-
കാസനോവയെക്കാള്* ലാലിന് താല്*പ്പര്യം ചൈനാ

‘കാസനോവ’ എന്ന സിനിമയെക്കുറിച്ച് സംവിധായകന്* റോഷന്* ആന്*ഡ്രൂസ് ആലോചിച്ചുതുടങ്ങിയ കാലം മുതല്* വിവാദങ്ങള്* അതിന്*റെ കൂടെയുണ്ട്. നിര്*മ്മാതാക്കളുടെയും താരങ്ങളുടെയും പിന്**മാറ്റവും വലിയ ബജറ്റും ചിത്രീകരണം നീളുന്നതുമൊക്കെ വാര്*ത്തകളില്* നിറഞ്ഞുനിന്നു. ഇപ്പോഴിതാ, മോഹന്*ലാല്* കാസനോവയെക്കാള്* മറ്റു പ്രൊജക്ടുകള്*ക്ക് മുന്**ഗണന നല്*കുന്നതായാണ് പുതിയ റിപ്പോര്*ട്ടുകള്*.
കാസനോവയുടെ ഷൂട്ടിംഗ് നീണ്ടുപോകുന്നത് വകവയ്ക്കാതെ മോഹന്*ലാല്* ‘ചൈനാ ടൌണ്*’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. മാത്രമല്ല, കാസനോവയ്ക്ക് മുമ്പ് ചൈനാടൌണ്* റിലീസ് ചെയ്യാനാണ് തീരുമാനം. അടുത്ത വര്*ഷം ഫെബ്രുവരിയില്* റിലീസ് നിശ്ചയിച്ചിരുന്ന കാസനോവ ജൂലൈയിലെങ്കിലും റിലീസ് ചെയ്യുമോ എന്നത് കണ്ടറിയണം.
റാഫി മെക്കാര്*ട്ടിന്* സംവിധാനം ചെയ്യുന്ന ചൈനാ ടൌണിന്*റെ ചിത്രീകരണം ഡിസംബര്* മധ്യത്തോടെയാണ് ആരംഭിക്കുന്നത്. ദിലീപും ജയറാമും കാവ്യാ മാധവനും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്. ആദ്യന്തം കോമഡിച്ചിത്രമായ ചൈനാ ടൌണ്* അടുത്തവര്*ഷം വിഷുച്ചിത്രമായാണ് തിയേറ്ററുകളിലെത്തുന്നത്.
ഡിസംബര്* 12ന് കാസനോവയുടെ ആദ്യ ഷെഡ്യൂള്* ചിത്രീകരണം ദുബായില്* അവസാനിക്കും. ഉടന്* തന്നെ ബാങ്കോക്ക് ഷെഡ്യൂള്* ആരംഭിക്കാനാണ് റോഷന്* ആന്*ഡ്രൂസ് തീരുമാനിച്ചിരുന്നതെങ്കിലും തന്*റെ മറ്റ് സിനിമകള്* ചെയ്തുതീര്*ത്തതിനു ശേഷമേ ഇനി കാസനോവയിലേക്കുള്ളൂ എന്നാണ് മോഹന്*ലാലിന്*റെ നിലപാട്. ജോഷിയുടെ ക്രിസ്ത്യന്* ബ്രദേഴ്സിന്*റെ കുറച്ചുഭാഗം ചിത്രീകരണം തീരാനുണ്ട്. അതും ഇതിനിടെ പൂര്*ത്തിയാക്കും.
Tags: malayalam film news, today news, cinema diary
Last edited by sherlyk; 12-08-2010 at 04:50 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks