-
കലാഭവന്* മണി അവതരിപ്പിച്ചത് ‘കൂതറ’ പരിപാടœ

കനത്ത പ്രതിഫലം വാങ്ങി ഓസ്ത്രേലിയയിലെ മെല്**ബണില്* എത്തിയ കലാഭവന്* മണിയും സംഘവും അവതരിപ്പിച്ചത് കാല്**ക്കാശിന് കൊള്ളാത്ത ‘കൂതറ’ പരിപാടിയായിരുന്നുവെന്ന് പ്രവാസികളുടെ ആരോപണം. ഗ്ലോബല്* മലയാളി കൗണ്*സില്* ഓസ്ത്രേലിയന്* പ്രൊവിന്*സിന്*റെ ആഭിമുഖ്യത്തില്* നടത്തിയ 'മണികിലുക്കം 2010' എന്ന പരിപാടിക്ക് കനത്ത തുക നല്**കി ടിക്കറ്റെടുത്തെത്തിയ കാണികള്*, മണിയുടെയും സംഘത്തിന്*റെയും വഷളന്* പ്രകടനം കണ്ട് ‘വയലന്*റ്’ ആയെന്നാണ് ദൃക്*സാക്ഷികള്* പറയുന്നത്. കൂകിവിളിച്ചും വൃത്തികെട്ട ആംഗ്യം കാണിച്ചും കാണികള്* പ്രതികരിച്ചു.
നവം*ബര്* 14-നാണ് ഈ പരിപാടി അരങ്ങേറിയതെത്രെ. എന്നാല്* പരാതി പുറത്തുവന്നത് ഈ വ്യാഴാഴ്ചയാണ്. മണികിലുക്കത്തെ പറ്റിയുള്ള ആരോപണങ്ങള്* ചര്*ച്ച ചെയ്യാന്* പരിപാടി സംഘടിപ്പിച്ച കമ്മറ്റി യോഗം ചേര്*ന്നപ്പോഴാണ് ‘ക്വാളിറ്റി’യെ പറ്റി പുറം*ലോകം അറിയുന്നത്. നവംബര്* 12, 13, 14 തിയതികളിലാണ് ഓസ്*ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്*ബേന്*, മെല്*ബണ്* എന്നിവിടങ്ങളില്* 'മണികിലുക്കം 2010' നടന്നത്. എല്ലായിടത്തും മണിയും സംഘവും പരിപാടി കുളമാക്കി. മെല്**ബണില്* എത്തിയപ്പോള്* ‘കൂതറ’യുമായി. മെല്*ബണിലെ കിസ്*ബ്രോ സെര്*ബിയന്* ഹാളിലാണ് ‘മണികിലുക്കം’ അരങ്ങേറിയത്. കലാഭവന്* മണിക്കു പുറമെ നടി നിത്യാദാസ്, ജാഫര്* ഇടുക്കി, മനോജ് ഗിന്നസ്, ധര്*മജന്* ഗായകന്* സോമദാസ്, ഗായിക മനീഷ എന്നിവരാണ് പരിപാടിയില്* പങ്കെടുത്തത്.
അഞ്ചര മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി സമയത്തിന് ആരംഭിക്കാന്* കാണികള്* ആവശ്യപ്പെട്ടെങ്കിലും കലാഭവന്* മണി കലിച്ചെത്രെ. മണിയുടെ പിടിവാശിമൂലം വൈകിയാണ് തുടങ്ങിയതെന്നും പരിപാടിക്കിടയില്* മണി ഇടവേള അനുവദിച്ചില്ലെന്നും സംഘാടകര്* കുറ്റപ്പെടുത്തുന്നു. ‘കൂതറ’ പരിപാടി അവതരിപ്പിച്ച് പ്രവാസികളെ പറ്റിച്ച കലാഭവന്* മണിക്കും സംഘത്തിനും എതിരെ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്**കാന്* പരിപാടി സംഘടിപ്പിച്ച കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ പരാജയം ധാര്*മികമായി കമ്മിറ്റി ഏറ്റെടുത്തുകൊണ്ട് ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് കലാമേന്മയുള്ള പരിപാടികള്* കുറഞ്ഞ ടിക്കറ്റ് നിരക്കില്* ഭാവിയില്* പരിപാടികള്* നടത്തുവാനും കമ്മറ്റി തീരുമാനിച്ചു. ഓസ്*ട്രേലിയന്* മലയാളികള്*ക്കുണ്ടായ ബുദ്ധിമുട്ടുകള്*ക്ക് കമ്മറ്റി ഖേദം പ്രകടിപ്പിച്ചു.
വിദേശരാജ്യങ്ങളില്* പോയി സിനിമാപ്രവര്*ത്തകര്* അവതരിപ്പിക്കുന്ന പരിപാടികള്*ക്ക് ഒട്ടും ഗുണമേന്മ ഉണ്ടാവാറില്ലെന്നത് ആര്*ക്കും അറിയാവുന്ന കാര്യമാണ്. റെക്കോര്*ഡ് പാട്ടിട്ട്, പാട്ടുപാടുന്ന രീതിയില്* കാണികളെ പറ്റിക്കുക, വെള്ളമടിച്ച് വെളിവില്ലാതെ സ്റ്റേജില്* തോന്ന്യാസം കാട്ടുക, ‘വായില്* തോന്നിയത് കോതയ്ക്ക് പാട്ടെ’ന്ന രീതിയില്* സ്കിറ്റുകള്* അവതരിപ്പിക്കുക തുടങ്ങി ഒട്ടേറെ പരാതികള്* ഇത്തരം പരിപാടികള്*ക്ക് എതിരെ ഉണ്ട്. എക്*സ്ട്രാ നടിമാരെ പരിപാടിക്കെന്ന വ്യാജേനെ എത്തിച്ച് ‘ഇടപാടുകള്*’ നടത്തുന്ന സ്പോണ്**സര്*മാരെ പറ്റിയും പലപ്പോഴായി ആരോപണങ്ങള്* ഉയര്*ന്നിട്ടുണ്ട്.
Keywords : malayalam film news, cinema news,Tamil film news, Hindi film news,actor's family stories, etc.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks