-
'ഗ്ലാമര്*' നമിതയ്ക്ക് കരുണാനിധി പോരാ!

തെന്നിന്ത്യന്* ഗ്ലാമര്* നടി നമിതയ്ക്കും തമിഴകം ഭരിക്കുന്ന പാര്*ട്ടിയായ ഡി*എം*കെക്കും തമ്മിലുള്ള ബന്ധം എല്ലാവര്*ക്കും അറിവുള്ളതാണ്. കരുണാനിധിയുടെ കുടുംബത്തിന്റെ കലൈഞ്ജര്* ടിവിയില്* ‘മാനാട മയിലാട’ (മാനും മയിലും നൃത്തം ചെയ്യുമ്പോള്*) എന്ന പരമ്പരയുടെ അവതാരകയാണ് ഈ ഗ്ലാമര്* താരം. ശരീരത്തിലെ മുഴുപ്പുകള്* നല്ലവണ്ണം കാണിക്കുന്ന വസ്ത്രവിധാനങ്ങളില്* പ്രത്യക്ഷപ്പെടുന്ന നമിതയുടെ ഈ ഡാന്**സ് കോമ്പറ്റീഷന്* പരിപാടി ദ്രാവിഡക്കഴകത്തിന്റെ ചാനലായ കലൈഞ്ജര്* ടിവിക്ക് ഒട്ടേറെ പ്രേക്ഷകരെ നേടിക്കൊടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി കരുണാനിധിക്കും ഗ്ലാമര്* താരത്തിനോട് ഒരു മകളോടെന്ന പോലെ വാത്സല്യമാണ്. കരുണാനിധിയുടെ നോവലിനെ ഉപജീവിച്ച് തയ്യാറാകുന്ന ‘ഇളൈഞ്ജന്*’ എന്ന സിനിമയില്* നമിതയെ അഭിനയിപ്പിക്കണം എന്ന് ശുപാര്*ശ ചെയ്തത് സാക്ഷാല്* കരുണാനിധി തന്നെയാണ്. തനിക്ക് നല്ലൊരു വേഷം തന്ന കരുണാനിധിയെ നമിത പുകഴ്ത്തിപ്പാടുകയും ചെയ്തിരുന്നു. ഇങ്ങിനെ ഭരണകക്ഷിയ്ക്കൊപ്പം ചുവടുവച്ചിരുന്ന നമിത ഈയടുത്ത ദിവസങ്ങളില്* ചുവടൊന്ന് മാറ്റിച്ചവിട്ടിയത് ഡി*എം*കെയെ ഞെട്ടിച്ചിരിക്കുകയാണ്.
ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയാ ടിവിയില്* നടി ഖുഷ്ബു ‘ജാക്ക്*പോട്ട്’ എന്ന പേരില്* ഒരു ‘ഡീല്* ഓര്* നോട്ട് ഡീല്*’ പരിപാടി നടത്തിയിരുന്നു. എന്നാല്* ഖുഷ്ബു ഡി*എം*കെയിലേക്ക് ചേക്കേറിയതോടെ പരിപാടിയില്* നിന്ന് ഖുഷ്ബുവിനെ ജയലളിത വലിച്ചെറിഞ്ഞു. തുടര്*ന്ന് ജാക്ക്*പോട്ട് അവതരിപ്പിച്ച് വന്നത് പഴയകാല നായികയായ നദിയാ മൊയ്തുവായിരുന്നു. എന്നാല്* ഇനിമുതല്* നദിയയല്ല നമിതയായിരിക്കും ഈ പരിപാടി അവതരിപ്പിക്കുക എന്ന് ജയാ ടിവി വൃത്തങ്ങള്* അറിയിച്ചിരിക്കുകയാണ്. ജനുവരി മുതല്* ഈ പരിപാടി അവതരിപ്പിക്കുക നമിതയായിരിക്കും.
നമിതയുടെ ഈ കാലുമാറല്* ഡി*എം*കെ വൃത്തങ്ങളില്* അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഡി*എം*കെ അഴിമതിയില്* മുങ്ങിക്കുളിച്ച് നില്**ക്കുന്ന സമയമാണിത്. ഒപ്പം തന്നെ, കരുണാനിധി കുടുംബത്തിന്റെ സിനിമാ - മാധ്യമ മേഖലകളിലുള്ള ഏകാധിപത്യം പാര്*ട്ടിക്കെതിരെ കടുത്ത വിമര്*ശനം ഉയര്*ത്തുന്നുണ്ട്. ഇപ്പോള്* തന്നെ ശരത് കുമാര്*, വിജയ്, ടി രാജേന്ദ്രന്* തുടങ്ങി ഒട്ടേറെ താരങ്ങള്* ഡി*എം*കെയ്ക്കെതിരെ പോര്*ക്കൊടി ഉയര്*ത്തിയിരിക്കുകയാണ്. ‘എല്ലാം മാറാന്* പോകുന്നു’ എന്ന് അജിത് ഈയടുത്ത ദിവസം അഭിപ്രായപ്പെട്ടിരുന്നു.
2011 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഡി*എം*കെയുടെ കയ്യില്* നിന്ന് ഭരണം പോകുമെന്ന് രാഷ്*ട്രീയ നിരീക്ഷകര്* കരുതുന്നുണ്ട്. ഇതിന്റെ മുന്നോടിയായിട്ടാണ് താരങ്ങള്* ഓരോരുത്തരായി ‘അമ്മ’യെ അഭയം പ്രാപിക്കുന്നതെന്നും ഇവര്* കരുതുന്നു. കരുണാനിധിയുടെ പ്രീതി മാത്രം പോരാ എന്നും ജയലളിതയുടെ സ്നേഹം കൂടി ആവശ്യമാണെന്നും നമിത തീരുമാനിച്ചത് ഇതിന്റെ ഫലമായാണെന്ന് ഡി*എംകെയിലെ ചിലര്* ഇപ്പോള്* തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കലൈഞ്ജര്* ടിവിയില്* നിന്ന് നമിതയെ ഉടന്* ചവിട്ടിപ്പുറത്താക്കണമെന്നും അവര്* ആവശ്യപ്പെടുന്നു.
തമിഴകത്ത് രാഷ്*ട്രീയവും സിനിമയും തമ്മില്* അഭേദ്യമായ ബന്ധമാണുള്ളത്. രജനീകാന്തിന്റെ സപ്പോര്*ട്ടിലാണ് ജയലളിതയില്* നിന്ന് കരുണാനിധി ഭരണം പിടിച്ചെടുത്തത്. തമിഴകത്തെ പുതിയ്സ് സ്ഥിതിഗതികള്* വിലയിരുത്തുമ്പോള്* വിജയ്, അജിത്, ശരത് കുമാര്* തുടങ്ങിയ താരങ്ങളുടെ പിന്തുണ ഇപ്പോള്* ജയലളിതയ്ക്കാണ് ഉള്ളത്. സിനിമാലോകത്തെ ഈ ധ്രുവീകരണം തമിഴക രാഷ്*ട്രീയത്തെ മാറ്റിമറിക്കുമോ എന്ന് വരും നാളുകളില്* കണ്ടറിയാം.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks