-
പണം വാരാന്* മമ്മൂട്ടി ചിത്രം നേരത്തെ

സൂപ്പര്* താര ചിത്രങ്ങള്* റിലീസു ചെയ്യുമ്പോഴും വിവേകം പ്രദര്*ശിപ്പിക്കാമെന്നാണ് പുതുമുഖ സംവിധായകന്* മാര്*ട്ടിന്* പ്രക്കാട്ട് കാണിച്ചു തരുന്നത്. മമ്മൂട്ടിയെ നായകനാക്കി എടുത്ത ബെസ്റ്റ് ആക്ടര്* എന്ന സിനിമ ഡിസംബര്* ഒമ്പതിന് തന്നെ തിയേറ്ററില്* എത്തിക്കുന്നത് മാര്*ട്ടിന്റെ വിവേക ബുദ്ധിയാണ്!
ഡിസംബര്* 16 ന് മോഹന്**ലാല്* ചിത്രമായ കാണ്ഡഹാര്* ഇറങ്ങുന്നതിനു മുമ്പ് ബെസ്റ്റ് ആക്ടര്* റിലീസു ചെയ്താല്* ഉണ്ടാകാവുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ച് ആലോചിച്ച ശേഷമാണത്രേ മാര്*ട്ടിന്* തന്റെ കന്നിച്ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കിയത്. നേരത്തെ, ഡിസംബര്* 24 ന് പക്കാ ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്.
അതിലും രസകരമായ മറ്റൊരു കാര്യമുണ്ട്. കാണ്ഡഹാര്* നേരത്തെ റിലീസ് ചെയ്യാന്* തീരുമാനിച്ചതും ഡിസംബര്* ഒമ്പതിനായിരുന്നു. പിന്നീടത് ഡിസംബര്* 16 ലേക്ക് മാറ്റുകയായിരുന്നു. എന്തായാലും, ഡിസംബര്* 17 ന് കമല്* ഹസന്റെ മന്**മദന്* അമ്പ് ആഗോള റിലീസായി എത്തുന്നതും ക്രിസ്തുമസ് തലേന്ന് ദിലീപിന്റെ മേരിക്കൊരു കുഞ്ഞാട് റിലീസ് ആകുന്നതും തനിക്ക് പരുക്കായി മാറാതിരിക്കാനാണ് മാര്*ട്ടിന്റെ ശ്രമം.
ഹാസ്യത്തിന്റെ മേമ്പൊടിയിലാണ് ബെസ്റ്റ് ആക്ടര്* തിയേറ്ററുകളില്* എത്തുന്നത്. മോഹന്* എന്ന സിനിമാ ഭ്രാന്തനായ അധ്യാപകന്റെ സിനിമാ മോഹങ്ങളെ കുറിച്ചാണ് ബെസ്റ്റ് ആക്ടര്* പറയുന്ന കഥ. കന്നഡ താരം ശ്രുതി രാമകൃഷ്ണനാണ് ചിത്രത്തിലെ നായിക. സംഗീതാധ്യാപികയായ മോഹ്ന്റെ ഭാര്യ ശ്രുതിയെ ആണ് ഇവര്* അവതരിപ്പിക്കുന്നത്. ലാല്*, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി, സുകുമാരി തുടങ്ങിയവരും പ്രധാന വേഷങ്ങളില്* എത്തുന്നു.
ഇതും തിരയുക: മമ്മൂട്ടി, ബെസ്റ്റ് ആക്ടര്, കാണ്ഡഹാര്, റിലീസ്, സിനിമ, ദിലീപ്, ശ്രുതി രാമകൃഷ്ണന്
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks