്തമായ പനിയും ഉണ്ടാകും. കഴുത്തിലെ ലസികാ ഗ്രന്ഥികള്*ക്ക് വീക്കമുണ്ടാവും. എന്നാല്* ജലദോഷമുള്ളതുപോലെ മൂക്കടപ്പ് അനുഭവപ്പെടില്ല.

വീട്ടില്* ചെയ്യേണ്ടത്*

രോഗിയെ വിശ്രമിക്കാന്* അനുവദിക്കുക.
തണുത്ത വെള്ളവും ഭക്ഷണങ്ങളും കഴിക്കരുത്.
ഭക്ഷണം കഴിക്കാന്* ബുദ്ധിമുട്ട് ഉള്ളതിനാല്* ശരീരത്തില്* നിര്*ജ്ജലീകരണത്തിന് സാധ്യതയുണ്ട്. അതിനാല്* പോഷകാഹാരത്തോടൊപ്പം ധാരാളം വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണപദാര്*ഥങ്ങളും നല്*കണം.
രാത്രിയിലും പല്ലു തേക്കണം.
ചൂടുവെള്ളത്തില്* ഉപ്പിട്ട് കവിള്*കൊള്ളുക. ഇതുവഴി വായിലെ അണുക്കളെ ഗണ്യമായി കുറയ്ക്കാന്* കഴിയും.
രോഗം മാറിയശേഷം പഴയ ടൂത്ത് ബ്രഷ് ഒഴിവാക്കുക.
പുകവലിക്കരുത്.
ടോണ്*സിലൈറ്റിസ് ബാധിച്ചവര്* അധികം സംസാരിക്കരുത്.