ഇതു വെറുതേ ഒരു ലേഖനം. മലയാളി ടെലിവിഷന്* പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ എത്രകണ്ട്* കുറച്ചാണ്* മലയാളം സീരിയല്* സംവിധായകര്* കാണുന്നത്* എന്നോര്*ത്തുള്ള ക്ഷോഭമാണ്* ഈ ലേഖനത്തില്* .... ടിആര്*പി റേറ്റിങില്* ഏറെ മുന്നില്* നില്*ക്കുന്ന 'പാരിജാതം എന്ന സീരിയിലില്* 'ബ്രഹ്*മാണ്ഡം എന്ന പേരില്* കാണിക്കുന്ന ബാലിശമായ രംഗങ്ങളാണ്* ഇതിന്* ആധാരം. സ്വന്തം ടിവി ആണെന്നതിനാല്* പ്രേക്ഷകര്* പ്രതികരിക്കില്ലെന്ന്* ഉറപ്പുള്ളതുകൊണ്ട്* മലയാളി പ്രേക്ഷകര്*ക്ക്* 'വെട്ടുപോത്തിന്റെ വിലപോലും നല്*കാത്ത സീരിയല്* സംവിധായകനും ചാനലും സീരിയലുമായി ഇനിയും'ഏറെ ദൂരം മുന്നോട്ടുപോകുമെന്ന്* ഉറപ്പുണ്ടെങ്കിലും ചില ചോദ്യങ്ങള്* ഉന്നയിക്കാന്* ആഗ്രഹിക്കുകയാണ്*.

സീരിയല്* എന്നാല്* ധനസമ്പാദനത്തിനുള്ള മാര്*ഗമാണ്* എന്ന സത്യം അംഗീകരിക്കുന്നു. കലാമൂല്യമുള്ള സീരിയലുകള്* ടെലിവിഷന്* റേറ്റിങില്* മുന്നില്* വരുന്നില്ലെന്നും അംഗീകരിക്കുന്നു. എന്നാല്* ടിആര്*പിക്കു വേണ്ടി പാവം വീട്ടമ്മമാരെ ഇങ്ങനെ കബളിപ്പിക്കാമോ എന്നാണ്* പാരിജാതം സീരിയല്* കണ്ടപ്പോള്* തോന്നിയത്*. സീരിയലിലെ ആന്റിയമ്മ എന്ന പ്രതിനായികയ്*ക്ക് (നായിക?) ജയിംസ്* ബോണ്ട്* സിനിമകളിലെ നായകനെപ്പോലെ എന്തും ചെയ്യാനുള്ള അനുമതിയാണ്* സംവിധായകന്* നല്*കിയിരിക്കുന്നത്*. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഒളിവില്*പ്പോകലും മറ്റും ആന്റിയമ്മയ്*ക്ക് കുട്ടിക്കളി.

എതിര്*ത്തുനില്*ക്കുന്ന ആരെയും കൊന്നുകളയുന്നതാണ്* ആന്റിയമ്മയുടെ ചരിത്രം. ഉറ്റവരും ഉടയവരുമുള്ളവരാണ്* കൊല്ലപ്പെടുന്നതെങ്കിലും ഒരു പോലീസ്* അന്വേഷണം പോലും നടക്കുന്നില്ല. ഇതിന്* ആന്റിയമ്മയുടേതായ ചില ന്യായീകരണങ്ങള്* നല്*കുന്നുണ്ടെങ്കിലും വെള്ളം ചേര്*ക്കാതെ ഇത്* വിഴുങ്ങണമെങ്കില്* അല്*പം ബുദ്ധിമുട്ടാണ്*. ഏറ്റവും ഒടുവില്* സീരിയലിലെ മുന്* നായിക സീമയെയാണ്* ആന്റിമ്മ കൊന്നു (?) കളഞ്ഞിരിക്കുന്നത്*. മുന്* ഭര്*ത്താവ്*, സഹോദരന്*, സഹോദരി തുടങ്ങി ബന്ധുക്കള്* ഏറെയുണ്ടെങ്കിലും സീമയുടെ തിരോധാനം ഇവരെ അലോസരപ്പെടുത്തുന്നില്ല. ആന്റിയമ്മയുടെ സഹായിയാണ്* 'പുഷ്*പം പോലെ സീമയെ തലയ്*ക്കടിച്ചു കൊലപ്പെടുത്തി കടലില്* താഴ്*ത്തിയത്*.

സീരിയലില്* ഇപ്പോള്* ആന്റിയമ്മ 'സുപ്രിയ ഗ്രൂപ്പിന്റെ ഉടമസ്*ഥയാണ്*. അതും അരുണയുടെ പേരിലുണ്ടായിരുന്ന സ്*ഥാപനം ചെക്ക്* ഒപ്പിട്ടു മേടിച്ചു സ്വന്തമാക്കിയത്*.!!! ഇങ്ങനെ പോയല്* ഇവിടെ ആര്*ക്കും ചെക്ക്* ഒപ്പിട്ട്* എന്തും സ്വന്തമാക്കാന്* കഴിയുമല്ലോ. രജിസ്*ട്രാറും രജിസ്*ട്രേഷനുമെല്ലാം എന്തിന്*? അതോ ഇതൊന്നും ബാധകമാകാത്ത ഏതോ ഒരു രാജ്യത്താണോ സീരിയല്* നടക്കുന്നത്*? ആര്*ക്കറിയാം. ആന്റിയമ്മയ്*ക്ക് മാസങ്ങള്*ക്കു മുന്*പുവരെ പേരിനൊരു ഭര്*ത്താവുണ്ടായിരുന്നു. മേനോന്*... ഇദ്ദേഹം ഒരു അവാര്*ഡ്* വാങ്ങാന്* അമേരിക്കയിലേക്ക്* പോയിട്ട്* മാസങ്ങളായി. വല്ലവരുടെയും ചിലവില്* ഇത്രയും നാള്* അമേരിക്കയില്* കഴിയുന്നത്* മോശമല്ലേ സാര്*.. ഇനി അദേഹത്തെ നാട്ടിലെത്തിച്ചുകൂടോ. കുറച്ചുനാള്* കൂടി അമേരിക്കയില്* കഴിഞ്ഞാല്* അദ്ദേഹത്തിനു ഗ്രീന്* കാര്*ഡിന്* അപേക്ഷ സമര്*പ്പിക്കാന്* കഴിയുമെന്നാണ്* തോന്നുന്നത്*. ഇനിയും നാട്ടിലേക്കു മടങ്ങിയില്ലെങ്കില്* മേനോന്* സാറിന്* അവാര്*ഡ്* കൊടുത്തവര്* അദ്ദേഹത്തെ കയ്യേറ്റം ചെയ്*തു പേ വാര്*ഡിലാക്കാന്* സാധ്യതയുണ്ട്*.

സമൂഹത്തില്* നവോത്ഥാനം വരുത്താന്* മാധ്യമങ്ങള്*ക്ക്* ഏറെ പങ്കുവഹിക്കാന്* കഴിയും. അടിസ്*ഥാനപരമായി മാധ്യമങ്ങളുടെ ധര്*മ്മവും ഇതാണ്* എന്നാണ്* വയ്*പ. എന്നാല്* ചന്ദ്രനിലേക്ക്* ആളുമായി പോകുന്ന തരത്തില്* ശാസ്*ത്രം വളര്*ന്ന ഈ കാലഘട്ടത്തില്* മലയാളി വീട്ടമ്മമാരെ കബളിപ്പിക്കുന്ന ഇത്തരം പ്രവണതകള്* ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. പൈങ്കിളിയെന്നു മുദ്രകുത്തപ്പെട്ടിരുന്ന വാരികകള്* പോലും ഇതിലും എത്രയോ മികച്ച കഥകളാണ്* ഇപ്പോള്* പ്രസിദ്ധീകരിക്കുന്നത്*. അപ്പോഴാണ്* വിഡ്*ഢിപ്പെട്ടികള്* പാവം പ്രേക്ഷകരെ പമ്പര വിഡ്*ഢികളാക്കി മാറ്റുന്നത്*.

സീരിയിലില്* കാണുന്നതാണ്* യാഥാര്*ത്ഥ്യം എന്നു വിശ്വസിക്കുന്ന ചെറിയൊരു വിഭാഗം എങ്കിലും ഉണ്ടായിരിക്കില്ലേ? അവരുടെ അറിവില്ലായ്*മ ചൂഷണം ചെയ്യുന്ന പ്രവണത നിയമം മൂലം എതിര്*ക്കേണ്ടതല്ലേ. അശ്*ളീലം മാത്രമാണോ സമൂഹത്തെ നശിപ്പിക്കുന്നത്* എന്നു പുനര്*വിചിന്തനം നടത്തേണ്ട സമയമായില്ലേ. സീരിയലുകള്*ക്കും സെന്*സര്*ഷിപ്പ്* ഏര്*പ്പെടുത്തേണ്ടതല്ലേ? റേറ്റിങില്* മുന്നിലെത്താനായി ചാനലുകള്* നടത്തുന്ന ഈ കോപ്രായങ്ങള്* തുടരാന്* അനുവദിക്കുന്നത്* ആരോഗ്യകരമായ ഒരു പ്രവണതയാണോ എന്ന്* അധികൃതര്* ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്* ചില സിനിമളുടെ തുടക്കത്തില്* എഴുതിക്കാണിക്കുന്നതുപോലെ 'ഈ സീരിയലില്* കാണിക്കുന്ന വസ്*തുക്കള്* യാഥാര്*ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തത്* എന്ന കുറിപ്പ്* പ്രദര്*ശിപ്പിക്കുന്നത്* നല്ലതായിരിക്കില്ലേ. ഉത്തരം ആരു തരും.