-
ഗൗരിയമ്മ ഉറച്ചുതന്നെ; പാര്*ട്ടി പിളര്*ന്ന
ആലപ്പുഴ: യുഡിഎഫുമായി കലഹിച്ചുകഴിയുന്ന ഗൗരിയമ്മ വീണ്ടും കര്*ക്കശമായ നിലപാടെടുക്കുന്നു. ഇതോടെ ജനുവരി ഒമ്പതിനു ചേരുന്ന ജെഎസ്എസ് പ്ലീനറി യോഗത്തില്* പാര്*ട്ടി പിളരാനുള്ള സാധ്യതയേറി.
നേതാവിനെ അനുനയിപ്പിക്കാന്* ജെഎസ്എസ് നേതാക്കളായ എഎന്* രാജന്*ബാബുവും കെകെ ഷാജുവും നടത്തിയ ശ്രമങ്ങള്* ഫലം കണ്ടില്ല. പ്രതിപക്ഷനേതാവ് ഉമ്മന്* ചാണ്ടി, കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തലഎന്നിവരില്* ആരെങ്കിലും ഒരാള്* തന്നെ വന്നുകാണാതെ വിട്ടുവീഴ്ചക്കില്ലെന്നാണത്രേ ഗൗരിയമ്മയുടെ ഇപ്പോഴത്തെ നിലപാട്.
ഗൗരിയമ്മ യുഡിഎഫ് ഏകോപന സമിതി യോഗത്തില്* പങ്കെടുക്കാന്* തയ്യാറായാല്* ചര്*ച്ചയാകാമെന്നായിരുന്നു കഴിഞ്ഞയാഴ്ച ചേര്*ന്ന യുഡിഎഫ് യോഗത്തില്* കോണ്*ഗ്രസ് സ്വീകരിച്ച നിലപാട്.
ഇക്കാര്യം ഗൗരിയമ്മയെ അറിയിച്ച രാജന്*ബാബുവും ഷാജുവും അടുത്ത യോഗത്തില്* പങ്കെടുക്കണമെന്ന് ഗൗരിയമ്മയോട് അഭ്യര്*ത്ഥിച്ചെങ്കിലും അവര്* അത് തള്ളി.
ഏതുവിധവും ഗൗരിയമ്മയും കോണ്*ഗ്രസുമായുള്ള അകല്*ച്ച വര്*ധിപ്പിച്ച് മുന്നണിയില്* നിന്ന് അവരെ അടര്*ത്താന്* സിപിഎം ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ടാകുന്നുണ്ട്.
എന്നാല്* രാജന്*ബാബുവും ഷാജുവും ഗൗരിയമ്മയ്*ക്കൊപ്പം പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. ജെഎസ്എസ് പിളര്*ത്തി ഒരു വിഭാഗത്തെ കൂടെ നിര്*ത്തുകതന്നെയാണത്രേ കോണ്*ഗ്രസിന്റെ ലക്ഷ്യം.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പ്ലീനറി യോഗം വിളിക്കാന്* ജെഎസ്എസ് തീരുമാനിച്ചത്. യുഡിഎഫ് വിടുന്നതുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്*ന്നായിരുന്നു ഇത്. യുഡിഎഫ് വിടണമെന്ന് ഗൗരിയമ്മ വാദിച്ചെങ്കിലും രാജന്*ബാബുവും ഷാജുവും അടക്കമുള്ള ഭൂരിപക്ഷ നേതാക്കള്* അത് അംഗീകരിച്ചില്ല.
ഇക്കാര്യത്തില്* വ്യക്തമായ തീരുമാനമെടുക്കുന്നതിനു മാത്രമാണ് പ്ലീനറി സമ്മേളനം. രണ്ടു ചേരിയായി മാറിക്കഴിഞ്ഞ പാര്*ട്ടി പിടിക്കാന്* രണ്ടുപക്ഷവും തീവ്രശ്രമത്തിലാണ്.
യുഡിഎഫ് കണ്*വീനര്* പി.പി.തങ്കച്ചനുമായി നടത്തിയ ചര്*ച്ചയില്* , തങ്ങളിപ്പോഴും യുഡിഎഫില്* തന്നെയാണെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു. എന്നാല്* മുന്നണി വിടണമെന്ന നിലപാടില്* നിന്ന് ഇപ്പോഴും മാറിയിട്ടില്ലത്രെ. ഇതു മനസിലാക്കിത്തന്നെയാണ്, അവരെ അനുനയിപ്പിക്കാന്* അങ്ങോട്ടു പോകേണ്ടെന്ന് കോണ്*ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks