-
നീതാ അംബാനിക്ക് സച്ചിനെ വേണം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കറെ കൈവിടാന്* അംബാനിക്കോ അംബാനിയുടെ ഭാര്യ നീതാ അംബാനിക്കോ കഴിയില്ല. തങ്ങളുടെ ബ്രാന്*ഡുകള്*ക്ക് ഇത്രയും അധികം പേരും പെരുമയും നേടിക്കൊടുത്ത മുംബൈയുടെ സച്ചിനെ ഐ പി എല്* നാലാം സീസണിലും ഉള്*പ്പെടുത്താന്* അംബാനി തീരുമനിക്കുകയായിരുന്നു.
ഇന്ത്യന്* പ്രീമിയര്* ലീഗിന്റെ അടുത്ത രണ്ട് സീസണുകളിലേക്ക് കൂടി ഇന്ത്യയില്* നിന്ന് സച്ചിന്* ടെണ്ടുല്*ക്കര്*, ഹര്*ഭജന്* സിംഗ് എന്നിവര്*ക്ക് പുറമെ പുറത്ത് നിന്ന് കിരണ്* പൊള്ളാര്*ഡ്, ലസിത് മലിംഗ എന്നിവരെയും ടീമില്* നിലനിര്*ത്താന്* മുംബൈ തീരുമാനിച്ചു കഴിഞ്ഞു. ഇവരെ തങ്ങള്*ക്ക് വേണമെന്ന് മുംബൈ ഇന്ത്യന്*സ് ബി സി സി ഐ യെ അറിയിച്ചിട്ടുണ്ട്.
ടീമുകള്*ക്ക് പഴയ ടീമിലെ നാലുതാരങ്ങളെ നിലനിര്*ത്താമെന്ന വ്യവസ്ഥയനുസരിച്ചാണിത്. നിലനിര്*ത്തുന്ന താരങ്ങളുടെ പേരു വിവരം ബുധനാഴ്ച അര്*ധരാത്രിക്ക് മുമ്പ് പ്രഖ്യാപിക്കണമെന്ന് ബി സി സി ഐ അറിയിച്ചിരുന്നു. ചെന്നൈ സൂപ്പര്* കിംഗ്സ് നായകന്* എം എസ് ധോനി, സുരേഷ് റെയ്*ന, മുരളി വിജയ്, ആല്*ബി മോര്*ക്കല്* എന്നിവരെ നിലനിര്*ത്തുമെന്ന് അറിയിച്ചു.
ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സ് വിരാട് കോഹ്*ലിയെ പിടിച്ചുവെച്ചപ്പോള്* ഡല്*ഹി ഡെയര്* ഡെവിള്*സ് വീരേന്ദര്* സെവാഗിനെ ടീമില്* നിലനിര്*ത്തി. കൊല്*ക്കത്ത ക്രിസ് ഗെയ്*ലിനെയും രാജസ്ഥാന്* റോയല്*സ് ഷെയ്ന്* വോണ്*, ഷെയ്ന്* വാട്*സണ്* എന്നിവരെയും നിലനിര്*ത്തും.
ഇതും തിരയുക: നീതാ അംബാനി, സച്ചിന്, ക്രിക്കറ്റ്, ഇന്ത്യ
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks