-
മുസ്ലി പവര്* അപമാനിച്ചെന്ന് ശ്വേതാമേനോന&

ലൈംഗികശക്തി വര്*ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന മരുന്നായ മുസ്ലി പവര്* എക്സ്ട്രയുടെ പരസ്യത്തില്* തന്റെ ചിത്രം ഉള്**പ്പെടുത്തിയതിന് നടി ശ്വേതാ മേനോന്* പൊലീസില്* പരാതി നല്**കി. അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന കയം എന്ന ചിത്രത്തിന്റെ പരസ്യവുമായി, തിരുവനന്തപുരത്ത്, സെക്രട്ടേറിയേറ്റിന് മുന്നില്* ഉയര്*ത്തിയിരിക്കുന്ന കൂറ്റന്* ഫ്ലക്സ് ബോര്*ഡിലാണ് ശ്വേതാ മേനോന്റെ പടത്തിനൊപ്പം മുസ്ലി പവര്* എക്സ്ട്രയുടെ പരസ്യവും നല്**കിയിരിക്കുന്നത്. ബ്ലൌസും മുണ്ടും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്റെ അരികില്* മുസ്ലീ പവര്* ലൈംഗിക ഉത്തേജന മരുന്നിന്റെ ചിത്രവും നല്**കിയിരിക്കുകയാണ്. ഈ പരസ്യം തിരുവനന്തപുരത്തല്ലാതെ വേറൊരിടത്തും ഇല്ലത്രെ.
രസ്യത്തെക്കുറിച്ച് അറിഞ്ഞ ശ്വേത സുഹൃത്തുക്കള്* മുഖേന ഇതിന്റെ ചിത്രവും മറ്റും ശേഖരിച്ചു. തുടര്*ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു പരാതി നല്**കിയിട്ടുണ്ട്. ‘ജീവിതം ആസ്വാദ്യമാക്കാന്* മുസ്*ലി പവര്* എക്*സ്*ട്ര ഉപയോഗിക്കൂ’ എന്നാണ്* പരസ്യത്തിലെ വാചകം. ഇങ്ങിനെയൊരു പരസ്യം വന്നത് തന്നെ അശ്ലീലക്കാരിയാക്കുന്നതിന് തുല്യമാണെന്നും സ്*ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടിയാണ്* ഇതെന്നും ശ്വേത ആരോപിക്കുന്നു. പൊലീസില്* പരാതി നല്**കിയതിനൊപ്പം വനിതാ കമ്മീഷനിലും താര സംഘടനയായ അമ്മയിലും നടി പരാതി നല്**കിയിട്ടുണ്ട്. സമ്മതം കൂടാതെയാണ് തന്റെ ചിത്രത്തിനൊപ്പം ലൈംഗികോത്തേജന മരുന്നിന്റെ പരസ്യം ചേര്*ത്തതെന്ന് ശ്വേത പരാതിയില്* പറയുന്നു.
കയത്തിന്റെ സം*വിധായകന്* അനില്* ബാബുവും നിര്*മാതാവും അറിഞ്ഞുകൊണ്ടാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് അറിയാന്* കഴിയുന്നത്. ലൈംഗികാതിപ്രസരമുള്ള ചിത്രമാണ് കയമെന്നാണ് പോസ്റ്ററുകള്* നല്**കുന്ന സൂചന. അങ്ങിനെയുള്ളൊരു സിനിമയുടെ പരസ്യത്തിനൊപ്പം ലൈംഗിക ഉത്തേജന മരുന്നിന്റെ പരസ്യം കൊടുത്താന്* രണ്ടിനും നല്ല ‘മൈലേജ്’ കിട്ടുമെന്ന ചിന്തയായിരിക്കാം ഫ്ലക്സിന് പിന്നില്*. എന്തായാലും ശ്വേത ഇടഞ്ഞതോടെ ഈയാഴ്ച റിലീസ് ചെയ്യേണ്ട കയം പെട്ടിയില്* തന്നെ കഴിയേണ്ടി വരും. അതില്ലാതിരിക്കാന്* ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും നിര്*മാതാവും.
Tags: Malayalam film news, today film news, cinema diary
Last edited by sherlyk; 12-08-2010 at 04:58 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks