ഒരു സോഫ്റ്റ്*വെയര്* എഞ്ചിനിയര്* ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഫ്രീസറില്* സൂക്ഷിച്ചത് രണ്ട് മാസം! ഭാര്യാ സഹോദരന്* നല്*കിയ പരാതിയെ തുടര്*ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് രക്തം മരവിപ്പിക്കുന്ന കൊലപാതാക കഥ വെളിയില്* കൊണ്ടു വന്നത്.

ഡല്*ഹി സ്വദേശിയായ രാജേഷ് (37) എന്ന സോഫ്റ്റ്വെയര്* എഞ്ചിനിയറാണ് അറസ്റ്റിലായത്. ഭാര്യ അനുപ ഗുലാത്തിയെ (33) കുറിച്ച് രാജേഷ് വ്യക്തമായ വിവരങ്ങള്* നല്*കാന്* വിസമ്മതിക്കുന്നു എന്ന് പറഞ്ഞാണ് അവരുടെ സഹോദരന്* പൊലീസില്* പരാതി നല്*കിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്*, ഒക്ടോബര്* 17 ന് താന്* ഭാര്യയെ കൊന്നു എന്ന് രാജേഷ് സമ്മതിച്ചു. വഴക്കിനിടെ ഭാര്യയുടെ തല ഭിത്തിയിലേക്ക് പിടിച്ച് ഇടിച്ചു എന്നും ബോധം കെട്ടു വീണ അവരെ പിന്നീട് ശ്വാസം മുട്ടിച്ച് കൊന്നു എന്നും മൃതശരീരം വെട്ടി നുറുക്കി ഫ്രീസറില്* വച്ചിരിക്കുകയാണെന്നും ഇയാള്* വെളിപ്പെടുത്തി.

യുഎസില്* നിന്ന് തിരിച്ചെത്തിയ ദമ്പതികള്* 18 മാസം മുമ്പാണ് ഡെറാഡൂണില്* താമസമുറപ്പിച്ചത്. രാജേഷ്-അനുപമ ദമ്പതികള്*ക്ക് നാല് വസ്സുള്ള ഇരട്ടക്കുട്ടികള്* ഉണ്ട്. അമ്മ ഡല്*ഹിയിലേക്ക് പോയിരിക്കുകയാണെന്നാണ് രാജേഷ് കുട്ടികളോട് പറഞ്ഞിരുന്നത്.

അനുപമയുടെ സഹോദരന്* രാജേഷിനെ ടെലഫോണില്* ബന്ധപ്പെട്ടപ്പോള്* അവര്* സുഖമായിരിക്കുന്നു എന്നായിരുന്നു പറഞ്ഞത്. എന്നാല്*, സഹോദരിയെ തിരക്കി ഇയാള്* ശനിയാഴ്ച ഡെറാഡൂണില്* എത്തിയപ്പോഴാണ് അവര്* അവിടെയില്ല എന്ന് മനസ്സിലായത്.

Tags: today news,News & Events,informations