മലയാളത്തിലെ സൂപ്പര്*താരങ്ങള്* തന്നെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ബിഗ്സ്റ്റാര്* പൃഥ്വിരാജ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറായ രജനീകാന്ത് പോലും തന്നെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുമ്പോള്* മലയാളത്തിലെ സൂപ്പര്*സ്റ്റാറുകളുടെ ഭാഗത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പൃഥ്വിയുടെ പരാതി. ഒരു വാരികയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറയുന്നത്. “സൂപ്പര്*സ്റ്റാറുകള്* വിചാരിച്ചാലൊന്നും ആരെയും തടയാന്* കഴിയില്ല. കഴിവില്ലാത്തവരെ വളര്*ത്താനും അവര്*ക്ക് കഴിയില്ല. അവരുടെ ഭാഗത്തുനിന്ന് ആവശ്യമായ പ്രോത്സാഹനമൊന്നും എനിക്ക് ലഭിക്കുന്നില്ല. ഞാന്* മുമ്പുതന്നെ ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ‘രാവണന്*’ കണ്ടതിനു ശേഷം എന്നെ ഒരു മണിക്കൂര്* നേരം ഫോണില്* വിളിച്ച് രജനീകാന്ത് അഭിനന്ദിച്ചു. മലയാളത്തിലെ സൂപ്പര്*താരങ്ങളാരും ഇത്തരത്തില്* എന്നെ അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല.” - പൃഥ്വിരാജ് പറയുന്നു.

Tags: Malayalam film news, today film news, cinema diary