കല്പറ്റ: വയനാട്ടിലെ വ്യാജ പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട് മാറ്റിയതിനു പിന്നാലെ അപ്രതീക്ഷിതമായുണ്ടായ സസ്*പെന്*ഷന്* നടപടികൂടി അറിഞ്ഞപ്പോള്* കളക്ടര്* ടി. ഭാസ്*കരന്* വികാരാധീനനായി. കരഞ്ഞുകൊണ്ടാണ് അദ്ദേഹം കളക്ടറേറ്റിന്റെ പടിയിറങ്ങിയത്.

ബുധനാഴ്ച രാവിലെ സ്ഥലമാറ്റ ഉത്തരവ് കൈപ്പറ്റാനാണ് കളക്ടര്* ഓഫീസിലെത്തിയത്. 11.20ന് നടന്ന കള്ളുഷാപ്പുലേലത്തില്* അദ്ദേഹം പങ്കെടുത്തു. അതുകഴിഞ്ഞ് ചേംബറില്* തിരിച്ചെത്തിയപ്പോഴാണ് സസ്*പെന്*ഡു ചെയ്യാന്* മന്ത്രിസഭായോഗം തീരുമാനിച്ചെന്ന ടി.വി. വാര്*ത്ത കണ്ടത്.


ചൊവ്വാഴ്ച കളക്ടറെ സ്ഥലം മാറ്റാന്* മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മില്* നടത്തിയ കൂടിക്കാഴ്ചയില്* തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഉത്തരവ് കൈപ്പറ്റാനാണ് ബുധനാഴ്ച അദ്ദേഹം കളക്ടറേറ്റിലെത്തിയത്.


സസ്*പെന്*ഷന്* വിവരമറിഞ്ഞശേഷം കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്* അദ്ദേഹത്തെ കാണാനെത്തി. അവരുമായി സംസാരിച്ചശേഷം 11.50-ഓടെ അദ്ദേഹം കളക്ടറേറ്റില്*നിന്നിറങ്ങി. കാറില്* കയറിയപ്പോള്* അദ്ദേഹം കണ്ണുകള്* തുടയ്ക്കുന്നുണ്ടായിരുന്നു.


ഞാന്* നിരപരാധി -കളക്ടര്*



കല്പറ്റ: നിയമനത്തട്ടിപ്പില്* താന്* നിരപരാധിയാണെന്ന് സസ്*പെന്*ഷനിലായ വയനാട് കളക്ടര്* ടി. ഭാസ്*കരന്* പറഞ്ഞു. വ്യാജരേഖകളുമായെത്തിയവരുടെ നിയമനം എ.ഡി.എമ്മാണ് നടത്തിയത്. നടപടിയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. തട്ടിപ്പ് നടത്തിയത് ആരെല്ലാമാണെന്ന് അന്വേഷണത്തില്* പുറത്തുവരും-അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ 'സുതാര്യകേരളം' പരിപാടിയില്* വയനാട്ടിലെ വ്യാജനിയമനങ്ങളെക്കുറിച്ച് പരാതി ലഭിച്ചിട്ടും കളക്ടര്* കാര്യമായെടുത്തില്ലെന്നു പറയുന്നതില്* കഴമ്പില്ല. ബന്ധപ്പെട്ട സെക്ഷനിലാണ് പരാതി എത്തിയത്. അത് തന്നെ അറിയിച്ചിരുന്നില്ല. കുറഞ്ഞ ശാരീരികവൈകല്യമുള്ളവര്* വികലാംഗരുടെ ക്വാട്ടയില്* നിയമനം നേടിയെന്നായിരുന്നു പരാതി-കളക്ടര്* വ്യക്തമാക്കി.