തിരുവനന്തപുരം: തെക്കന്* ജില്ലകളില്* കനത്തമഴ. തിരുവനന്തപുരത്ത് പലേടത്തും വെള്ളപ്പൊക്കവും വ്യാപക കൃഷിനാശവും. മഴക്കെടുതിയില്* ഒരാള്* മരിക്കുകയും ചെയ്തു. തിരുവനന്തപുരം-കന്യാകുമാരി തീവണ്ടി ഗതാഗതവും മുടങ്ങി.

മഴയില്* വീടിടിഞ്ഞുവീണ് തിരുവനന്തപുരം മണികണേ്ഠശ്വരം വേലുത്തമ്പി നഗര്* തൂങ്ങാംപാറയില്* വേലപ്പനാശാരി(48)യാണ് മരിച്ചത്. മാര്*ത്താണ്ഡത്തിനടുത്ത് പള്ളിയാടിയില്* തീവണ്ടിപ്പാതയില്* മണ്ണിടിഞ്ഞുവീണതാണ് ഗതാഗതം മുടങ്ങാന്* കാരണം.


ശ്രീലങ്കന്*തീരത്ത് രൂപപ്പെട്ട ന്യൂനമര്*ദ്ദം കാരണം ചൊവ്വാഴ്ച രാത്രിയോടെയാണ് കനത്തമഴ തുടങ്ങിയത്. തമിഴ്*നാടിന്റെ തെക്കന്*പ്രദേശങ്ങളിലും കനത്തമഴയുണ്ട്. തിരുവനന്തപുരത്ത് ദിവസം മുഴുവന്* നീണ്ട മഴപെയ്തു. നഗരത്തിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. തെക്കന്* താലൂക്കുകളില്* വ്യാപകമായ കൃഷിനാശമുണ്ടായി. നെയ്യാറ്റിന്*കരയില്* മാത്രം 19 സെന്*റിമീറ്റര്* മഴയാണ് പെയ്തത്. തിരുവനന്തപുരത്ത് 13 ദുരിതാശ്വാസ ക്യാമ്പുകള്* തുറന്നിട്ടുണ്ട്.


കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും മഴപെയ്തു. കൊല്ലത്ത് പരവൂരില്* താന്നിമുക്കം പൊഴിമുറിച്ചതിനാല്* കരയിടിച്ചില്* വ്യാപകമാണ്. തിരുവനന്തപുരത്ത് വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. പലേടത്തും റോഡുഗതാഗതം പോലും മുടങ്ങിയതിനാല്* ജനം ദുരിതക്കയത്തിലായി. കിള്ളിയാര്* കരകവിഞ്ഞൊഴുകുകയാണ്. ബണ്ടുകള്*പൊട്ടി വീടുകളില്* വെള്ളം കയറി.


കന്യാകുമാരി ജില്ലയില്* കുഴിത്തുറയില്* താമ്രപര്*ണി കരകവിഞ്ഞ് വന്*നാശനഷ്ടങ്ങളുണ്ടായി. വ്യാഴാഴ്ച രാവിലെവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.