ശബരിമലയിലെ സ്ത്രീ പ്രവേശനം വീണ്ടും വാര്*ത്തകളില്* നിറയുകയാണ്. ഓരോ തവണയും ഈ വിഷയം ചര്*ച്ചകള്*ക്ക് വരുമ്പോള്* സ്ത്രീ പ്രവേശനത്തെ എതിര്*ക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് തികച്ചും ആശാസ്യമാണ്. നൂറുകണക്കിന് വര്*ഷങ്ങള്*ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഒരു ആചാരത്തെ അത് സമകാലിക സാഹചര്യത്തില്* നിരര്*ത്ഥകമാണെന്ന തിരിച്ചറിവുണ്ടായിട്ടുകൂടി മുറുകെപ്പിടിക്കുന്നത് പക്വതയെത്തിയ ഒരു സമൂഹത്തിന് ഭൂഷണമല്ല.


കന്നട നടി ജയമാലയ്ക്കെതിരെ കേരള പോലീസ് കുറ്റപത്രം സമര്*പ്പിച്ചതാണ് ഇപ്പോള്* ഈ വിഷയം ഉയര്*ന്നുവരാന്* ഹേതുവായത്. പതിനെട്ടാമത്തെ വയസ്സില്* താന്* സന്നിധാനത്ത് പ്രവേശിച്ചിരുന്നതായും അയ്യപ്പ വിഗ്രഹത്തില്* സ്പര്*ശിച്ചതായും ജയമാല വെളിപ്പെടുത്തിയിരുന്നു. എന്നാല്* വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്* വ്യാജ അവകാശവാദങ്ങള്* ഉയര്*ത്തിയതിനാണ് ജയമാലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജയമാലയെ മറ്റൊരു താത്രിയായി ചിത്രീകരിക്കാനല്ല ശ്രമിക്കുന്നത്. അവര്* പറഞ്ഞത് കാപട്യമോ അതിന് പിറകില്* ഒരു പക്ഷേ നിക്ഷിപ്ത താല്**പര്യങ്ങളോ ഉണ്ടാകാം. എങ്കിലും ഏറെ പ്രാധാന്യമുള്ള ഈ വിഷയം ഒരു നീണ്ട കാലത്തേയ്ക്കെങ്കിലും സമൂഹത്തില്* നിലനിര്*ത്താനായതിലാണ് ജയമാല അംഗീകരിക്കപ്പെടുന്നത്.

ശബരിമല സ്*ത്രീ പ്രവേശന വിഷയത്തില്* ഇടപെടാന്* സര്*ക്കാരിന് അവകാശമില്ലെന്നായിരുന്നു മുമ്പ് കൊച്ചിയില്* ചേര്*ന്ന ഹൈന്ദവ സംഘടനകളുടെ യോഗം വിലയിരുത്തിയത്. സര്*ക്കാരിനെ മാറ്റി നിര്*ത്താം. ഈ സംഘടനകള്*ക്ക് ഇക്കാര്യത്തില്* എന്തവകാശമാണുള്ളതെന്നത് വ്യക്തമാക്കേണ്ട്തുണ്ട്. താന്ത്രികാചാര്യന്**മാരുടെ പരമ്പരാഗത അവകാശങ്ങളില്* സര്*ക്കാര്* കൈകടത്തുന്നതായാണ് ഇവരുടെ ആരോപണം. ആ അവകാശത്തേക്കാള്* വലിയ അവകാശമാണ് വ്യക്തികളുടെ മൌലിക അവകാശം. അത് നിഷേധിക്കാന്* സാധ്യമല്ല. പ്രത്യേകിച്ചും മൊത്തം ജനതയുടെ അമ്പത് ശതമാനം വരുന്ന ഒരു വിഭാഗത്തെ ബാധിക്കുന്ന വിഷയമാകുമ്പോള്*.

ബ്രഹ്മചാരിയായ അയ്യപ്പനാണ് ശബരിമലയിലെ പ്രതിഷ്ഠയെന്ന വാദം നിരത്തിയാണ് ഋതുമതികളായ സ്ത്രീകള്* ശബരിമലയില്* പ്രവേശിക്കുന്നതിനെ താന്ത്രികാചാര്യന്**മാര്* വിലക്കുന്നത്. ബ്രഹ്മചാരി സങ്കല്**പ്പത്തിലുള്ള മറ്റ് നിരവധി പ്രതിഷ്ഠകള്* ഭാരതത്തിലില്ലേ? അവിടങ്ങളിലില്ലാത്ത വിലക്ക് ശബരിമലയില്* മാത്രമെന്തിനാണ്? എല്ലാ ശുദ്ധിയോടും വൃത്തിയോടും ദര്*ശനം നടത്താന്* തയ്യാറാകുന്ന സ്ത്രികള്*ക്ക് ഭ്രഷ്ട് കല്*പ്പിക്കേണ്ടതുണ്ടോ?

ഏതാണ്ട് നാല് കിലോമീറ്റര്* വരുന്ന കഠിനമായ മലകയറ്റവും വനയാത്രയുമാണ് സ്ത്രീകളെ ശബരിമലയില്* നിന്ന് അകറ്റി നിര്*ത്തിയിരുന്നതെന്നത് ചരിത്ര സത്യം. ആ വസ്തുതയ്ക്ക് ബോധപൂര്*വമോ അല്ലാതെയോ കൈവന്ന ആചാരത്തിന്*റെ മൂടുപടം കാലാന്തരത്തില്* സമൂഹം അംഗീകരിക്കുകയായിരുന്നു എന്നതാണ് വസ്തുത. അടിസ്ഥാന സൌകര്യ വികസനത്തില്* വന്* കുതിപ്പ് നടത്തുകയും ഒരു ടൌണ്**ഷിപ്പായി മാറുകയും ചെയ്തിരിക്കുന്നു ഇന്ന് ശബരിമല. കല്ലും മുള്ളും കാലുകള്*ക്ക് മെത്തയായിരുന്ന പാതകളെല്ലാം ഇന്ന് കോണ്**ക്രീറ്റ് പതിച്ചുകഴിഞ്ഞു.

ശബരിമലയില്* പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് സ്ത്രീകള്*ക്ക് കക്ഷി ഭേദമന്യേ അനുകൂല നിലപാടാണ് ഉള്ളത്. സിപി*എം രാജ്യസഭ എം*പി ടി* എന്* സീമ മുതല്* ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല വരെയുള്ളവര്* ആചാരങ്ങളില്* മാറ്റം വരുത്തുന്നതിനെ സ്വാഗതം ചെയ്യുന്നു. എങ്കിലും ഒരു സമവായം ഇക്കാര്യത്തില്* സമീപഭാവിയില്* പ്രതീക്ഷിക്കാ*നാകില്ല.

യുക്തിയുടെ സരണിയില്* കടഞ്ഞെടുത്ത വേദ ഗ്രന്ഥങ്ങള്* മുറുകെപ്പിടിച്ച് ഇപ്പോഴും ഉപരിപ്ലവ വിശ്വാസത്തിന്*റെ കണ്ണുകളിലൂടെ കാര്യങ്ങളെ നോക്കിക്കാണുന്നത് ഹിന്ദു സമൂഹത്തിന് അപമാനകരമാണ്. ഹൈന്ദവതയുടെ വക്താക്കളാകാന്* ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. വികാരങ്ങളുടെ ഭാഷയല്ല, വിചാരങ്ങളുടെ ഭാഷയാണ് ആവശ്യം. വേദങ്ങള്* അതാണ് ഉദ്ഘോഷിക്കുന്നത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും കാല-ദേശാനുസൃതമാണെന്നതുകൊണ്ടുതന്നെ പലതും കാലക്രമത്തില്* നിര്*ത്തലാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടി വരും എന്നത് അവിതര്*ക്കമാണ്. അതിനുള്ള സ്വാതന്ത്ര്യം ഹൈന്ദവ ധര്*മ്മത്തിന്*റെ അടിസ്ഥാന സവിശേഷതയാണെന്നിരിക്കെ സെമിറ്റിക്ക് മതാനുഷ്ഠാനങ്ങളിലെ കാര്*ക്കശ്യവും മറ്റും ചൂണ്ടിക്കാട്ടി ഹൈന്ദവ ധര്*മ്മത്തിന്*റെ സംരക്ഷകരാകാന്* ചിലര്* ശ്രമിക്കുന്നത് ഒരേസമയം ബുദ്ധി ശൂന്യതയും അപകടകരവുമാണ്.


ഇതും തിരയുക: ശബരിമല, ജയമാല, തന്ത്രി, പൂജ, അയ്യപ്പന്