-
എം ടി - ലാല്* ജോസ് ചിത്രത്തില്* മമ്മൂട്ടിയോ
‘നീലത്താമര’യുടെ വന്* വിജയത്തിനു ശേഷം എം ടി വാസുദേവന്* നായര്* വീണ്ടും ലാല്* ജോസിനുവേണ്ടി എഴുതുന്നു. ഒരു കര്*ഷകന്*റെ കഥയാണ് ഇത്തവണ എം ടി തന്*റെ തിരക്കഥയ്ക്ക് വിഷയമാക്കുന്നതെന്നാണ് സൂചന. കൃഷി ആവശ്യത്തിനായി സ്വന്തം പറമ്പില്* സ്വയം കിണര്* വെട്ടുന്ന ഒരാള്*. എന്നും പുലര്*ച്ചെ തുടങ്ങുന്ന ജോലി രാത്രി വൈകി മാത്രമാണ് അവസാനിക്കുന്നത്. ഒടുവില്* അയാള്* ജലം കണ്ടെത്തുന്നു.
അധ്വാനിയായ ഒരു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമായിരിക്കും ഈ സിനിമയുടെ പ്രധാന ആകര്*ഷണം. എം ടിക്ക് നേരിട്ട് പരിചയമുള്ള ഒരു വ്യക്തിയുടെ ജീവിതമാണ് സിനിമയ്ക്ക് വിഷയമാക്കുന്നത്. സൂപ്പര്*സ്റ്റാറുകളില്* ഒരാള്* നായകനാകുമെന്നാണ് ആദ്യ സൂചന.
നീലത്താമര ലാല്* ജോസ് ചിത്രീകരിച്ച രീതി എം ടിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ലാലുവിന് വേണ്ടി വീണ്ടും ഒരു ചിത്രം എഴുതാന്* എം ടി തയ്യാറായതും ഇതുകൊണ്ടുതന്നെ. എന്നാല്* നീലത്താമര പോലെ ഒരു ലോ ബജറ്റ് ചിത്രമായിരിക്കില്ല എന്നാണ് റിപ്പോര്*ട്ട്. മമ്മൂട്ടിയോ മോഹന്*ലാലോ അഭിനയിച്ചേക്കാവുന്ന, കോടികള്* മുതല്*മുടക്കുള്ള ഒരു സിനിമയാണ് എം ടി - ലാല്* ജോസ് ടീം ഒരുക്കുന്നത്.
2011ല്* ലാല്* ജോസിനെക്കൂടാതെ പ്രിയദര്*ശന്*, ഹരികുമാര്* എന്നിവര്*ക്കും എം ടി തിരക്കഥയെഴുതുന്നുണ്ട്. ഈ രണ്ടു സിനിമകളിലും മോഹന്*ലാലായിരിക്കും നായകന്*. താഴ്വാരം, സദയം, പഞ്ചാഗ്നി, രംഗം, ഉയരങ്ങളില്*, അമൃതം ഗമയ തുടങ്ങിയവയാണ് മോഹന്*ലാല്* നായകനായ എം ടി സിനിമകള്*. ലാല്* ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്*ലാല്* നായകനായാല്* അടുത്ത വര്*ഷം മൂന്ന് എം ടി സിനിമകളില്* അഭിനയിക്കാനുള്ള അപൂര്*വ ഭാഗ്യമായിരിക്കും മോഹന്*ലാലിന് ലഭിക്കുക.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks