പാകിസ്ഥാന്* നായകന്* ഷഹീദ് അഫ്രീദിക്ക് ഇനി ഒരു സ്വപ്നമേ ഉള്ളൂ. ഏഷ്യയില്* നടക്കുന്ന അടുത്ത ലോകകപ്പ് സ്വന്തമാക്കി പാക് ക്രിക്കറ്റിനെ കുറിച്ചുള്ള എല്ലാ ചീത്തപ്പേരുകളും മായ്ച്ചുക്കളയണം. ശേഷിക്കുന്ന തന്റെ കരിയറിലെ ഏറ്റവും വലിയ ലക്*ഷ്യം ലോകകപ്പ് കിരീടം ഒരിക്കല്* കൂടി പാക് മണ്ണില്* എത്തിക്കുക എന്നതാണ്. ലോകകപ്പ് നേടാനായാല്* ആ നിമിഷം താന്* കളിനിര്*ത്തുമെന്നും അഫ്രീദി പറഞ്ഞു.
.
ട്വന്റി-20 ലോകകപ്പ് നേടിയതിലൂടെ ഒരു ആഗ്രഹം പൂര്*ത്തീകരിക്കാന്* സാധിച്ചു. ഇംഗ്ലണ്ടില്* നടന്ന ട്വന്റി-20 ലോകകപ്പ് നേടിയ ടീമിലെ അംഗമാകാന്* സാധിച്ചതില്* ഏറെ സന്തോഷമുണ്ട്. എന്നാല്*, നായകനായി ഒരു ലോകകപ്പ് കിരീടം നേടുക എന്നതാണ് ഏറ്റവും വലിയ സ്വപനം. അതിന് ഏറ്റവും നല്ല അവസരമാണ് ഏഷ്യയില്* നടക്കുന്ന ഏകദിന ലോകകപ്പെന്നും അഫ്രീദി പറഞ്ഞു.

പാക് ക്രിക്കറ്റിന്റെ സംബന്ധിച്ചിടത്തോളം ഈ വര്*ഷം ഏറ്റവും മോശം സമയമാണ്. നിരവധി വിവാദങ്ങളും ഒത്തുക്കളികളും കൊണ്ട് പാക് ക്രിക്കറ്റിന്റെ മാന്യത നഷ്ടപ്പെട്ടു. ലോകത്തിന് മുന്നില്* പാക് താരങ്ങള്* കുറ്റവാളികളാണ്. എന്നാല്*, 2011 ല്* ഇതിനെല്ലാം വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.