കൊച്ചി: പോള്* മുത്തൂറ്റിനെ കൊലപ്പെടുത്താന്* പ്രതികള്* ഉപയോഗിച്ച യഥാര്*ഥ കത്തി സിബിഐ കണ്ടെടുത്തത് തന്നെയാണെന്ന് പ്രതിയായ തോമസ് കുര്യാക്കോസ് തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച് പ്രതി എറണാകുളം മജിസ്*ട്രേട്ടിന് മൊഴി നല്*കിയിട്ടുണ്ട്.

ആയുധങ്ങള്* തിരിച്ചറിയുന്നതിനായി പ്രതികളെ സബ്ജയിലില്* വച്ച് മജിസ്*ട്രേട്ട് മുമ്പാകെ ഹാജരാക്കിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പോലീസ് കണ്ടെടുത്ത കത്തി യഥാര്*ഥ കത്തിയായിരുന്നില്ലെന്നും സ്ഥിരീകരിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്*ന്ന് അന്വേഷണം സിബിഐക്ക് കൈമാറിയപ്പോഴാണ് കൊലയ്ക്ക് ഉപയോഗിച്ച യഥാര്*ഥ കത്തി ലഭിച്ചത്.


കേസില്* ഏഴ് പ്രതികളെ മാപ്പുസാക്ഷികളാക്കാന്* സിബിഐ ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് മുമ്പാകെ അപേക്ഷ നല്*കിയിരുന്നു. അതനുസരിച്ച് പ്രതികളായ തോമസ് കുര്യാക്കോസ്, നെബിന്* തോമസ് എന്നിവര്* ബുധനാഴ്ച ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് മുമ്പാകെ മൊഴി നല്*കി. രഹസ്യമൊഴി മജിസ്*ട്രേട്ട് രേഖപ്പെടുത്തി. ഇനി അഞ്ചു പേര്* കൂടി മൊഴി നല്*കാനുണ്ട്. കേസിന്റെ വിചാരണ ആരംഭിക്കുമ്പോള്* ഏഴ് പ്രതികളേയും മാപ്പുസാക്ഷികളാക്കും. വിചാരണ പ്രത്യേക സിബിഐ കോടതിയിലായിരിക്കും നടക്കുക.


സിബിഐ ഏറ്റെടുത്ത അന്വേഷണം പൂര്*ത്തിയായിട്ടില്ല. കുറ്റപത്രം ഈ മാസം അവസാനത്തോടെ ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് കോടതിയില്* നല്*കും. കേസ് വിചാരണ ചെയ്യുന്നതിനായി അത് സിബിഐ കോടതിയിലേക്ക് വിട്ടുകൊണ്ട് മജിസ്*ട്രേട്ട് ഉത്തരവിട്ടു.


ഏഴ് പ്രതികളെ മാപ്പുസാക്ഷികളാക്കിയാല്* ബാക്കി 21 പ്രതികളെയായിരിക്കും വിചാരണ ചെയ്യുക. കഴിഞ്ഞ വര്*ഷം ആഗസ്തിലാണ് പോള്* മുത്തൂറ്റ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്* കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജനവരിയിലാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.