‘ചന്ദ്രലേഖ’യിലെ മോഹന്*ലാല്* ആദ്യത്തെ സീനില്* ട്രെയിനില്* നിന്നു പുറത്തിറങ്ങി റയില്**വെ സ്റ്റേഷനുപുറത്തെത്താന്* കാണിക്കുന്ന സാഹസങ്ങള്* ഓര്*മ്മയുണ്ടോ? അല്ലെങ്കില്* ‘മാന്ത്രികം’ എന്ന സിനിമയില്* മോഹന്*ലാലും ജഗദീഷും സിനിമാ ടിക്കറ്റെടുക്കാന്* കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്*? ഇന്ന് അതുപോലെയുള്ള ഒരുപാട് കാഴ്ചകള്* കണ്ടു, തിരുവനന്തപുരത്തൊരു തിയേറ്റര്*മുറ്റത്ത്.

ഉയര്*ത്തിപ്പിടിച്ച കയ്യില്* ടിക്കറ്റുകളുമായി വരുന്ന ഒരു സിനിമാപ്രേമിയുടെ ടിക്കറ്റുകള്* തട്ടിയെടുത്ത് പറക്കുന്ന ഒരുകൂട്ടം ആളുകള്*. അവര്*ക്കു പിന്നാലെ മറ്റൊരു കൂട്ടം. ആക്രോശങ്ങള്*...അടിപിടി. കൂര്*ത്ത കമ്പികള്* ഉയര്*ന്നു നില്*ക്കുന്ന ഗേറ്റിനുമുകളിലൂടെ, വേദന വകവയ്ക്കാതെ നടന്നു പോയി ടിക്കറ്റെടുക്കുന്ന ചിലര്*. അഞ്ചുമിനിട്ട് ഇടവിട്ട് ആരവം - മമ്മുക്ക കീ...മോഹന്* മാസ്റ്റര്* കീ...മാര്*ട്ടിന്* കീ....

മാധ്യമപ്രവര്*ത്തക എന്ന സൌകര്യത്തില്* ഈ കഷ്ടപ്പാടൊന്നും കൂടാതെ ‘ബെസ്റ്റ് ആക്ടര്*’ എന്ന സിനിമ കാണാനെത്തിയ ഞാന്* തിയേറ്ററിനുമുന്നിലെ ഈ കാഴ്ചകളില്* രസം പിടിച്ചു നിന്നു. ‘മോഹന്*ലാലിന്*റെ കുത്തക’ എന്ന് കേളികേട്ട ഒരു നാട്ടില്* മമ്മൂട്ടിയുടെ ആയിരക്കണക്കിന് ആരാധകരെ കണ്ട് അല്*പ്പം അത്ഭുതം കലര്*ന്നാണ് എന്*റെ നില്*പ്പ്. മാധ്യമസുഹൃത്തുക്കളും ചില സിനിമക്കാരും അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. മാര്*ട്ടിന്* പ്രക്കാട്ടിന്*റെ ആദ്യ സിനിമ. അദ്ദേഹത്തിന്*റെ ഒട്ടേറെ സുഹൃത്തുക്കളും സിനിമ ആദ്യഷോ കാണാന്* എത്തിയിരിക്കുന്നു.

നസീര്* - ഷീല സിനിമകളുടെ ക്ലിപ്പിംഗും ഡയലോഗുമൊക്കെ നിറച്ച ടൈറ്റില്* കാര്*ഡുകള്* തന്നെ സിനിമയുടെ ഫ്രഷ്നെസ് വെളിപ്പെടുത്തി. ഇത് വേറിട്ടൊരു സിനിമയായിരിക്കുമെന്നൊരു മിന്നല്* സന്ദേശം മനസില്* പാഞ്ഞു. ആരവങ്ങള്*ക്കിടയില്* സിനിമ ആരംഭിച്ചു. ലളിതമായ തുടക്കം. ശ്രീനിവാസന്* സിനിമകള്* പോലെ, സത്യന്* അന്തിക്കാട് സിനിമ പോലെ...അര മണിക്കൂര്* കഴിഞ്ഞപ്പോള്* കളി മാറുകയാണ്. മമ്മൂട്ടി ഉഗ്രന്* ഫോമില്*.

ഞാന്* സത്യത്തില്* ‘ഡാഡി കൂള്*’ പോലൊരു സിനിമ എന്നു പ്രതീക്ഷിച്ചാണ് ബെസ്റ്റ് ആക്ടര്* കാണാന്* പോയത്. ‘സ്വപ്നമൊരു ചാക്ക്’ എന്ന ഗാനരംഗം ടിവിയില്* കണ്ടപ്പോള്* ഉണ്ടായത് അത്തരമൊരു ഇം*പ്രഷനാണ്. എന്നാല്* കുടുംബത്തേക്കാള്*, സിനിമയെ സ്നേഹിക്കുന്ന മോഹന്* മാഷിനെ കണ്ടപ്പോള്* മനസിലായി ഇതില്* പുതുമയുള്ള ചിലതുണ്ട്. ഇതുവരെ നമ്മള്* കണ്ടിട്ടില്ലാത്ത ചിലത്.

സിനിമാനടനാകാനുള്ള മോഹന്* എന്ന സ്കൂള്* അധ്യാപകന്*റെ അലച്ചിലും കഷ്ടപ്പാടുമാണ് സിനിമയുടെ ആദ്യപകുതി. വേദനാജനകമായ പല അനുഭവങ്ങളും അയാള്*ക്ക് ഉണ്ടാകുന്നു. പല സംവിധായകരും(ശ്രീനിവാസന്* അവതരിപ്പിക്കുന്ന ശ്രീകുമാര്* എന്ന കഥാപാത്രം ഉള്*പ്പടെ) മോഹന്* മാഷെ അവഹേളിക്കുന്നു. സിനിമാഭ്രാന്തനായി കാലം കഴിക്കുന്ന അയാള്* നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണുന്ന ഒരു കഥാപാത്രം തന്നെ. പക്ഷേ ഇത് വട്ട് അല്*പ്പം കൂടുതലാണ്. സിനിമാ നടനാകാനായി, അനുഭവങ്ങള്* കിട്ടാനായി അയാള്* സ്വയം മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുകയാണ്.

ഡെന്**വര്* ആശാനും സംഘവും(നെടുമുടി വേണു, ലാല്*, സലിം കുമാര്*, വിനായകന്*...) വിരാജിക്കുന്ന നാട്ടില്* അവര്*ക്കൊപ്പമാണ് മോഹന്*റെ വാസം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്*. സിനിമയുടെ മായിക ലോകത്തേക്ക് മോഹന്* മാഷ് എന്ന സാധാരണക്കാരന്* എങ്ങനെ നടന്നടുക്കുന്നു എന്നതാണ് ബെസ്റ്റ് ആക്ടറിന്*റെ ഹൈലൈറ്റ്. ഇന്*റര്*വെല്* മുതല്* ക്ലൈമാക്സിനു മുമ്പുള്ള 10 മിനിറ്റു വരെ ആവേശം ഒരു നദിപോലെ ഒഴുകിയെങ്കില്* ക്ലൈമാക്സ് ഇളകിമറിയുന്ന ഒരു കടലാണ്. ക്ലൈമാക്സ് രംഗങ്ങള്* ഇത്രയും ത്രില്ലിംഗായ മറ്റൊരു സിനിമ എന്*റെ ഓര്*മ്മയില്* ‘ഉദയനാണ് താരം’ ആണ്.



Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news