-
മമ്മൂട്ടിയെയും ലാലിനെയും നിയന്ത്രിക്ക
ഏറെനാള്* മുമ്പ് മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ദിലീപ് ഒരു സിനിമ നിര്*മ്മിച്ചു. മമ്മൂട്ടിയും മോഹന്*ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ട്വന്*റി20’ എന്ന ആ സിനിമ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി. മമ്മൂട്ടിയും മോഹന്*ലാലും ഒന്നിക്കുന്ന സിനിമകള്*ക്കുണ്ടാകുന്ന അഭൂതപൂര്*വമായ സ്വീകരണം പല സംവിധായകരെയും നിര്*മ്മാതാക്കളെയും ഇരുത്തിച്ചിന്തിപ്പിച്ചു. പലരും ഇവരെ വീണ്ടും ഒന്നിപ്പിക്കാന്* തയ്യാറായെങ്കിലും നല്ല കഥയും തിരക്കഥയുമില്ലാത്തതിനാല്* നടന്നില്ല.
ഇപ്പോള്* മമ്മൂട്ടിതന്നെ മുന്**കൈയെടുത്ത് ഒരു സിനിമയ്ക്ക് തുടക്കം കുറിക്കുകയാണ്. ‘അരക്കള്ളന്* മുക്കാല്*കള്ളന്*’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്* മമ്മൂട്ടിയും മോഹന്*ലാലും ദിലീപുമാണ് നായകന്**മാര്*. പ്ലേ ഹൌസിന്*റെ ബാനറില്* മമ്മൂട്ടി നിര്*മ്മിക്കുന്ന ഈ സിനിമ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് സംവിധാനം ചെയ്യുന്നത്.
ഇങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചപ്പോള്* ആദ്യം മമ്മൂട്ടിയെയും മോഹന്*ലാലിനെയും മാത്രമേ നായകന്**മാരായി ഉദയനും സിബിയും ആലോചിച്ചുള്ളൂ. എന്നാല്* ചര്*ച്ചകള്* പുരോഗമിക്കവേ ദിലീപിന് ചെയ്യാന്* പറ്റിയ ഒരു കഥാപാത്രവും വളര്*ന്നുവന്നു. ഒരേസമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്**മാരായി മമ്മൂട്ടിയും ലാലും അവര്*ക്കിടയില്* പെടുന്ന, അവരെ ചിലപ്പോള്* നിയന്ത്രിക്കാന്* പോലും കഴിവുള്ള കഥാപാത്രമായി ദിലീപും എത്തുമ്പോള്* മറ്റൊരു മെഗാഹിറ്റ് ചിത്രമാണ് സിബിയും ഉദയനും ലക്*ഷ്യമിടുന്നത്.
2011 ഓണത്തിന് റിലീസ് ചെയ്യത്തക്ക രീതിയിലാണ് അണിയറയില്* കാര്യങ്ങള്* പുരോഗമിക്കുന്നത്. പ്രേംനസീറും അടൂര്*ഭാസിയും തകര്*ത്തഭിനയിച്ച അരക്കള്ളന്* മുക്കാല്*ക്കള്ളന്*റെ റീമേക്കല്ല ഈ സിനിമ എന്ന് അണിയറ പ്രവര്*ത്തകര്* അറിയിച്ചിട്ടുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks