സാമൂഹ്യപ്രവര്*ത്തകയായ പ്രൊഫസര്* ഇരുനിലവീട്ടില്* പുഴുവരിച്ച നിലയില്*. മാല്യങ്കര എസ്* എന്* കോളജ്* മലയാളവിഭാഗം മുന്* അധ്യാപികയായ ശ്യാമളകുമാരിയമ്മ (61) യെയാണു വീട്ടിലെ കിടപ്പുമുറിയില്* അബോധാവസ്*ഥയില്* ആലുവ പൊലീസ്* കണ്ടെത്തിയത്*.

സ്*പെഷല്* ബ്രാഞ്ച്* ഡി വൈ എസ്* പി എ അനില്*കുമാറിന്*റെ നേതൃത്വത്തില്* പൊലീസ്* ഇവരെ ആശുപത്രിയിലേക്കു മാറ്റി. അര്*ബുദബാധിതയായ ശ്യാമളകുമാരിയമ്മ ആറുമാസമായി കിടപ്പിലാണ്*. കഴിഞ്ഞദിവസം ഇവരെ സന്ദര്*ശിക്കാനെത്തിയ അയല്*വാസികളാണു പരിതാപകരമായ അവസ്*ഥയറിഞ്ഞു പൊലീസില്* വിവരമറിയിച്ചത്*.

പ്രൊഫസറുടെ ഏകമകള്* ഉന്നത സര്*ക്കാര്* ഉദ്യോഗസ്*ഥയാണ്. ആശുപത്രിയില്* കൊണ്ടുപോകാന്* അഭ്യര്*ഥിച്ച ഹോം നഴ്*സിനെ ഇവര്* പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ പെയിന്* ആന്*ഡ്* പാലിയേറ്റീവ്* കെയര്* യൂണിറ്റില്*നിന്നു സന്നദ്ധസേവകരെത്തി വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്* ശ്രമിച്ചെങ്കിലും മകള്* സമ്മതിച്ചില്ല.

അതിനാല്* മകള്* വീട്ടിലില്ലാത്ത സമയത്താണ്* പൊലീസ്* ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്*. ഒരു ചാനലിന്*റെ ഗള്*ഫ്* പരിപാടിയായ 'ഓള്*ഡ്* ഈസ്* ഗോള്*ഡ്*' എന്ന പരിപാടിയുടെ അവതാരകകൂടിയായിരുന്നു അമ്മയ്ക്ക് ചികില്*സ നിഷേധിച്ച മകള്*.

മകള്*ക്കെതിരെ മെയിന്*റെനന്*സ്* ആന്*ഡ്* വെല്*ഫെയര്* ഓഫ്* സീനിയര്* സിറ്റിസണ്*സ്* ആന്*ഡ്* പേരന്*റ് സ് ആക്*ട് പ്രകാരം കേസെടുത്തു. ശ്യാമളകുമാരിയമ്മയുടെ ഭര്*ത്താവ്*, സിഡ്*കോ ജനറല്* മാനേജരായിരുന്ന രവീന്ദ്രന്* ആറുവര്*ഷം മുമ്പാണു മരിച്ചത്*.