ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* അത്ഭുത പ്രതിഭയാണ്. ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സ്വാഭാവത്തിലും പ്രവര്*ത്തിയിലും സമൂഹത്തോടുള്ള പ്രതിബദ്ധതയിലും സച്ചിന്* കൂടുതല്* വ്യത്യസ്തനായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ, അല്ല ലോകത്തെ തന്നെ ഓരോ കായിക താരവും ഈ കുറിയ മനുഷ്യനെ മാതൃകയാക്കേണ്ടിയിരിക്കുന്നു. മദ്യ കമ്പനിയുടെ പരസ്യത്തില്* അഭിനയിക്കാന്* കോടികള്* വാഗ്ദാനം ചെയ്തിട്ട് സച്ചിന്* വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ശതകോടിയുടെ മദ്യപരസ്യം വേണ്ടെന്നുവച്ച് സച്ചിന്* ഒരിക്കല്*കൂടി മാന്യത കാത്തുസൂക്ഷിച്ചിരിക്കുന്നു.

രാജ്യത്തെ പ്രമുഖ മദ്യബ്രാന്*ഡാണ് സച്ചിനെ സമീപിച്ചതെന്നാണ് റിപ്പോര്*ട്ട്. രാജ്യത്ത് ഒരു താരത്തിനും ലഭിക്കാത്ത, സ്വപ്നം കാണാന്* കഴിയാത്ത തുകയാണ് ഓഫര്* ചെയ്തെന്നും പറയപ്പെടുന്നു. എന്നാല്*, സച്ചിന്* പിന്*മാറുകയായിരുന്നു. മനുഷ്യനെ വഴിതെറ്റിക്കുന്ന ഒരു പരസ്യത്തിലും താന്* അഭിനയിക്കില്ലെന്നും ഇത് തന്റെ അച്ഛന്* രമേഷ് ടെന്*ഡുല്*ക്കറിന്റെ നിര്*ദേശം എന്നും താന്* പാലിക്കുമെന്നും സച്ചിന്* പറഞ്ഞു. സച്ചിന്റെ പരസ്യകാര്യങ്ങള്*ക്ക് മേല്*നോട്ടം വഹിക്കുന്ന വേള്*ഡ് സ്*പോര്*ട്ട്*സ് ഗ്രൂപ്പാണ് ഇത്തരമൊരു റിപ്പോര്*ട്ട് വെളിപ്പെടുത്തിയത്.

നേരത്തേ ഇന്ത്യന്* നായകന്* ധോണി മദ്യരാജാവ് വിജയ് മല്യയുടെ യു ബി ഗ്രൂപ്പുമായി 26 കോടിയുടെ കരാറില്* ഒപ്പുവച്ചിരുന്നു. ധോണിക്ക് മൂന്ന് വര്*ഷത്തിന് വിജയ് മല്യ ഓഫര്* ചെയ്തിരിക്കുന്നത് 26 കോടി രൂപയാണ്. എന്നാല്* സച്ചിന് ഒരുവര്*ഷത്തേക്ക് 20 കോടി രൂപയാണ് വാഗ്ദാനം ചെയ്*തത്. അതെ, വിജയ് മല്യ തന്നെയാണ് സച്ചിനെയും തേടിയെത്തിയതെന്ന് ഏകദേശം വ്യക്തമാണ്. സച്ചിന്* ഒഴിഞ്ഞതോടെ നായകന്* ധോനിയെ പരസ്യത്തിനായി ഉപയോഗിക്കുകയായിരുന്നു.

മദ്യ പരസ്യത്തിനെതിരെ നേരത്തെ യൂസഫ് പത്താനും രംഗത്ത് വന്നിരുന്നു. ഇസ്ലാം മത വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങേയറ്റം പിന്**പറ്റുന്ന യൂസഫ് പത്താന്* വിജയ് മല്യയുടെ മദ്യ പരസ്യം ഉപേക്ഷിച്ചിരുന്നു. ബാംഗ്ലൂരിലെ മദ്യ രാജാവായ വിജയ് മല്യയുടെ കിംഗ്*ഫിഷര്* ലോഗോ തന്റെ ജേഴ്സില്* പതിക്കാന്* പത്താന്* തയ്യാറായില്ല. തന്റെ ടീം അംഗങ്ങള്* എല്ലാവരും കിംഗ്ഫിഷര്* ലോഗോ ജേഴ്സിയില്* പതിച്ച് കളിക്കാനിറങ്ങിയപ്പോള്* പത്താന്* മാത്രം അതിന് തയ്യാറായില്ല. കാരണം, മദ്യം ഇസ്ലാം വിലക്കിയതാണ്. അതിനാല്* തന്നെ മദ്യ കമ്പനിയുടെ ലോഗോയും യൂസഫിന് വിലക്കാണ്. മദ്യത്തിന്റെ പേരിലുള്ള പരസ്യത്തില്* പോലും യൂസഫ് പങ്കെടുക്കാറില്ല.


ഇതും തിരയുക: സച്ചിന്, ക്രിക്കറ്റ്, മദ്യം, ഇന്ത്യ, ധോനി