പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് എന്ന സൂപ്പര്*ഹിറ്റിനു ശേഷം മെഗാസ്റ്റാര്* മമ്മൂട്ടിയും ഹിറ്റ്മേക്കര്* രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. അതേ, രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രത്തില്* മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന് പേര് - രാവ് മായുമ്പോള്*. സംവിധാനം പക്ഷേ രഞ്ജിത്തല്ല. ഒട്ടേറെ നല്ല ചിത്രങ്ങള്* ഒരുക്കിയിട്ടുള്ള ജി എസ് വിജയനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

കാപിറ്റോള്* തിയേറ്ററിന്*റെ ബാനറില്* രഞ്ജിത് തന്നെയാണ് രാവ് മായുമ്പോള്* നിര്*മ്മിക്കുന്നത്. അതിമനോഹരമായ കഥയാണ് ഈ സിനിമയ്ക്കായി രഞ്ജിത് എഴുതിയിട്ടുള്ളതെന്നാണ് സിനിമാലോകത്തെ അഭിപ്രായം. വര്*ഷങ്ങള്*ക്കു മുമ്പ് ‘രാവ് മായുന്നു’ എന്ന പേരില്* മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം രഞ്ജിത് പ്ലാന്* ചെയ്തിരുന്നു. എന്നാല്* പല കാരണങ്ങളാല്* ആ പദ്ധതി നടക്കാതെ പോയി. ഒരു ചിത്രകാരന്*റെ ജീവിതമായിരുന്നു ആ സിനിമയിലൂടെ രഞ്ജിത് പറയാന്* ഉദ്ദേശിച്ചത്. രേവതിയായിരുന്നു ആ ചിത്രത്തിലെ നായികാസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.

വര്*ഷങ്ങള്*ക്കു ശേഷം രാവ് മായുമ്പോള്* എന്ന പേരില്* ഒരുങ്ങുന്നത് അതേ പ്രമേയമാണെന്നാണ് സൂചന. രേവതി ഈ പ്രൊജക്ടിന്*റെയും ഭാഗമാണെന്ന് അറിയുന്നു. മീരാ ജാസ്മിന്* നായികയായേക്കുമെന്നാണ് ഏറ്റവും ഒടുവില്* ലഭിച്ച റിപ്പോര്*ട്ട്.

ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങള്* മാത്രമാണ് മറ്റ് സംവിധായകര്*ക്കായി രഞ്ജിത് തിരക്കഥ രചിച്ചവ.

ജി എസ് വിജയന്*റെ ആദ്യ ചിത്രമായ ചരിത്രത്തില്* മമ്മൂട്ടിയായിരുന്നു നായകന്*. പിന്നീട് ആനവാല്* മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്*സ്റ്റോറി എന്നീ സിനിമകള്* വിജയന്* സംവിധാനം ചെയ്തു. കവര്*സ്റ്റോറി പുറത്തിറങ്ങിയ ശേഷം 10 വര്*ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ് വിജയന്* വീണ്ടും സിനിമ സംവിധാനം ചെയ്യാന്* ഒരുങ്ങുന്നത്.

Tags: Malayalam film news, today news, cinema diary