ടൂത്ത്*പേസ്*റ്റിലും സോപ്പിലും മറ്റും ബാക്*ടീരിയകള്*ക്കെതിരേ ഉപയോഗിക്കുന്ന ട്രൈക്ലോസന്* എന്ന ഘടകം ഗര്*ഭസ്*ഥശിശുക്കള്*ക്ക്* ഹാനികരമായേക്കാം എന്നു റിപ്പോര്*ട്ട്*. ഉയര്*ന്ന രീതിയില്* ഗര്*ഭിണികള്* ഈ വസ്*തുക്കള്* ഉപയോഗിക്കുന്നത്* ഗര്*ഭസ്*ഥശിശുവിനു ദോഷകരമായേക്കാം എന്നാണ്* ശാസ്*ത്രജ്*ഞര്* ഭയപ്പെടുന്നത്*. ട്രൈക്ലോസിന്* എന്ന ഘടകം ഗര്*ഭാശയത്തിലെ രക്*തയോട്ടത്തെ ബാധിക്കുമെന്നും ഇത്* ഗര്*ഭസ്*ഥശിശുവിന്റെ തലച്ചോറില്* ഓക്*സിജന്* എത്തിക്കുന്നത്* പ്രതികൂലമാക്കുമെന്നും ഇതു ശിശുക്കളുടെ തലച്ചോറിന്റെ വളര്*ച്ചയ്*ക്കു ദോഷകരമാകുമെന്നുമാണ്* ശാസ്*ത്രജ്*ഞര്* കണ്ടെത്തിയിരിക്കുന്നത്*.

അമേരിക്കയിലെ ഫ്*ളോറിഡ യൂണിവേഴ്*സിറ്റിയിലെ ശാസ്*ത്രജ്*ഞര്* നടത്തിയ പഠനങ്ങളിലാണ്* ട്രൈക്ലോസന്റെ അപകടങ്ങളെക്കുറിച്ച്* കണ്ടെത്തിയിരിക്കുന്നത്*.