അവമതിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെയും തെരുവില്* മുറിവേല്പിക്കപ്പെടുന്ന ബാല്യങ്ങളുടെയും ദൃശ്യാവിഷ്*കാരവുമായി 'ജാനകി' എത്തുന്നു. 2007-ലെ സംസ്ഥാന ചലച്ചിത്ര പുരസ്*കാരങ്ങളില്* മികച്ച സിനിമയ്ക്കും സംവിധായകനുമടക്കമുള്ള അഞ്ച് അവാര്*ഡുകള്* കരസ്ഥമാക്കിയ 'അടയാളങ്ങള്*'ക്കുശേഷം എം.ജി. ശശി സംവിധാനം ചെയ്ത പുതിയ സിനിമ- ജാനകി -പ്രദര്*ശനത്തിനൊരുങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന 15-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ആദ്യ പ്രദര്*ശനം. എം.ജി. ശശി തന്നെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഗാനങ്ങളുമെഴുതിയ 'ജാനകി', 'മലയാളം സിനിമാ ടുഡേ' വിഭാഗത്തിലാണ് പ്രദര്*ശിപ്പിക്കുന്നത്. ഡിസംബര്* 12-നു 11.30-നു കൈരളി തിയേറ്ററിലാണ് പ്രദര്*ശനം. ലോല കെനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്* കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മികച്ച സിനിമയായി ജാനകി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്* നന്തനാരുടെ ജീവിതത്തെയും രചനകളെയും ആധാരമാക്കി എം.ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങള്*' മികച്ച സംവിധായകന്*, മികച്ച കഥാചിത്രം, മികച്ച ചിത്രത്തിന്റെ നിര്*മാതാവ്, ഛായാഗ്രാഹകന്*, പ്രോസസിങ് ലാബ് എന്നിവയ്ക്കാണ് 2007-ല്* അവാര്*ഡ് നേടിയത്. അവാര്*ഡ് പ്രഖ്യാപന ദിവസമുണ്ടായ അപകടത്തില്* നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ദീര്*ഘകാലം ചികിത്സയിലായിരുന്ന എം.ജി. ശശി രണ്ടുവര്*ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജാനകിയുമായി എത്തുന്നത്.
തെരുവിന്റെ തുറസ്സില്* അരക്ഷിതമായ സാഹചര്യങ്ങളില്* കഴിയുന്ന 12-കാരിയായ പെണ്*കുട്ടിയാണ് ജാനകിയിലെ പ്രധാന കഥാപാത്രം. അനാഥയും ഉപേക്ഷിക്കപ്പെട്ടവളുമായ അവള്* ഗാന്ധിയനായ ശേഖരന്* മാസ്റ്ററുടെ തറവാട്ടില്* അഭയം തേടുന്നു.

ശേഖരന്*മാസ്റ്ററുടെ സ്*നേഹവാത്സല്യങ്ങള്* അനുഭവിച്ചും തറവാട്ടിലെ സമപ്രായക്കാരായ മറ്റുകുട്ടികളുമൊത്ത് കളിച്ചും ചിരിച്ചും സന്തോഷത്തോടെ കഴിയുന്ന അവള്* പക്ഷേ, മാസ്റ്ററുടെ മരണത്തോടെ പൊടുന്നനെ വീണ്ടും ദുരിതങ്ങളുടെ തെരുവിലേക്കെറിയപ്പെടുകയാണ്. പൊതുസമൂഹത്തിന്റെ വേട്ടയാടലുകള്*ക്കിരയാകുന്ന അവളെ പ്രേക്ഷകമനസ്സിനെ നൊമ്പരപ്പെടുത്തുന്ന ചോദ്യമായി അവശേഷിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

അപമാനിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണ് സിനിമയിലെ ജാനകിയെന്ന് എം.ജി. ശശി പറയുന്നു. രാമായണത്തിലെ ഇതിഹാസ കഥാപാത്രമായ സീതയാണ് ജാനകിയുടെ പ്രചോദനം. മണ്ണില്* നിന്നുവന്ന് മണ്ണിലേക്ക് തന്നെ ഒടുവില്* മടങ്ങുന്ന സീതയെ നമ്മുടെ കാലത്തിന്റെയും തെരുവിന്റെയും കയ്പുറ്റ യാഥാര്*ഥ്യങ്ങളിലേക്ക് പരാവര്*ത്തനം ചെയ്യുകയാണ് സംവിധായകന്* സിനിമയില്*. ചൂഷണത്തിന്റെയും അനാഥത്വത്തിന്റെയും തെരുവില്*നിന്ന് വന്ന് ഒടുവില്* അനിശ്ചിതത്വങ്ങളുടെയും അപമാനത്തിന്റെയും തെരുവിലേക്കുതന്നെ മടങ്ങുകയാണ് സിനിമയില്* ജാനകിയും. വര്*ഷങ്ങളായി മനസ്സിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രദേശത്തെ ഒരു തമിഴ് നാടോടി കുടുംബത്തിന്റെ അനുഭവമാണ്.