പ്രണയിച്ച് വഞ്ചിച്ച രണ്*ബീര്* കപൂറിനെ വെറുതെ വിടാന്* ഭാവമില്ലെന്ന മട്ടിലാണ് ദീപിക പദുകോണിന്റെ അടുത്തിടെയുള്ള പെരുമാറ്റവും പ്രസ്താവനകളും.

രണ്*ബീര്* പെണ്ണുപിടിയനാണെന്നും സെക്*സിയല്ലെന്നുമൊക്കെ തുറന്നടിച്ച ദീപിക പക്ഷേ അടുത്തനാള്*വരെ കഴുത്തില്* ആര്*കെ എന്ന് പച്ചകുത്തിയത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.

രണ്*ബീറുമായുള്ള പ്രണയം പൊടിപൊടിയ്ക്കുമ്പോഴാണ് ദീപിക പിന്*കഴുത്തില്* ആര്*കെ എന്ന് പച്ചകുത്തിയത്. പ്രണയബന്ധം മുറിഞ്ഞിട്ടും ദീപിക ആ ടാറ്റു വച്ചുകൊണ്ടിരിക്കുന്നതില്* രണ്*ബീര്* സന്തോഷം പ്രകടിപ്പിക്കുകയം ചെയ്യുന്നു. താനീ ടാറ്റു മായ്ക്കില്ലെന്ന് ദീപിക പറയുകയും ചെയ്തിരുന്നു.

എന്നാല്* രണ്*ബീറിനെ മനസ്സില്* നിന്നും മായ്ചതുപോലെ ശരീരത്തില്* നിന്നും മായ്ചിരിക്കുകയാണ് താരമിപ്പോള്*. ഇനി ആര്*കെ എന്ന് ദീപികയുടെ പിന്*കഴുത്തില്* എഴുതിയിരിക്കുന്നത് കണ്ട് രണ്*ബീറിന് സന്തോഷിക്കാന്* കഴിയില്ല.

ആര്*കെ ടാറ്റുവിന് മാറ്റം വരുത്തി ടിഎംകെ എന്നാക്കിയിരിക്കുകയാണ് ദീപിക. രണ്*ബീറിനെ ശരീരത്തില്* നിന്നും ഒഴിപ്പിച്ചുവെന്ന് നാലാളറിയാന്* വേണ്ടി ദീപിക കഴിഞ്ഞ ദിവസം നടന്നൊരു ചടങ്ങില്* പുതിയ ടിഎംക ടാറ്റു നന്നായി പ്രദര്*ശിപ്പിക്കുകയും ചെയ്തു.