-
‘ശ്വേതയോട് മാപ്പു പറയാന്* ഞാന്* തയ്യാറായിő

‘കയം’ എന്ന സിനിമയുടെ പോസ്റ്ററില്* ലൈംഗിക ഉത്തേജക മരുന്നായ മുസ്ലി പവര്* എക്സ്ട്രായുടെ പരസ്യം ഉപയോഗിച്ചു എന്ന വിവാദത്തില്* നടി ശ്വേതാ മേനോനോട് മാപ്പുപറയാന്* താന്* തയ്യാറായിരുന്നു എന്ന് സിനിമയുടെ വിതരണക്കാരനായ കൊച്ചുമോന്* പറഞ്ഞു. എന്നാല്* അതിനൊന്നും കാത്തുനില്*ക്കാതെ ശ്വേത കോടതിയെ സമീപിക്കുകയായിരുന്നു എന്നും അദേഹം ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* വ്യക്തമാക്കി.
“നവംബര്* പതിനൊന്നാം തീയതി തിരുവനന്തപുരം ശ്രീകുമാര്* തിയേറ്ററിന്*റെ മുമ്പിലാണ് ഞാന്* ശ്വേതയെ ഉള്*പ്പെടുത്തിയുള്ള ആദ്യ ഫ്ലക്സ് വച്ചത്. അപ്പോള്* അവര്* എന്നോടു പറഞ്ഞത് ഫ്ലക്സ് നന്നായിരിക്കുന്നു എന്നും ഇതേപോലെ കുറേക്കൂടി ഫ്ലക്സുകള്* പല സ്ഥലങ്ങളിലായി വയ്ക്കണമെന്നുമായിരുന്നു. ഇക്കാര്യത്തില്* അവര്* പൂര്*ണ പിന്തുണയും വാഗ്ദാനം ചെയ്തു. ഫ്ലക്സുകള്* എല്ലായിടത്തും വയ്ക്കുവാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് കയത്തിന്*റെ കൂടുതല്* ഫ്ലക്സുകള്* അടിച്ചുതരാന്* ലൈംഗിക ഉത്തേജക മരുന്നിന്*റെ എം ഡിയോട് ആവശ്യപ്പെടുന്നത്†- കൊച്ചുമോന്* വ്യക്തമാക്കി.
“അതിനുശേഷമാണ് കേരളത്തിലങ്ങോളമിങ്ങോളം കയത്തിന്*റെ ഫ്ലക്സുകള്* ഉയര്*ന്നത്. ഞാന്* ആദ്യമായി തിരുവനന്തപുരത്തുവച്ച ഫ്ലക്സിലും മുസ്ലി പവറിന്*റെ പരസ്യമുണ്ടായിരുന്നു. അന്നു പക്ഷേ ശ്വേതയ്ക്ക് അതൊരു പ്രശ്നമായി തോന്നിയില്ല. അന്ന് ഞാന്* അവരെ വിളിച്ചപ്പോള്* ഇക്കാര്യം എന്നോടു പറഞ്ഞിരുന്നെങ്കില്* ഫ്ലക്സുകള്* അന്നേ എടുത്തുമാറ്റുമായിരുന്നു. പിന്നീട് 20 ദിവസങ്ങള്* കഴിഞ്ഞാണ് ഫ്ലക്സ് വിവാദം ഞാന്* ചാനലുകളിലൂടെ അറിയുന്നത്. അപ്പോള്* തന്നെ ഞാന്* ശ്വേതയെ ഫോണില്* വിളിച്ചു. പലതവണ വിളിച്ചെങ്കിലും അവര്* ഫോണ്* എടുത്തില്ല. ഫോണിലൂടെ പറഞ്ഞുതീര്*ക്കാവുന്ന പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്*റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്* മാപ്പുപറയാനും ഞാന്* തയ്യാറായിരുന്നു. പക്ഷേ അതിനൊന്നും കാക്കാതെ അവര്* ഈ വിഷയത്തെ കോടതിയില്* എത്തിച്ചു.â€
“ശ്വേതയെ മോശമാക്കുന്ന ഒരു പ്രവര്*ത്തിയും എന്*റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല. എന്നുമാത്രമല്ല ഇങ്ങനെയൊരു പ്രശ്നമുണ്ടായപ്പോള്* തന്നെ ഫ്ലക്സുകള്* എടുത്തുമാറ്റാനുള്ള നിര്*ദ്ദേശവും ഞാന്* നല്*കിയിരുന്നു†- കയത്തിന്*റെ വിതരണക്കാരന്* കൊച്ചുമോന്* അറിയിച്ചു.
ഫാമിലി ഫിലിം മേക്കറായ തന്നെയും ശ്വേതയുടെ ഫ്ലക്സിന്*റെ പേരില്* ഉയര്*ന്നിരിക്കുന്ന വിവാദം ദോഷകരമായി ബാധിക്കുമെന്ന് കയത്തിന്*റെ സംവിധായകന്* അനില്* പറഞ്ഞു. “കയം ഒരു അശ്ലീല ചിത്രമല്ല. ഒരു ക്ലീന്* സിനിമയാണ്. ഫാമിലി ഓഡിയന്*സിന് ഇഷ്ടമാകുന്ന സിനിമകളേ ഞാന്* സംവിധാനം ചെയ്തിട്ടുള്ളൂ. ഈ വിവാദം ശ്വേതാമേനോനെക്കാളും വ്യക്തിപരമായി എന്നെയാണ് ബാധിച്ചത്. എന്*റെ ഇമേജില്* കരിതേച്ച സംഭവമാണിത്†- അനില്* പറഞ്ഞു.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks