-
രണ്ടുവര്*ഷത്തിനിടെ 11 വിവാഹം തൃശ്ശൂര്* സ്വ!
ആലപ്പുഴ:പത്രപ്പരസ്യം നല്കി രണ്ടുവര്*ഷത്തിനിടെ 11 സ്ത്രീകളെ വിവാഹംചെയ്ത തട്ടിപ്പുവീരനെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. വിവിധ ജില്ലകളിലെ വ്യത്യസ്ത മതവിഭാഗത്തില്*പ്പെട്ടവരെ പലപേരുകളിലെത്തിയാണ് ഇയാള്* വിവാഹം കഴിച്ചത്. തൃശ്ശൂര്* ഒല്ലൂര്* പഞ്ചായത്ത് ഒമ്പതാം വാര്*ഡ് എരിഞ്ചേരി വീട്ടില്* (മാഗീസ് ഡേല്*) തോംസണ്* (52) ആണ് പോലീസ് പിടിയിലായത്.
26 വര്*ഷം മുന്*പായിരുന്നു ആദ്യവിവാഹം. ഇതിലിയാള്*ക്കു രണ്ടു മക്കളുണ്ട്. ഈ ബന്ധം കൂടാതെയാണ് 11 പേരെ ഇയാള്* അടുത്തിടെ വിവാഹം കഴിച്ചത്. ഇതില്* രണ്ടുപേര്* ഗര്*ഭിണികളാണ്. തട്ടിപ്പിനിരയായ എട്ടുപേരെ പോലീസിനു കണ്ടെത്താനായി.
''വിഭാര്യനായ 39 വയസ്സുള്ള ഗള്*ഫ് ജോലിക്കാരന്* വധുവിനെ തേടുന്നു. ജാതി പ്രശ്*നമല്ല. ഡിമാന്*ഡുകളില്ല''എന്ന തരത്തില്* പരസ്യം നല്കിയാണ് ഇയാള്* ഇരകളെ കണ്ടെത്തിയിരുന്നത്. ടോണി, സുകുമാരന്*, തോംസണ്* തുടങ്ങി വിവിധ പേരുകളിലെത്തുന്ന ഇയാള്* സാമ്പത്തികമായി പിന്നാക്കം നില്*ക്കുന്ന വീടുകളിലാണ് കൂടുതല്* ശ്രദ്ധ കേന്ദ്രീകരിച്ചത്. അന്യമതസ്ഥയെ വിവാഹം കഴിക്കുന്നതിനാല്* വീട്ടുകാര്*ക്ക് എതിര്*പ്പാണെന്നു പറഞ്ഞ് സമീപത്തെ ആരാധനാലയങ്ങളില്*വെച്ച് വിവാഹം നടത്തും. വിവാഹത്തട്ടിപ്പു നടത്തിയെങ്കിലും ഇയാള്* പണമോ ആഭരണങ്ങളോ കൈവശപ്പെടുത്തിയിട്ടില്ല. മാത്രമല്ല പലര്*ക്കും സഹായങ്ങള്* നല്കിയിട്ടുമുണ്ട്. സര്*ക്കാര്* ഉദ്യോഗസ്ഥ, നഴ്*സ്, അധ്യാപിക എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവര്* തട്ടിപ്പിനിരയായിട്ടുണ്ട്. ഡിസംബര്* ആറിന് ആലപ്പുഴ സ്വദേശിനി ഹസീനയെ വൈകീട്ട് നാലുമണിയോടെ വീട്ടിലെത്തി വിവാഹം കഴിച്ചതില്* അയല്*വാസിക്ക് സംശയം തോന്നിയതാണ് ഇയാളെ കുടുക്കാനിടയാക്കിയത്.
2008ലാണ് ഇയാള്* വിവാഹതട്ടിപ്പു തുടങ്ങുന്നത്. അന്നു പത്രപ്പരസ്യം നല്കി ചങ്ങനാശ്ശേരി സ്വദേശിനി രശ്മിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്* ഒരു കുട്ടിയുണ്ട്. 2009ല്* തിരുവനന്തപുരം സ്വദേശിനി നിഷയെയും തുടര്*ന്ന് മണര്*കാട് സ്വദേശിനി കല്യാണിയെയും വിവാഹം ചെയ്തു. സര്*ക്കാര്* ഉദ്യോഗസ്ഥയായ കല്യാണിയെ ഗുരുവായൂര്* ചൊവ്വല്ലൂര്* ക്ഷേത്രത്തില്*വെച്ചാണ് വിവാഹംകഴിച്ചത്. ഈ സമയത്തൊക്കെ ദുബായില്* ഒരു ഇന്*ഷുറന്*സ് കമ്പനിയില്* ഇയാള്* ജോലിചെയ്തിരുന്നു. മൂന്നുമാസം കൂടുമ്പോള്* 15 ദിവസത്തെ അവധിക്ക് വന്നിരുന്ന ഇയാള്* മൂന്നു വീടുകളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു.
1984ല്* വീട്ടുകാരറിഞ്ഞ് ഇയാള്* വിവാഹം കഴിച്ച സ്ത്രീയും ഈ ബന്ധത്തിലെ രണ്ടുകുട്ടികളും ഈ സമയത്തൊക്കെ ഗള്*ഫില്* ഉമല്*കോയില്* താമസിക്കുകയായിരുന്നു. ഇവരുമായി അധികമടുപ്പം ഇയാള്* കാട്ടിയിരുന്നില്ല. കല്യാണിയെ വിവാഹംചെയ്ത് കുറച്ചുനാള്* കഴിഞ്ഞപ്പോള്* തോംസന്റെ ഗള്*ഫിലെ ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തിയ ഇയാളുടെ അടുത്ത ഇര ചിങ്ങവനം സ്വദേശിനി പുഷ്പയായിരുന്നു. തുടര്*ന്ന് പെരുമ്പാവൂര്* സ്വദേശിനി രമ്യയെ വിവാഹംചെയ്തു. ഇതിനിടെ ഇയാള്* പാലായില്* സ്വന്തമായി വീടും സ്ഥലവും വാങ്ങി. അവിടെ ഒന്നരവര്*ഷം മുന്*പ് അധ്യാപികയായ രേണുവിനെ വിവാഹംചെയ്തു. ഇവരിപ്പോള്* ഏഴുമാസം ഗര്*ഭിണിയാണ്. ഇടുക്കി ചേലച്ചുവട് സ്വദേശിനി ശോഭനയാണ് പിന്നീട് ഇയാളുടെ കെണിയില്*പ്പെട്ടത്. 20 ദിവസം മുന്*പ് കാവാലം സ്വദേശിനിയും നഴ്*സുമായ മായയെ രജിസ്റ്റര്*വിവാഹംചെയ്ത ഇയാള്* തിങ്കളാഴ്ചയാണ് ആലപ്പുഴയിലെത്തി ഹസീനയെ വിവാഹംചെയ്തത്.
ഇതിനിടെ തിരുവനന്തപുരം പോത്തന്*കോട് സ്വദേശിനി സജന, തൃശ്ശൂര്* പാവറട്ടി സ്വദേശിനി ചന്ദ്രിക എന്നിവരെയും ഇയാള്* വിവാഹംകഴിച്ചു. സജന ആറുമാസം ഗര്*ഭിണിയാണ്.
തൃശ്ശൂരില്* സ്വന്തമായി ഇരുനിലവീടും സ്ഥലവുമുള്ള തോംസന് രണ്ടു കാറുകളുമുണ്ട്. ഇയാളില്*നിന്ന് ഒരു മൊബൈലും ഉപയോഗിക്കുന്ന രണ്ട് സിം കാര്*ഡുകളും പഴയ ആറ് സിംകാര്*ഡുകളും കണ്ടെടുത്തു. ആലപ്പുഴയില്* ഇയാള്* നടത്തിയ വിവാഹത്തില്* സംശയംതോന്നിയ അയല്*വാസി നല്കിയ സൂചനയനുസരിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പുവിവരം പുറത്തായത്. രണ്ട് പാസ്*പോര്*ട്ടും ഇയാളില്*നിന്നു കണ്ടെടുത്തു. ആലപ്പുഴ ജുഡീഷ്യല്* ഫസ്റ്റ്ക്ലാസ് മജിസ്*ട്രേറ്റിനു മുന്*പാകെ ഹാജരാക്കിയ ഇയാളെ റിമാന്*ഡ് ചെയ്തു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks